India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘപരിവാറിനെ പോലെ താലിബാന്‍ വികാരം പടര്‍ത്തുന്ന ലീഗ് വര്‍ഗീയവാദികളെ ഒറ്റപ്പെടുത്തണം: സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: പാർട്ടി പുനഃസംഘടനയെന്ന തീരുമാനത്തിലുറച്ച് മുന്നോട്ട് പോവുമ്പോള്‍ തന്നെ അനുനയ സാധ്യതകളും തേടി കെ പി സി സി നേതൃത്വം. പുനഃസംഘടനയുമായി സഹകരിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും തയ്യാറായിട്ടില്ല. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനഃസംഘടന വേണ്ടതില്ലെന്ന നിലപാട് തന്നെയാണ് അവർ ഇപ്പോഴും സ്വീകരിക്കുന്നത്. എന്നാല്‍ എ ഐ സി സിയുടെ പിന്തുണയോടെ നിലവിലെ നേതൃത്വം മുന്‍ തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടെ പുനഃസംഘടന നീക്കങ്ങളുടെ കാര്യത്തില്‍ തങ്ങളെ പൂർണ്ണമായും ഇരുട്ടില്‍ നിർത്തുന്നുവെന്ന ആരോപണവും പരാതികളുമായി ഗ്രൂപ്പുകള്‍ വീണ്ടും രംഗത്ത് എത്തി.

പൃഥ്വിരാജ് ചിത്രം വീണ്ടും വിവാദത്തില്‍; പൂപ്പലുള്ള ചപ്പാത്തി, പൈസ തന്നില്ല: ജൂനിയര്‍ ആര്‍ട്ടിസ്റ്റ്പൃഥ്വിരാജ് ചിത്രം വീണ്ടും വിവാദത്തില്‍; പൂപ്പലുള്ള ചപ്പാത്തി, പൈസ തന്നില്ല: ജൂനിയര്‍ ആര്‍ട്ടിസ്റ്റ്

മുഖ്യമന്ത്രിയ്ക്കുനേരെ ജാത്യാധിക്ഷേപം നടത്തുകയും മന്ത്രി മുഹമ്മദ് റിയാസിനെയും

മുഖ്യമന്ത്രിയ്ക്കുനേരെ ജാത്യാധിക്ഷേപം നടത്തുകയും മന്ത്രി മുഹമ്മദ് റിയാസിനെയും
കുടുംബത്തെയും അധിക്ഷേപിക്കുകയും മുഖ്യമന്ത്രിക്കും കെ.ടി.ജലീലിനുമെതിരെ വധഭീഷണിമുഴക്കുകയും ചെയ്ത മുസ്ലീംലീഗ് നേതാക്കളും പ്രവര്‍ത്തകരും വര്‍ഗീയഭ്രാന്ത് ഇളക്കിവിടുകയാണ് ചെയ്തത്. ഈ വര്‍ഗീയ ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് ലീഗിന്‍റെ നിലപാടുകള്‍ തുറന്നുകാണിക്കപ്പെടുകയും വിവിധ മുസ്ലീം സാമുദായിക സംഘടനകള്‍ ഇക്കാര്യത്തിലെടുത്ത വിവേകപൂര്‍വ്വമായ
സമീപനവും ലീഗിനെ വല്ലാതെ പ്രകോപിതരാക്കിയെന്നാണ് ഇന്നലത്തെ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ്സി ക്ക് വിടുന്നതിനെതിരെ മതവികാരമിളക്കി വര്‍ഗീയമായ ചേരിതിരിവ് ഉണ്ടാക്കാമെന്നാണ് മുസ്ലീംലീഗ് കരുതിയത്. അതിന് കൂട്ടുനില്‍ക്കാന്‍
മുസ്ലീം സമുദായ നേതാക്കള്‍ സന്നദ്ധമാകാതെ വന്നപ്പോഴാണ് വര്‍ഗീയ ആക്രോശങ്ങള്‍ നടത്തി ലീഗ് തെരുവിലിറങ്ങിയതെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

പളനിയില്‍ നിന്നുള്ള ചിത്രങ്ങളുമായി നിമിഷ സജയന്‍: ഏറ്റെടുത്ത് ആരാധകർ

നിരവധി പുരോഗമനാത്മകവും മതനിരപേക്ഷവുമായ സമ്മേളനങ്ങള്‍ക്ക്

നിരവധി പുരോഗമനാത്മകവും മതനിരപേക്ഷവുമായ സമ്മേളനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചകോഴിക്കോട് കടപ്പുറത്ത് ഇന്നലെ നടന്ന ലീഗിന്‍റെ റാലി അക്ഷരാര്‍ത്ഥത്തില്‍ ഇടതുപക്ഷ വിരുദ്ധ വര്‍ഗീയഭ്രാന്തന്മാരുടെ സമ്മേളനമായി മാറുകയായിരുന്നു. ലീഗിന്‍റെ സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിയും കെ എം ഷാജിയും താലിബാന്‍ നിലപാടുകളില്‍ നിന്നുകൊണ്ടാണ് സി പിഎമ്മിനേയും അതിന്‍റെ നേതാക്കളെയും ആക്ഷേപിച്ചത്. മന്ത്രി മുഹമ്മദ്റിയാസിനെയും അദ്ദേഹത്തിന്‍റെ ജീവിതപങ്കാളിയെയും അത്യന്തം നീചവും നിന്ദ്യവുമായ വാക്കുകളുപയോഗിച്ചാണ് ആക്ഷേപിച്ചത്. റിയാസിന്‍റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നും അബ്ദുറഹിമാന്‍ ആക്ഷേപിച്ചത് പാണക്കാട്ടെ തങ്ങന്‍മാരെയും മുതിര്‍ന്ന ലീഗുനേതാക്കളെയും വേദിയില്‍ ഇരുത്തിയായിരുന്നു.

ചെത്തുകാരന്‍ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളം എന്നതുപോലുള്ള മുദ്രാവാക്യങ്ങളും മുസ്ലീംലീഗ് എത്ര വംശീയവും വരേണ്യവുമായ നിലപാടുകളാണ് സൂക്ഷിക്കുന്നത് എന്നതിന്‍റെ തെളിവാണ്. മതനിരപേക്ഷതക്കും സമൂഹമൈത്രിക്കും ആഘാതമേല്‍പ്പിക്കുന്ന ഇത്തരം വര്‍ഗീയഭ്രാന്തന്‍ നീക്കങ്ങളെ മുഴുവന്‍ ജനാധിപത്യ മതിനിരപേക്ഷ ശക്തികളും ഒന്നിച്ചുനിന്ന് പ്രതിരോധിക്കണമെന്ന് സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ലീഗിനെതിരെ വിമർശനവുമായി മന്ത്രി വി അബ്ദുറഹ്മാന്‍ കൂടി രംഗത്ത്

അതേസമയം, ലീഗിനെതിരെ വിമർശനവുമായി മന്ത്രി വി അബ്ദുറഹ്മാന്‍ കൂടി രംഗത്ത് എത്തി. മുസ്ലീംലീഗ് നടത്തിയ വിവാദ പരാമർശം അപരിഷ്‌കൃതവും നമ്മുടെ നാടിൻ്റെ ഉന്നതമായ പൈതൃകത്തിന് അപമാനവുമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. കേരളത്തിന്റെ സമാധാനാന്തരീക്ഷവും മതസൗഹാർദ്ദവും തകർക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കത്തിൻ്റെ ഭാഗമാണിത്. നാനാത്വത്തിൽ ഏകത്വം എന്ന ശക്തമായ അടിത്തറയിൽപടുത്തുയർത്തിയ ജനാധിപത്യ വ്യവസ്ഥയ്ക്ക് നേരെയുള്ള വെല്ലുവിളിയാണിത്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തുരങ്കം വെക്കുന്ന ഈ നിലപാട് അത്യന്തം അപകടകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

നവോത്ഥാന നായകർ ഉഴുതുമറിച്ച മണ്ണിലാണ് ഇത്തരം മലീമസമായ

നവോത്ഥാന നായകർ ഉഴുതുമറിച്ച മണ്ണിലാണ് ഇത്തരം മലീമസമായ ചിന്തകൾ എന്നത് അമ്പരപ്പിക്കുന്നു.
ഏതു വിഷയത്തിലും പ്രതിഷേധിക്കാനും പ്രതികരിക്കാനും ആർക്കും അവകാശമുണ്ട്. എന്നാൽ, എത്ര നികൃഷ്ടനായ എതിരാളി പോലും സ്വീകരിക്കാത്ത വഴിയാണ് ലീഗ് തെരഞ്ഞെടുത്തത്. ആ രാഷ്ട്രീയ പാർട്ടിയുടെ അധഃപ്പതനത്തിൻ്റെ ആഴം ഇതിലൂടെ വെളിവാകുന്നു. രണ്ടുപേരുടെ വിവാഹജീവിതം ദാമ്പത്യമല്ലെന്നും വ്യഭിചാരമാണെന്നും പരസ്യമായി അധിക്ഷേപിച്ചത് ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാനാകില്ല. കേരള സമൂഹം ഇതിനോട് ശക്തമായി പ്രതികരിക്കുക തന്നെ ചെയ്യും.

മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ട്രാൻസ്‌ജെന്റർ സമൂഹത്തിനെതിരെയുമുളള

മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ട്രാൻസ്‌ജെന്റർ സമൂഹത്തിനെതിരെയുമുളള അതിരുകടന്ന അധിക്ഷേപം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. തലയിൽ വെച്ച തൊപ്പിയുടെ മാന്യതയ്ക്ക് നേരിയ വിലയെങ്കിലും ഈ അധിക്ഷേപത്തിന് മുതിർന്നവർ നൽകണമായിരുന്നു. മുസ്ലീംലീഗിനകത്ത് തിളച്ചുമറിയുന്ന താലിബാനിസത്തിന്റെ പുറന്തള്ളലാണ് മുഖ്യമന്ത്രിക്കെതിരായ ജാതീയധിക്ഷേപം. മുഖ്യമന്ത്രിക്കെതിരെ ആർ.എസ്.എസ് തുടങ്ങി വെച്ച വംശീയാധിക്ഷേപം ലീഗ് ഏറ്റെടുത്തിരിക്കുകയാണ്. തലശ്ശേരിയിലെ ആർ എസ് എസ് മുദ്രാവാക്യവും കോഴിക്കോട് കടപ്പുറത്തെ ലീഗിൻ്റെ അധിക്ഷേപവും നെറികേടിൻ്റെ ഒരേ അച്ചിൽ നിന്നുള്ളതാണ്.

സ്വന്തം തെറ്റുകളും അഴിമതികളും ഒന്നൊന്നായി പുറത്തു വരുന്നതിൽ ലീഗിനുള്ള

സ്വന്തം തെറ്റുകളും അഴിമതികളും ഒന്നൊന്നായി പുറത്തു വരുന്നതിൽ ലീഗിനുള്ള ജാള്യം പല ഘട്ടത്തിൽ അസ്വസ്ഥതകളായി പുറത്തുവരുന്നതു നാം കണ്ടതാണ്. വഖഫ് സ്വത്തുക്കളുടെ വിഷയത്തിൽ നീതിക്കും ന്യായത്തിനും ഒപ്പം ഏറ്റവും ശക്തമായി നിലയുറപ്പിക്കേണ്ടവർ നേരെ മറുപക്ഷത്തേക്ക് തിരിഞ്ഞുതന്നെ നല്ല ലക്ഷണമായിരുന്നില്ല. അവിടെയും മുഖം മറച്ച് നടക്കേണ്ട ഗതികേടിലാണ് ലീഗ്. മുഴുവൻ വഖഫ് സ്വത്തുക്കളുടെയും സംരക്ഷണവും അത് ഏറ്റവും പ്രയോജനപ്രദമായി ഉപയോഗിക്കണമെന്നതുമാണ് ഗവൺമെൻ്റ് നിലപാട്. അത് ലീഗിനെ അലോസരപ്പെടുത്തുന്നതിൽ അത്ഭുതമില്ല. ലീഗ് നേതൃത്വം മാനസിക വിഭ്രാന്തി ബാധിച്ച നിലയിലാണ്. ആരു വിചാരിച്ചാലും അവരെ രക്ഷിക്കാനാകില്ല. സ്വയം കുതാർത്ഥമാണ് ലീഗിന് സംഭവിക്കുന്നത്.

മുസ്ലീം മതന്യൂനപക്ഷത്തിലെ മഹാഭൂരിപക്ഷവും മതനിരപേക്ഷ പക്ഷത്ത് നിൽക്കുന്നവരാണ്.

മുസ്ലീം മതന്യൂനപക്ഷത്തിലെ മഹാഭൂരിപക്ഷവും മതനിരപേക്ഷ പക്ഷത്ത് നിൽക്കുന്നവരാണ്. അവർ വർഗീയതയെ ഇഷ്ടപ്പെടുന്നില്ല. ജനങ്ങളുടെ മനസ് തിരിച്ചറിയാതെയുള്ള പരാമർശങ്ങളും നിലപാടുകളും ലീഗിനെ മുസ്ലീം സമൂഹത്തിൽനിന്നും കൂടുതൽ അകറ്റും. ലീഗ് ഇന്ന് നേരിടുന്ന തകർച്ചയ്ക്ക് ആക്കം കൂടുകയും ചെയ്യും. മതനിരപേക്ഷതയും ജനനന്മയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഗവൺമെൻ്റാണിത്. ഛിദ്ര ശക്തികളുടെ ഒരു നീക്കത്തിനും അതിനെ തകർക്കാനാകില്ല. ജനങ്ങൾ ഈ ഗവൺമെൻ്റിനൊപ്പമുണ്ട്. അവരാണ് ഞങ്ങളുടെ ശക്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർവതിയും ശോഭനയും മുതല്‍ നദിയ മൊയ്തുവരെ: താരംസംഗമ വേദിയായി റഹ്മാന്റെ മകളുടെ വിവാഹം

cmsvideo
  ഡെല്‍റ്റയാണോ ഒമിക്രോണാണോ ഏറ്റവും അപകടകാരിയായ വകഭേദം | Oneindia Malayalam
  English summary
  Kozhikode controversy speech: Communalists should be isolated: CPM
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X