കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിളിക്കല്ലേ! അദ്ദേഹം തിരക്കിലാണ്, കലക്ടര്‍ബ്രോയുടെ ദൗത്യത്തെ കുറിച്ചറിഞ്ഞാല്‍? സംഭവം വിനോദം തന്നെ..

  • By Siniya
Google Oneindia Malayalam News

കോഴിക്കോട്: ന്യുജെന്‍ കലക്ട്ര്‍ എന്നാണ് എന്‍ പ്രശാന്തിനെ കോഴിക്കോടുക്കാര്‍ വിശേഷിപ്പിക്കുന്നത്. ഇതേപോലെ ഇവരുടെ സ്വന്തം കലക്ടര്‍ ബ്രോയും. ഭരണ കാര്യത്തില്‍ വെട്ടിത്തുറന്ന് പറയുന്ന കാര്യത്തില്‍ യുവാക്കളുടെ ഹരവും പ്രിയ താരവുമാണ് അദ്ദേഹം. ഒട്ടേറെ പദ്ധതികള്‍ കോഴിക്കോടിനായ സമ്മാനിച്ചെങ്കിലും കലക്ടര്‍ വീണ്ടും പുതിയ ദൗത്യത്തിലാണ്.

നിരവധി ആരാധകരുള്ള ഈ കലക്ടര്‍ ബ്രോയുടെ പുതിയ ദൗത്യം എന്താണെന്നായിരിക്കും. ആകാംഷ നിറഞ്ഞ കാര്യം തന്നെയാണ് മലയാള സിനിമയ് തിരകഥ എഴുതാനുള്ള തിരക്കിലാണ് അദ്ദേഹം. നേരത്തെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഒരുക്കിയ ഹ്രസ്വ ചിത്രത്തിന്ർറെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

കലക്ടര്‍ ബ്രോ തിരക്കഥ എഴുതുകയാണ്

കലക്ടര്‍ ബ്രോ തിരക്കഥ എഴുതുകയാണ്

കോഴിക്കോടിന്റെ സ്വന്തം കലക്ടര്‍ ബ്രോ മലയാള സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതാനൊരുങ്ങുകയാണ്. ദേശീയ അവാര്‍ഡ് ജേതാവായ അനില്‍ രാധാകൃഷ്ണന്‍ മേനോന്റെ അടുത്ത സിനിമയ്ക്കാണ് തിരക്കഥ എഴുതുന്നത്.

പ്രാഥമിക പ്രവര്‍ത്തനം

പ്രാഥമിക പ്രവര്‍ത്തനം

അനില്‍ രാധാകൃഷ്ണ മേനോന്റെ അടുത്ത ചിത്രത്തിനുള്ള തിരക്കഥയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍ ബ്രോയും ഭാര്യ ലക്ഷ്മിയും ആരംഭിച്ചു കഴിഞ്ഞു.

ചിത്രീകരണം കോഴിക്കോട്

ചിത്രീകരണം കോഴിക്കോട്

സിനിമ ചിത്രീകരിക്കുന്നത് കോഴിക്കോടും പരിസര പ്രദേശങ്ങളിലുമായിരിക്കും. കഥാപാത്ര കേന്ദ്രീകൃതമായ ചിത്രം ഹാസ്യരസമായിരിക്കുമെന്ന് സംവിധായകന്‍ അനില്‍ രാധാകൃഷണ മേനോന്‍ പറഞ്ഞു. താര നിര്‍ണയത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അനില്‍ രാധാകൃഷ്ണ മേനോന്‍

അനില്‍ രാധാകൃഷ്ണ മേനോന്‍

24 നോര്‍ത്ത് കാതം, സ്പതമശ്രീ തസ്‌കരാ, ലോര്‍ഡ് ലിവിങ്‌സ്റ്റണ്‍ 7000 കണ്ടി തുടങ്ങിയ ചിത്രങ്ങല്‍ ഒരുക്കിയ സംവിധായകനാണ് അനില്‍ രാധാകൃഷ്ണ മേനോന്‍. ഇദ്ദേഹത്തിന്റെ നാലാമത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണ് ഇരുവരും.

