കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎം ഷാജി എംഎല്‍എയുടെ ഭാര്യക്ക്‌ നോട്ടീസ്‌ അയച്ച്‌ കോഴിക്കോട്‌ കോര്‍പ്പറേഷന്‍

Google Oneindia Malayalam News

കോഴിക്കോട്‌: ലീഗ്‌ എംഎല്‍എ കെഎം ഷാജിയുടെ ഭാര്യക്ക്‌ കോഴിക്കോട്‌ കോര്‍പറേഷന്‍ നോട്ടീസ്‌ അയച്ചു. ഡിസംബര്‍ 17ന്‌ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ്‌ നോട്ടീസ്‌. വേങ്ങേരി വില്ലേജിലെ ഭൂമിയില്‍ കയ്യേറ്റം കണ്ടെത്തിയ സാഹചര്യത്തിലാണ്‌ നോട്ടീസ്‌.

ചട്ടവിരുദ്ധമായി വീട്‌ നിര്‍മ്മിച്ച കോര്‍പറേഷന്‍ സര്‍വേ നടത്തിയാണ്‌ കയ്യേറ്റം കണ്ടെത്തിയത്‌. ഷാജിയുടെ ഭാര്യ ആശ ഇക്കാര്യത്തില്‍ വിശദീകരണം നല്‌കണം. ആശയുടെ പേരിലാണ്‌ ഭൂമി വാങ്ങിയത്‌.

km shaji

ഭൂമിയുടെ അന്വേഷണുവുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ ഉപനേതാവും മുസ്ലീം ലീഗ്‌ എംഎല്‍എയുമായ എംകെ മുനീറിന്റെ ഭാര്യ നഫീസയെ കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ്‌ ചോദ്യം ചെയ്‌തിരുന്നു. കെഎം ഷാജിക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ്‌ നഫീസയെ ഇഡി ചോദ്യം ചെയ്യുന്നത്‌. ഷാജിയുടെ കോഴിക്കോട്ടെ ഭൂമി വാങ്ങിയത്‌ നഫീസയും ചേര്‍ന്നാണെന്ന പരാതിയെ തുടര്‍ന്നാണ്‌ ചോദ്യം ചെയ്യല്‍.

ഭൂമി ഇടപാടില്‍ എംകെ മുനീറിനും പങ്കുണ്ടെന്നായിരുന്നു ഐഎന്‍എല്‍ നേതാവ്‌ അബ്ദുള്ള അസീസിന്റെ പരാതി. വേങ്ങേരിയിലെ വീട്‌ ഇരിക്കുന്ന സ്ഥലം വാങ്ങിയത്‌ ഷാജിയും മുനീറും ചേര്‍ന്നാണ്‌ . സ്ഥലം രജിസ്റ്റര്‍ ചെയതത്‌ ഷാജിയുടെ ഭാര്യ കെഎം ആശ, മുനീറിന്റെ ഭാര്യ നഫീസ എന്നിവരുടെ പേരിലാണ്‌. 92 സെന്റ്‌ സ്ഥലം വാങ്ങിയത്‌ 1.02 കോടി രൂപക്കാണെന്നും എന്നാല്‍ ആധാരത്തില്‍ കാണിച്ചത്‌ 37 ലക്ഷം രൂപ മാത്രണാണെന്നും പരാതിയില്‍ പറയുന്നു.

അനധികൃത സ്വത്ത്‌ സമ്പാദന കേകസില്‍ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ്‌ കെഎം ഷാജിയേയും ഭാര്യ ആശയേയും തുടര്‍ച്ചയായി ചോദ്യം ചെയ്‌തിരുന്നു. അഴീക്കോട്‌ ഹയര്‍സെക്കന്ററി കോഴ വിവാദ കേസിലും കെഎം ഷാജി എംഎല്‍എക്കെതിരെ ഇഡിയുടെ അന്വേഷണം നടക്കുന്നുണ്ട്‌. ഇഡിയുടെ അന്വേഷണത്തിന്‌ പുറമേ അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ സംസ്ഥാന ഏജന്‍സിയായ വിജിലന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഒരു അഭിഭാഷകന്‍ നല്‍കിയ ഹരജിയില്‍ കോഴിക്കോട്‌ വിജിലന്‍സ്‌ കോടതിയാണ്‌ കെഎം ഷാജിക്കെതിരെ അന്വേഷണത്തിന്‌ ഉത്തരവിട്ടിരിക്കുന്നത്‌.

Recommended Video

cmsvideo
കൈക്കൂലി കേസില്‍ തുടങ്ങിയ അന്വേഷണം വീട് പൊളിയിലെത്തി | Oneindia Malayalam

English summary
Kozhikode corporation send notice to KM Shaji MLA wife Asha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X