കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലപ്പാല്‍ നിഷേധിച്ച യുവാവിനും, പ്രേരിപ്പിച്ചയാള്‍ക്കും നല്ല 'ചികില്‍സ' വേണമെന്ന് കളക്ടര്‍ ബ്രോ...

പിറന്നു വീണ കുഞ്ഞിന് പാല്‍ നല്‍കരുതെന്ന് വാശി പിടിച്ച മുക്കത്തെ യുവാവും, ക്രൂരത ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചയാളും നല്ല 'ചികില്‍സ' ആവശ്യമുള്ളവരാണെന്നതില്‍ സംശയമില്ലെന്നാണ് കളക്ടര്‍ പറയുന്നത്.

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച പിതാവിന്റെയും അതിന് കൂട്ട് നിന്ന ബന്ധുക്കളുടെയും വാര്‍ത്ത സാക്ഷര കേരളത്തെ ഞെട്ടിച്ച സംഭവമാണ്. കോഴിക്കോട് മുക്കത്താണ് തങ്ങളുടെ നിര്‍ദ്ദേശപ്രകാരം യുവാവ് സ്വന്തം കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ചത്. അഞ്ച് ബാങ്കിന്റെ സമയം കഴിയാതെ പാല്‍ നല്‍കേണ്ടെന്നായിരുന്നു യുവാവ് നല്‍കിയ നിര്‍ദ്ദേശം.

മുലപ്പാല്‍ നിഷേധിച്ച യുവാവിനും അതിന് പ്രേരിപ്പിച്ച തങ്ങള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനമാണ് വിവിധ കോണുകളില്‍ നിന്നുയര്‍ന്നത്. ഇപ്പോഴിതാ കോഴിക്കോട് ജില്ലാ കളക്ടറും സോഷ്യല്‍ മീഡിയയിലെ പ്രിയപ്പെട്ട ബ്രോയുമായ എന്‍ പ്രശാന്തും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നു.

prasanth-nair

പിറന്നു വീണ കുഞ്ഞിന് പാല്‍ നല്‍കരുതെന്ന് വാശി പിടിച്ച മുക്കത്തെ യുവാവും, ക്രൂരത ചെയ്യാന്‍ ഇയാളെ പ്രേരിപ്പിച്ചയാളും നല്ല 'ചികില്‍സ' ആവശ്യമുള്ളവരാണെന്നതില്‍ സംശയമില്ലെന്നാണ് കളക്ടര്‍ പറയുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം കോഴിക്കോട് മതത്തിന്റെ പേരില്‍ നടന്ന ക്രൂരതയെ രൂക്ഷമായി വിമര്‍ശിച്ചത്.

മനുഷ്യനന്മയ്ക്കും നല്ലതിനുമാകണം വിശ്വാസം അത് ഏതായാലും എന്തിന്റെ പേരിലായാലും. നവജാത ശിശുവിനെ പട്ടിണിക്കിടാന്‍ ഒരു മതവും പറയുമെന്ന് കരുതാന്‍ വയ്യ. നവജാതശിശുവിന് വേണ്ട പരിചരണവും മുലപ്പാലും നല്‍കാത്ത വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് കുറ്റക്കാരയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാനും പിഞ്ചുകുഞ്ഞിന്റെ ജീവന്‍ സംരക്ഷിക്കാനും പോലീസിനും ബന്ധപ്പെട്ടവര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.

സംഭവത്തില്‍ നിയമപരമായ നടപടികളില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ സത്വരമായി ഇടപെട്ട് ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെ തന്നെകുഞ്ഞിന് മുലപ്പാല്‍ നല്‍കാനും കുഞ്ഞിന്റെജീവന്‍ നിലനിര്‍ത്താനും വേണ്ട കര്‍ശനമായ നടപടികള്‍ സ്വീകരിച്ച താമരശേരി ഡിവൈഎസ്പിക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥര്‍ക്കും വിഷയം പൊതുജന ശ്രദ്ധയിലെത്തിക്കാനുള്ള മാദ്ധ്യമ ജാഗ്രതയ്ക്കും അഭിനന്ദനങ്ങള്‍. ചുറ്റുപാടും നടക്കുന്ന ഇത്തരം കാര്യങ്ങള്‍ നമ്മളെ ചിന്തിപ്പിക്കണം, നമ്മളെങ്ങോട്ടാണ് പോകുന്നതെന്നും കളക്ടര്‍ ബ്രോ ചോദിക്കുന്നു.

കോഴിക്കോട് മുക്കം ഓമശേരി സ്വദേശി അബുബക്കര്‍ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കുന്നതിന് സ്വന്തം ഭാര്യയെ വിലക്കിയത്. കളംതോട് തങ്ങളുടെ നിര്‍ദേശപ്രകാരമാണ് പിതാവ് കുഞ്ഞിന് മുലപ്പാല്‍ വിലക്കിയതെന്നാണ് പിതാവിന്റെ വിശദീകരണം. അഞ്ചുതവണ ബാങ്ക് വിളിച്ചശേഷം മാത്രം മുലപ്പാല്‍ നല്‍കിയാല്‍ മതിയെന്ന കളംതോട് സ്വദേശിയായ തങ്ങളുടെ നിര്‍ദേശിച്ചെന്നാണ് അബുബക്കര്‍ പറയുന്നത്.

English summary
Kozhikode collector N Prasanth Facebook post against denied breast milk for new born
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X