കെഎം ഷാജി എംഎല്‍എയുടെ ഭാര്യക്ക് നോട്ടീസ് അയച്ച് കോഴിക്കോട് കോര്പ്പറേഷന്
കോഴിക്കോട്: ലീഗ് എംഎല്‍എ കെഎം ഷാജിയുടെ ഭാര്യക്ക് കോഴിക്കോട് കോര്പറേഷന് നോട്ടീസ് അയച്ചു. ഡിസംബര്‍ 17ന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. വേങ്ങേരി വില്ലേജിലെ ഭൂമിയില്‍ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ് നോട്ടീസ്.
ചട്ടവിരുദ്ധമായി വീട് നിര്‍മ്മിച്ച കോര്പറേഷന് സര്‍വേ നടത്തിയാണ് കയ്യേറ്റം കണ്ടെത്തിയത്. ഷാജിയുടെ ഭാര്യ ആശ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം. ആശയുടെ പേരിലാണ് ഭൂമി വാങ്ങിയത്.

ഭൂമിയുടെ അന്വേഷണുവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഉപനേതാവും മുസ്ലീം ലീഗ് എംഎല്‍എയുമായ എംകെ മുനീറിന്റെ ഭാര്യ നഫീസയെ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തിരുന്നു. കെഎം ഷാജിക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നഫീസയെ ഇഡി ചോദ്യം ചെയ്യുന്നത്. ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത് നഫീസയും ചേര്‍ന്നാണെന്ന പരാതിയെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.
ഭൂമി ഇടപാടില്‍ എംകെ മുനീറിനും പങ്കുണ്ടെന്നായിരുന്നു ഐഎന്‍എല്‍ നേതാവ് അബ്ദുള്ള അസീസിന്റെ പരാതി. വേങ്ങേരിയിലെ വീട് ഇരിക്കുന്ന സ്ഥലം വാങ്ങിയത് ഷാജിയും മുനീറും ചേര്‍ന്നാണ് . സ്ഥലം രജിസ്റ്റര്‍ ചെയതത് ഷാജിയുടെ ഭാര്യ കെഎം ആശ, മുനീറിന്റെ ഭാര്യ നഫീസ എന്നിവരുടെ പേരിലാണ്. 92 സെന്റ് സ്ഥലം വാങ്ങിയത് 1.02 കോടി രൂപക്കാണെന്നും എന്നാല്‍ ആധാരത്തില്‍ കാണിച്ചത് 37 ലക്ഷം രൂപ മാത്രണാണെന്നും പരാതിയില്‍ പറയുന്നു.
അനധികൃത സ്വത്ത് സമ്പാദന കേകസില്‍ നേരത്തെ എന്‍ഫോഴ്സ്മെന്റ ഡയറക്ടറേറ്റ് കെഎം ഷാജിയേയും ഭാര്യ ആശയേയും തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. അഴീക്കോട് ഹയര്‍സെക്കന്ററി കോഴ വിവാദ കേസിലും കെഎം ഷാജി എംഎല്‍എക്കെതിരെ ഇഡിയുടെ അന്വേഷണം നടക്കുന്നുണ്ട്. ഇഡിയുടെ അന്വേഷണത്തിന് പുറമേ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സംസ്ഥാന ഏജന്‍സിയായ വിജിലന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു അഭിഭാഷകന് നല്കിയ ഹരജിയില്‍ കോഴിക്കോട് വിജിലന്‍സ് കോടതിയാണ് കെഎം ഷാജിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
Recommended Video
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications