കോഴിക്കോട് വീട്ടിനുള്ളില്‍ സ്‌ഫോടനം; രണ്ട് മരണം, ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: കോഴിക്കോട് വീട്ടിനുള്ളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് കുന്ദമംഗലത്തിന് സമീപം കുരിക്കത്തൂര്‍ പെരിങ്ങളത്ത് ആണ് സംഭവം. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചായിരുന്നു അപകടം. കുരിക്കത്തൂര്‍ സ്വദേശികളായ രാഹുല്‍ എന്ന് പേരുള്ള രണ്ട് യുവാക്കളാണ് മരിച്ചത്. മരിച്ചവരില്‍ ഒരാളുടെ വീട്ടില്‍ ആണ് അപകടം നടന്നത്.
മരിച്ച രണ്ടാമത്തെ ആള്‍ വീട്ടുടമസ്ഥന്റെ സഹോദരി-ഭര്‍ത്താവാണ്. വിഷ്ണു, സിനി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ഭാര്യാഭര്‍ത്താക്കന്‍മാരാണ്. ഇവര്‍ രാഹുലിന്റെ ബന്ധുക്കള്‍ കൂടിയാണ്. ഇരുവര്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീടിനുള്ളില്‍ മറ്റ് ചിലരും ഉണ്ടായിരുന്നു.

ഇവര്‍ സ്‌ഫോടന സമയത്ത് വീട്ടില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു എന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. ഇത് പൊലീസ് പരിശോധിച്ച് വരികയാണ്. അനധികൃതമായി സൂക്ഷിച്ച പടക്കമാണ് പൊട്ടിത്തെറിച്ചത് എന്നാണ് വിവരം. ഉഗ്രശബ്ദം കേട്ട് അയല്‍വാസികളും നാട്ടുകാരും എത്തിയപ്പോഴേക്കും വീട് സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.












Click it and Unblock the Notifications