ചാണ്ടി സലീം രാജിനെ പേടിക്കുന്നോ?
കോഴിക്കോട്: യുവാവിനെ തട്ടികൊണ്ടുപോകാന്‍ ശ്രമിക്കവെ കോഴിക്കോട് വെച്ച് അറസ്റ്റിലായ സലിംരാജും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ബന്ധം എന്താണ്? സലിം രാജിനൊപ്പം പിടിയിലായവരില്‍ ചിലര്‍ തീവ്രസ്വഭാവമുള്ള സംഘങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണെന്ന പോലിസ് റെക്കോഡ് ഉള്ളവരാണ്.
ഐഎസ്‌ഐ, എന്‍ഡിഎഫ് പോലുള്ള സംഘടനയുമായി അടുത്ത ബന്ധമുള്ളവരെ പിടികൂടിയിട്ടും സലിം രാജും ഇവരും തമ്മിലുള്ള ബന്ധത്തെ കുറിച്ചോ ക്വട്ടേഷന്‍ സംഘങ്ങളും ഹവാല ഇടപാടുകാരുമായി സലിം രാജിനുള്ള ബന്ധത്തെ കുറിച്ചോ പോലിസ് അന്വേഷണം നടത്തുന്നില്ലെന്നാണ് ഏറ്റവും പുതിയ വിവരം.

പിടിയിലായവരെ കുറിച്ച് അന്വേഷിക്കാനെത്തിയ സംഘം സംഘത്തിന്റെ തീവ്രവാദ ബന്ധത്തെ കുറിച്ച് അന്വേഷിക്കാതെയാണ് കൊല്ലത്തുനിന്നു മടങ്ങിയത്. നിലവില്‍ അധികാരമൊന്നുമില്ലെങ്കിലും പോലീസിലും ഭരണത്തിലും സലിംരാജിന് നിര്‍ണായകമായ സ്വാധീനം ചെലുത്താനുള്ള കഴിവുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നത്.
സലിം രാജിനുവേണ്ടി കോടതിയില്‍ ഹാജരായത് അഡ്വക്കറ്റ് ജനറല്‍ ദണ്ഡപാണിയുടെ അടുത്തബന്ധു ഷഹീര്‍സിങാണ്. ഒരു സാധാരണ പോലിസുകാരനായ സലിം രാജിനുവേണ്ടി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എന്തിനാണ് ഇത്രമാത്രം ജാഗ്രത കാണിയ്ക്കുന്നുവെന്ന ചോദ്യത്തിനുള്ള ഉത്തരം ഇതുവരെ ആര്‍ക്കും കിട്ടിയിട്ടില്ല.


Click it and Unblock the Notifications