കോഴിക്കോട് അരയിടത്തുപാലത്ത് ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: കോഴിക്കോട് നഗരമധ്യത്തില്‍ സ്വകാര്യബസ് മറിഞ്ഞ് അപകടം. അരയിടത്തുപാലത്താണ് നിയന്ത്രണം വിട്ട സ്വകാര്യബസ് മറിഞ്ഞത്. അപകടത്തില്‍ 20 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ് എന്നാണ് വിവരം. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാരമായി പരിക്കേറ്റ ഏഴ് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മെഡിക്കല്‍ കോളേജ് റൂട്ടില്‍ ഓടുന്ന കെഎല്‍ 12 സി 6676 ബസാണ് അപകടത്തില്‍പ്പെട്ടത്. ഒരു ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ബസ് അമിതവേഗതയിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബൈക്കിലുണ്ടായിരുന്ന ആള്‍ക്കുംപരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും നഗരത്തിലെ കടകളിലെ ജീവനക്കാരുമാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പിന്നാലെ പൊലീസും ഫയര്‍ ഫോഴ്‌സും എത്തി രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. സ്ഥലത്ത് വാഹനഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. ഗതാഗതം സുഗമമാക്കാന്‍ ബസ് ഇവിടെ നിന്ന് മാറ്റാനുള്ള ശ്രമം തുടങ്ങി. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് വൈകിട്ട് 4.15 ഓടെയാണ് അപകടം. വൈകുന്നേരമായതിനാല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ബസിലുണ്ടായിരുന്നു.












Click it and Unblock the Notifications