സംവിധായകനും തിരക്കഥാകൃത്തും

സംവിധായകനും തിരക്കഥാകൃത്തും

സംവിധായകന്‍ അനില്‍ രാധാകൃഷണ മേനോനും കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്തും ചിരകാല സുഹൃത്തുക്കളാണ്.

കഥയുടെ ആദ്യ കണം

കഥയുടെ ആദ്യ കണം

ഇക്കഴിഞ്ഞ ക്രിസ്മസ് കാലത്തെ ഒത്തു ചേരലിനിടെയാണ് കഥയുടെ നാമ്പ് പുറത്തേക്കു വരുന്നതെന്ന് സംവിധായകന്‍ പറയുന്നു.

 വിലപ്പെട്ട നിര്‍ദേശങ്ങള്‍

വിലപ്പെട്ട നിര്‍ദേശങ്ങള്‍

അനില്‍ രാധാകൃഷ്ണ മേനോന്റെയും കല്ക്ടര്‍ ബ്രോയുടെയും സിനിമാ ചര്‍ച്ചയ്ക്കിടയില്‍ വിലപ്പെട്ട നിര്‍ദേശങ്ങളുമായാണ് ഭാര്യ ലക്ഷ്മിയും എത്തിയത്. എന്നാല്‍ തിരക്കഥ എഴുത്തില്‍ ലക്ഷ്മിയും ചേരട്ടെ എന്നായിരുന്നു സംവിധായകന്റെ നിര്‍ദേശം.

സമയം നിശ്ചിയിട്ടില്ല

സമയം നിശ്ചിയിട്ടില്ല

തിരക്കഥ പൂര്‍ത്തിയാവാനോ ചിത്രീകരണത്തിനോ പ്രത്യേക സമയമൊന്നും നിശ്ചയിച്ചിട്ടില്ലെന്ന് സംവിധായകന്‍ പറഞ്ഞു. അനില്‍ രാധാകൃഷ്ണ മേനോന്റെ നാലാമത്തെ ചിത്രമാണിത്.

കലക്ടര്‍ ബ്രോയുടെ പദ്ധതികള്‍

കലക്ടര്‍ ബ്രോയുടെ പദ്ധതികള്‍

കലക്ടറായി കോഴിക്കോട് ചാര്‍ജ്ജ് എടുത്തതിന് ശേഷം ഒട്ടേറെ പദ്ധതികളാണ് കോഴിക്കോടുകാര്‍ക്ക് സമ്മാനിച്ചത്. വിശപ്പകറ്റാനുള്ള ഓപ്പറേഷന്‍ സുലൈമാനി, യാത്രാദുരിതം മാറ്റാന്‍ സവാരി ഗിരി ഗിരി, കാരുണ്യത്തിന്റെ സ്പര്‍ശമുള്ള കംപാഷനേറ്റ് കോഴിക്കോട് എന്നിങ്ങനെ നിരവധി പദ്ധതികളാണ് കൊണ്ടുവന്നിട്ടുള്ളത്.

സംവിധായകനായി

സംവിധായകനായി

സംസ്ഥാന സര്‍ക്കാരിന് വേണ്ടി കരുണ ചെയ്വാന്‍ എന്ന ഡോക്യുമെന്ററി എഴുതി സംവിധാനം ചെയ്തത് കലക്ടര്‍ ബ്രോയാണ്. സമൂഹത്തില്‍ സഹായം ആവശ്യമുള്ളവരെയും സഹായിക്കാന്‍ താല്‍പര്യമുള്ളവരെയും ബന്ധിപ്പിക്കുന്ന ഹ്രസ്വ ചിത്രമാണിത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

English summary
Kozhikode collector N Prashanth nair writing script in Malayalam cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X