കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് ബൈപ്പാസ് ആറുവരി നിര്‍മാണം ടെന്‍ഡറായി; ഹൈദരാബാദ് ആസ്ഥാനമായ കെഎംസി കണ്‍സ്ട്രക്ഷന് നിര്‍മാണച്ചുമതല

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ദേശീയപാത ബൈപ്പാസ് ആറു വരിയാക്കുന്നതിനുള്ള ടെന്‍ഡര്‍ ഹൈദരാബാദ് ആസ്ഥാനമായ കെഎംസി കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ലഭിച്ചു. രാമനാട്ടുകര മുതല്‍ വെങ്ങളംവരെ 28.4 കിലോ മീറ്ററില്‍ നിലവിലുള്ള നാലു വരി ആറു വരിയായി വികസിപ്പിക്കുന്നതിനാണ് ടെന്‍ഡന്‍ ക്ഷണിച്ചിരുന്നത്. 1595.66 കോടിയാണ് നിര്‍മാണച്ചെലവ്. കിലോ മീറ്ററിന് 56.19 കോടി രൂപ. രാജ്യത്തെ ഏറ്റവും ചെലവുകൂടിയ ബൈപ്പാസ് ആണിത്.

 സിബിഐ-ആര്‍എസ്എസ് ഗൂഢാലോചനയ്‌ക്കെതിരെ സിപിഎം-പികെഎസ് പ്രതിഷേധം സിബിഐ-ആര്‍എസ്എസ് ഗൂഢാലോചനയ്‌ക്കെതിരെ സിപിഎം-പികെഎസ് പ്രതിഷേധം

മൂന്ന് കമ്പനികളാണ് ടെന്‍ഡറിന് ഉണ്ടായിരുന്നത്. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ ജോലി തുടങ്ങും. രണ്ടരവര്‍ഷംകൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിക്കുള്ള കണ്‍സല്‍ട്ടന്റിനെയും ഇതോടൊപ്പം നിയമിക്കും. മണ്ണുത്തി-അങ്കമാലി നാലുവരിപ്പാതയും തിരുവനന്തപുരം ബൈപ്പാസിന്റെ ആദ്യഭാഗവും പൂര്‍ത്തിയാക്കിയത് കെഎംസി കണ്‍സ്ട്രക്ഷന്‍സ് ആണ്.

bypass

രാജ്യത്തെ മറ്റു പല റോഡുകളും ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചിട്ടുണ്ട്. വെങ്ങളം ജംക്ഷന്‍, പൂളാടിക്കുന്ന്, തൊണ്ടയാട്, സൈബര്‍പാര്‍ക്ക്, പന്തീരാങ്കാവ്, അഴിഞ്ഞിലം, രാമനാട്ടുകര എന്നിവിടങ്ങളില്‍ മേല്‍പ്പാലവും അമ്പലപ്പടി, മൊകവൂര്‍, കൂടത്തുംപാറ, വയല്‍ക്കര എന്നിവിടങ്ങളില്‍ അടിപ്പാതകളും ഉള്‍പ്പെടുന്നതാണ് റോഡ്.

English summary
kozhikode bypass tender-hyderabad based kmc got construction work
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X