കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു റിമാന്റില്‍, ജാമ്യം നിഷേധിച്ചു!!

Google Oneindia Malayalam News

പത്തനംതിട്ട: കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ അഡ്വ. പ്രകാശ് ബാബുവിന് കോടതി ജാമ്യം നിഷേധിച്ചു. ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് കോടതിയില്‍ കീഴടങ്ങാനെത്തിയതായിരുന്നു പ്രകാശ് ബാബു. എന്നാല്‍ അദ്േദഹത്തെ കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

1

ശബരിമലയില്‍ ചിത്തിര ആട്ട പൂജാദിവസം സ്ത്രീയെ ആക്രമിച്ച കേസിലാണ് അദ്ദേഹത്തിനെതിരായ നടപടി. അദ്ദേഹത്തിന്റെ വാദങ്ങളൊക്കെ കോടതി തള്ളുകയായിരുനനു. റാന്നി ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. അതേസമയം പ്രകാശ് ബാബുവിനെ ജയിലിലേക്ക് മാറ്റുകയാണ് ഇപ്പോള്‍ പോലീസ്. കോടതി വിധിക്കെതിരെ ജില്ലാ കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പോലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട് സ്ഥാനാര്‍ത്ഥിയായതോടെ ഏപ്രില്‍ നാലിന് മുമ്പായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണമെന്നിരിക്കെ കേസുകളില്‍ ജാമ്യമെടുക്കാനാണ് പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങിയത്.

അതേസമയം ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പ്രകാശ് ബാബുവിനെതിരെ എട്ട് കേസുകളാണ് ഉള്ളത്. ശബരിമലയില്‍ കലാപത്തിന് ശ്രമിച്ചു, ചിത്തിര ആട്ട് വിശേഷത്തിനിടെ സ്ത്രീയെ തടഞ്ഞു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിനിടെ പോലീസ് വാഹനങ്ങള്‍ തകര്‍ത്തു എന്നീ കേസുകളിലാണ് അറസ്റ്റ് വാറന്റുള്ളത്.

രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയുടെ പിന്നിലെ ബുദ്ധി കേന്ദ്രം ആരാണ്? കോണ്‍ഗ്രസ് പറയുന്നു!!രാഹുല്‍ ഗാന്ധിയുടെ മിനിമം വരുമാന പദ്ധതിയുടെ പിന്നിലെ ബുദ്ധി കേന്ദ്രം ആരാണ്? കോണ്‍ഗ്രസ് പറയുന്നു!!

English summary
kozhikode bjp candidate prakash babu remanded for sabarimala atrocitise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X