കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവശ്യങ്ങള്‍ക്കായി നടുമടുത്തവര്‍ക്ക് അശ്വാസമായി കോഴിക്കോട്‌ കലക്ടറുടെ അദാലത്ത്

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: അര്‍ഹമായ ആനുകൂല്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മടുത്തവര്‍ക്ക് ആശ്വാസമായി ജില്ലാ കലക്ടരുടെ പരാതി പരിഹാര അദാലത്ത്. കോഴിക്കോട് താലൂക്കിലെ ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണാനായി ടൗഹാളില്‍ സംഘടിപ്പിച്ച അദാലത്തില്‍ 157 അപേക്ഷകളില്‍ നടപടികളായി. കലക്ടര്‍ യു.വി ജോസിന്റെ നേതൃത്വത്തില്‍ രാവിലെ 9.30 ന് ആരംഭിച്ച അദാലത്ത് ഉച്ചയോടെ സമാപിച്ചു.

അമൃതാനന്ദമയി ഒന്നാം നമ്പര്‍ മതമാഫിയ, ആർഎസ്എസിന് ആൾദൈവങ്ങളോട് പ്രീതിയെന്ന് മുന്‍ ബൗദ്ധിക് പ്രമുഖ്
ചികിത്സാ ധനസഹായം, എ.പി.എല്‍ റേഷന്‍ കാര്‍ഡ് മുന്‍ഗണന, വീട് നിര്‍മ്മിക്കാന്‍ നിലം നികത്തല്‍, അവശവിഭാഗങ്ങള്‍ക്കുളള പെന്‍ഷന്‍, കുടിവെളളം ലഭ്യമാക്കല്‍, വഴിത്തര്‍ക്കം തുടങ്ങി നിരവധി വിഷയങ്ങളാണ് അദാലത്തില്‍ പരിഗണനക്ക് വന്നത്. മാസത്തിലെ മുന്നാമത്തെ ശനിയാഴ്ചകളില്‍ ഓരോ താലൂക്കില്‍ പരാതി പരിഹാര അദാലത്ത് നടത്തണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേത്തിന്റെ അടിസ്ഥാനത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്.

collectr

വീട് നിര്‍മ്മിക്കുതിന് നിലം നികത്തുതുമായി ബന്ധപ്പെട്ട് 2015 മുതല്‍ എട്ട് കുടുംബങ്ങള്‍ നേരിട്ടിരുന്ന തടസ്സം നീക്കുന്നതിന് നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ സബ് കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. സ്ഥലം നികത്തി വീട് പണിയുന്നതിനുളള അപേക്ഷയില്‍ 2017 മാര്‍ച്ച് ഏഴിന് ആര്‍.ഡി.ഒ അന്വേഷണ വിധേയമായി അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രദേശികമായ ഏതിര്‍പ്പിനെ തുടര്‍ന്ന് നിലം നികത്താന്‍ സാധിച്ചില്ല. നിലം നികത്തുന്നതിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന് 2017 മെയ് 17 ന് മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടിരുന്നു. എന്നാല്‍, കോടതി സ്റ്റേ ഉണ്ടെന്ന കാരണങ്ങള്‍ പറഞ്ഞ് പ്രദേശവാസികളായ ചിലര്‍ വീണ്ടും തടസ്സപ്പെടുത്തി. ഇതേ തുടര്‍ന്നാണ് ഇവര്‍ കലക്ടറുടെ അദാലത്തില്‍ വീണ്ടും അപേക്ഷ നല്‍കിയത്. കോടതി സ്റ്റേ നിലവിലില്ലാത്ത സാഹചര്യത്തില്‍ നിലം നികത്തുന്നതിന് അനുമതി നല്‍കാവുന്നതാണെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.

വീട് പുതുക്കി പണിയുതിന് അനുമതി ലഭിക്കാത്തത് സംബന്ധിച്ച് നടക്കാവ് തോപ്പയില്‍ ബീച്ച് അബുലൈസ് സമര്‍പ്പിച്ച അപേക്ഷയില്‍ അനുകൂല നടപടി സ്വീകരിക്കുന്നതിന് കലക്ടര്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി. 2009 മുതല്‍ ഷെഡ് കെട്ടി താമസിക്കു അബുലൈസിന് വീട് പുതുക്കി പണിയുതിന് പ്ലാന്‍ അംഗീകരിച്ച് കിട്ടിയിരുന്നില്ല. സ്ഥലം സി.ആര്‍.സെഡില്‍ ഉള്‍പ്പെടുന്നതാണ് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തടസ്സപ്പെട്ടത്. എ്‌നനാല്‍ നിലവിലുളള കെട്ടിടമായതിനാല്‍ പുതുക്കി പണിയുതിന് അനുമതി നല്‍കാവുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

യഥാസമയം അപേക്ഷിക്കാന്‍ സാധിക്കാതിരുതിനാല്‍ റേഷന്‍ കാര്‍ഡ് പുതുക്കി ലഭിക്കാതിരുന്ന എലത്തൂര്‍ തുവ്വക്കാട് ടി.കെ രാധക്ക് താല്ക്കാലിക കാര്‍ഡ് അനുവദിക്കാന്‍ കലക്ടര്‍ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വളയനാട് തയ്യില്‍ ഇക്കാട്ടിരി സി. ഷീജക്ക് ചികിത്സാ ധനസഹായം അനുവദിക്കാനും നടപടിയായി. അദാലത്തില്‍ എ.ഡി.എം ടി ജനില്‍കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ പി.പി. കൃഷ്ണന്‍കുട്ടി, കെ. ഹിമ, രോഷ്‌നി നാരായണന്‍, സജി ദാമോദര്‍, തഹസില്‍ദാര്‍ കെ.സുബ്രഹ്മണ്യന്‍, ഭൂരേഖാ വിഭാഗം തഹസില്‍ദാര്‍ ഇ. അനിതകുമാരി, വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

English summary
kozhikode collector's complaint 'adalath' for public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X