കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അത്ര മാന്യന്മാരല്ല കോഴിക്കോട്ടെ ഓട്ടോക്കാര്‍; ഈ വാര്‍ത്ത കാണുക

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട്ടെ ഓട്ടോക്കാര്‍ പൊതുവില്‍ വലിയ മാന്യമാര്‍ ആണെന്നാണ് വെപ്പ്. കുറെയൊക്കെ അങ്ങനെയൊക്കെത്തന്നെ ആണെന്നതു ശരിതന്നെ. എന്നാല്‍, സംഘടിത ബോധത്തിന്റെ മുഷ്‌ക്കില്‍ ഗൂണ്ടായിസം കാണിക്കുക എന്നത് കോഴിക്കോട്ടെ ഓട്ടോക്കാരുടെ ഒരു പ്രധാന പോരായ്മയാണ്. അതിപ്പോ ഓണ്‍ലൈന്‍ ടാക്‌സിയോടായാലും പുതുതായി വരുന്ന ഓട്ടോക്കാരോടായാലും അവര്‍ക്ക് ഒറ്റ ഭാഷയേ ഉള്ളൂ. കൈയൂക്കിന്റെ ഭാഷ. ഏയ് ഓട്ടോയില്‍ ബിരുദധാരിയായ ഗണേഷ് തേരാപാരാ നടക്കുമ്പോള്‍ കുടുംബം പോറ്റാന്‍ ഇറക്കിയ ഓട്ടോ തള്ളി കൊല്ലിയിലിടുന്ന രംഗമുണ്ടല്ലോ. അതാണ് കോഴിക്കോട്ടെ കുറെ ഓട്ടോക്കാരുടെയെങ്കിലും സ്വഭാവമെന്നതിന് ഉദാഹരണങ്ങള്‍ ധാരാളം്.

ഇന്‍ഷുറന്‍സിനും രക്ഷയില്ല: ആധാറുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധം, കണ്ണുരുട്ടി ഐആര്‍ഡിഎഐ
ഏറ്റവും ഒടുവിലായി വെളളിമാടുകുന്ന് സ്വദേശിയായ വാപ്പോളിതാഴത്ത് ആഷിഖിന്റെ കഥ കേള്‍ക്കുക. ദീര്‍ഘകാലത്തെ പ്രവാസത്തിന് ശേഷമാണ് ആഷിഖ് നാട്ടില്‍ തിരിച്ചെത്തുന്നത്. സൗദിയില്‍ നിതാഖാത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടതിനാല്‍ ആയിരുന്നു മടക്കം. നേരത്തെ കോഴിക്കോട് വെള്ളയില്‍ സ്വദേശി ആയിരുന്ന ആഷിഖ് കഴിഞ്ഞ 15 വര്‍ഷമായി വെള്ളിമാടുകുന്നിലാണ് സ്ഥിരതാമസക്കാരന്‍. അങ്ങനെയാണ് നാട്ടില്‍, ജീവിക്കാന്‍ ഒരു തൊഴില്‍ എന്ന നിലയില്‍ വായ്പയെടുത്ത് ഒരു ഓട്ടോ വാങ്ങിയതും ഓടിക്കാന്‍ ഒരുങ്ങിയതും. വണ്ടിയുമായി വെള്ളിമാടുകുന്ന് ഓട്ടോ സ്റ്റാന്‍ില്‍ പോയപ്പോള്‍ ആയിരുന്നു രസം. അവിടെ ഓടിക്കാന്‍ പറ്റില്ലത്രെ. ഓടിക്കണമെങ്കില്‍ അദ്ദേഹം പണ്ടു താമസിച്ചിരുന്ന വെള്ളയില്‍ പൊയ്‌ക്കോന്ന്. തടയരുതെന്ന് ആവശ്യപ്പെട്ട് ആഷിഖ് ഓട്ടോ തമ്പുരാക്കന്‍മാര്‍ക്ക് ഒരു അപേക്ഷ എഴുതി നല്‍കി. യെവിടെ... ഇവിടെ പറ്റില്ല എന്നു മാത്രം. തുടര്‍ന്ന് തൊട്ടടുത്ത എന്‍ജിഒ ക്വാര്‍ട്ടേഴ്‌സ്, നിര്‍മല ഹോസ്പിറ്റല്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ആഷിഖ് ഓട്ടോ ഇട്ട് ഒരു പരീക്ഷണത്തിന് മുതിര്‍ന്നു. പക്ഷെ, അവിടെയും ഓട്ടോക്കാര്‍ തങ്ങളുടെ സംഘടിത ശക്തിയുടെ മുഷ്‌ക്കുമായി ആഷിഖിനെ തടഞ്ഞു.

auto1

തുടര്‍ന്ന് സ്വതന്ത്രമായി ലോ-കോളെജിന് മുന്നില്‍വച്ച് ആഷിഖ് ഒരു ഓര്‍ഡര്‍ എടുത്തു. ഇതോടെ യൂണിയന്‍കാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലും ട്രാഫിക് സ്റ്റേഷനിലും പരാതി നല്‍കിയപ്പോള്‍ പൊലീസ് അനുമതി നല്‍കി. പക്ഷെ, ഓട്ടോക്കാര്‍ സമ്മതിച്ചില്ല. സംഘടിത മുഷ്‌ക്കുമായി അവര്‍ ഹര്‍ത്താല്‍ നടത്തി. നാട്ടിലെ എല്ലാ പ്രധാന രാഷ്ട്രീപ്പാര്‍ട്ടികളും ഇക്കാര്യം യൂണിയനുകളുമായി സംസാരിച്ചെങ്കിലും മാറ്റമുണ്ടായില്ല. ഒടുവില്‍ നാട്ടിലെ ഒരു കലാസംഘടനയെയും ഇടപെടുവിച്ചു.

വലിയ കടക്കെണിയില്‍ ആണ് ആഷിഖ് ജീവിക്കുന്നത്. ഭാര്യയ്ക്കു മരുന്നു വാങ്ങാന്‍തന്നെ വലിയ തുക വേണം. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മിഷന്‍, കോഴിക്കോട് ആര്‍ഡിഒ, ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണെന്നും കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ ആഷിഖ് കണ്ണീരോടെ പറഞ്ഞു. ഐഴുത്തുകാരന്‍ സിവിക് ചന്ദ്രന്‍, ആഷിഖിന്റെ ഭാര്യ നസീദ, ബൈജു മേരിക്കുന്ന്, ഷാജഹാന്‍ എന്നിവരും വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു.

English summary
Kozhikode auto drivers are not much decent guys
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X