Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്‍സൂണ്‍ ഫോട്ടോഗ്രാഫി മത്സരവുമായി കളക്ടര്‍ ബ്രോ

കോഴിക്കോട്: ആരൊക്കെ എന്തോക്കെ പറഞ്ഞാലും കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്ത് തന്റെ ഫേസ്ബുക്കില്‍ സജീവമായി നില്‍ക്കുകയും വ്യത്യസ്തമായ ആശയങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു.

പുതിയൊരു ആശയവുമായാണ് ഇത്തവണ നമ്മുടെ കളക്ടര്‍ ബ്രോ എത്തിയിരിക്കുന്നത്. മണ്‍സൂണ്‍ ഫോട്ടോഗ്രാഫി മത്സരവുമായാണ് കളക്ടര്‍ രംഗത്തെത്തിയിരിക്കുന്നത് .കോഴിക്കോടിന്റെ മഴയാണ് വിഷയം. മഴ നമ്മുടെ ശത്രുവല്ലെന്നും മഴയെ ഭയക്കേണ്ടതും ശപിക്കേണ്ടതുമല്ലെന്നും കള്കടര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

-prasanthnair.jpg -Properties

മണ്‍സൂണ്‍ ടൂറിസം ഇന്ന് അനേകം ആളുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. മഴ നനഞ്ഞു നില്‍ക്കുന്ന കോഴിക്കോടിന്റെ ഭംഗി ഏറ്റവും മനോഹരമായി പകര്‍ത്തുന്നവര്‍ക്കായാണ് മത്സരം നടത്തുന്നതെന്നും കളക്ടര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട് . ഒന്നാം സമ്മാനമായി പതിനായിരം രൂപയാണ് നല്‍കുന്നത്.

മഴ നമ്മുടെ ശത്രുവല്ല. ഭയക്കേണ്ടതും ശപിക്കപ്പെടേണ്ടതുമല്ല. മൺസൂൺ ടൂറിസം ഇന്ന് അനേകം ആൾക്കാരെ കേരളത്തിലേക്ക് ആകർഷിക്കുന്ന...

Posted by Collector, Kozhikode onSunday, July 19, 2015

5 എംബിയില്‍ താഴെ വലിപ്പത്തിലുള്ള 5 ഫോട്ടോകള്‍ വരെ ഒരാള്‍ക്ക് അയയ്ക്കാം. കര്‍ക്കിടകമാസം അവസാനിക്കുന്നതിനു മുമ്പ് [email protected]എന്ന ഇമെയിലില്‍ ചിത്രങ്ങള്‍ അയക്കാം. ഫോട്ടോ എടുത്ത വ്യക്തികള്‍ തന്നെ അയക്കുന്നവയേ സ്വീകരിക്കുകയുള്ളു എന്നും കള്കടര്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+