സര്‍ക്കാര്‍ നിര്‍ദേശം 10 ശതമാനം; ഇരട്ടി നല്‍കി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ ക്ഷേമ ബജറ്റ്
കോഴിക്കോട്: വനിതകള്‍ക്കുളള പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക ബജറ്റ്. സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവും മാനസികവുമായ വികസനം ലക്ഷ്യമിടുന്ന സമത്വ പദ്ധതിയുള്‍പ്പെടെ വനിതാക്ഷേമ പദ്ധതികള്‍ക്കായി പദ്ധതി വിഹിതത്തിന്റെ 20 ശതമാനം മാറ്റിവെക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു. 10 ശതമാനം വനിതാഘടക പദ്ധതികള്‍ക്കായി നീക്കിവെക്കണം എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
നവകേരളമിഷന്റെ ഭാഗമായുള്ള ഹരിതകേരളം, പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം, ലൈഫ്മിഷന്‍, ആര്‍ദ്രം മിഷന്‍ എന്നിവക്കായ് ബജറ്റ് മുഖ്യ പരിഗണന നല്‍കുന്നു. ലൈഫ്മിഷന് വേണ്ടി ഒരു കോടി അറുപത് ലക്ഷം പ്രതീക്ഷിക്കുന്നു. ജൈവവൈവിധ്യ ബ്ലോക്ക് എന്ന ലക്ഷ്യം വരുംവര്‍ഷം പൂര്‍ത്തീകരിക്കാന്‍ പദ്ധതി തയ്യാറാക്കിയി'ുണ്ട്. കടലിന്റെ മക്കളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന സുവര്‍ണ്ണതീരം പദ്ധതിയ്ക്ക് പത്ത് ലക്ഷം രൂപയും നീക്കിവെച്ചു.

പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാനും ശുദ്ധമായ പശുവിന്‍ പാല്‍ വിതരണം ചെയ്യുന്നതിനും വേണ്ടി നറുംപാല്‍ പദ്ധതിയും സാമൂഹിക കന്നുകാലി പരിപാലന കേന്ദ്രവും ഡയറിഫാമും തുടങ്ങി ക്ഷീരവികസന മേഖലയില്‍ പുതുകാല്‍വെപ്പുകള്‍ ബജറ്റിലുണ്ട്. യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി യുവ, ഇവേറ്റീവ് ഹബ്ബ് എന്നീ നൂതന പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ടൂറിസം മേഖലയില്‍ ജലായനവും പരമ്പരാഗത തൊഴില്‍ മേഖലയായ കയര്‍ വ്യവസായം സംരക്ഷിക്കാന്‍ വിവിധ പദ്ധതികളുണ്ട്. ഹരിതഭവനം, നീര്‍ത്തടവികസനം എന്നിവ ഉള്‍പ്പെടെ കാര്‍ഷിക വികസനരംഗത്ത് വിവിധ പദ്ധതികളുണ്ട്.
13,13,99,000/- കോടി രൂപ വരവും 13,09,09,000/- രൂപ ചെലവും പ്രതീക്ഷിക്കു മിച്ച ബജറ്റാണ് വൈസ് പ്രസിഡണ്ട് ഹസീന എ.പി അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മനോജ്കുമാര്‍.എന്‍ അദ്ധ്യക്ഷനായി. സെക്രട്ടറി കൃഷ്ണകുമാരി കെ. സ്വാഗതം പറഞ്ഞു












Click it and Unblock the Notifications