വീട് പൊളിക്കണ്ട, കെഎം ഷാജി പിഴയടക്കാൻ തയ്യാർ; ചട്ടം ലംഘിച്ചില്ലെങ്കിൽ പിന്നെന്തിന് പിഴയെന്ന് ചോദ്യം
കോഴിക്കോട്: അനുമതി ലഭിച്ചതിനേക്കാള്‍ വലിപ്പത്തില്‍ വീട് നിര്‍മിച്ച വിവാദത്തില്‍ പിഴയടക്കാന്‍ തയ്യാറാണെന്ന് കെഎം ഷാജി. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് വീട് നിര്‍മിച്ച സംഭവത്തില്‍ അഴീക്കോട്ടെ മുസ്ലീം ലീഗ് എംഎല്‍എ ആയ കെഎം ഷാജിയ്ക്ക് കഴിഞ്ഞ ദിവസം കോഴിക്കോട് കോര്പ്പറേഷന് നോട്ടീസ് നല്‍കിയിരുന്നു.
താന്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചിട്ടില്ല എന്നാണ് കെഎം ഷാജി ഇപ്പോഴും ആവര്‍ത്തിക്കുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് പിഴയടക്കാന്‍ തയ്യാറാകുന്നത് എന്ന ചോദ്യവും ഉയരുന്നുണ്ട്. വിശദാംശങ്ങള്‍...

വീട് നിര്‍മാണം
മൂവായിരം ചതുരശ്ര അടിയില്‍ വീട് നിര്‍മിക്കാന്‍ ആണ് കെഎം ഷാജി കോര്‍പ്പറേഷനില്‍ നിന്ന് അനുമതി തേടിയിരുന്നത്. എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോഴിക്കോട് കോര്പ്പറേഷന് പരിശോധിച്ചപ്പോള്‍ കെഎം ഷാജിയുടെ വീട് 5,260 ചതുരശ്ര അടിയില്‍ ആണ് നിര്‍മിച്ചത് എന്ന് കണ്ടെത്തി.

പൊളിക്കാന്‍ നോട്ടീസ്?
ഇതേ തുടര്‍ന്നാണ് കോഴിക്കോട് കോര്പ്പറേഷന് കെഎം ഷാജിയ്ക്ക് നോട്ടീസ് നല്‍കിയത്. അനധികൃത നിര്‍മാണം പൊളിച്ചുമാറ്റണം എന്നാണ് നോട്ടീസില്‍ പറയുന്നത് എങ്കിലും പിഴയടച്ചാല്‍ നടപടി ഒഴിവാക്കാം എന്ന് കോര്പ്പറേഷന് അധികൃതര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ഷാജി തയ്യാര്‍
വീട് പൊളിക്കുക എന്നത് അസാധ്യമായ കാര്യമാണ് എന്നായിരുന്നു കഴിഞ്ഞ ദിവസം കെഎം ഷാജി പ്രതികരിച്ചത്. ഇപ്പോള്‍, പിഴയടക്കാന്‍ താന്‍ തയ്യാറാണെന്നാണ് ഷാജി പറയുന്നത്. കോര്‍പ്പറേഷന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആക്ഷേപവും കെഎം ഷാജി ഉന്നയിക്കുന്നുണ്ട്.

നിയമം ലംഘിച്ചിട്ടില്ലെങ്കില്‍ പിന്നെന്തിന്
താന്‍ കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചിട്ടില്ല എന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് കെഎം ഷാജി. അങ്ങനെയെങ്കില്‍ പിന്നെന്തിനാണ് പിഴയടക്കാന്‍ തയ്യാറാകുന്നത് എന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കോര്പ്പറേഷന് വീട് അളന്നത്. അപ്പോള്‍ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണം എങ്ങനെ നിലനില്ക്കും എന്നും ചോദ്യമുയരുന്നുണ്ട്.

ആഡംബര നികുതി
കെഎം ഷാജി വീടിന് ആഡംബര നികുതിയും അടച്ചിരുന്നില്ല. മൂവായിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വലിപ്പമുള്ള വീടുകള്‍ക്ക് ആഡംബര നികുതി അടയ്ക്കണം എന്നാണ് ചട്ടം. കെഎം ഷാജി ഈ ചട്ടവും ലംഘിച്ചു എന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്ലസ് ടു കോഴ
അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി കെഎം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന കേസിലാണ് ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ഷാജിയുടെ വീടുകള്‍ അളന്നത്. കണ്ണൂരിലെ വീടും കഴിഞ്ഞ ദിവസം അളന്നിരുന്നു. പ്ലസ് ടു കോഴ കേസ് സംസ്ഥാന വിജിലന്‍സും അന്വേഷിക്കുന്നുണ്ട്.

ചോദ്യം ചെയ്യല്‍
കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെഎം ഷാജിയ്ക്ക് ഇഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. നവംബര്‍ 10 ന് ആണ് ഹാജരാകേണ്ടത്. പാസ്പോര്‍ട്ടും സ്വത്തുവിവരങ്ങളും ഹാജരാക്കണം എന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications