നിപ: കോഴിക്കോട്ട് തിരക്കുള്ള കോടതികളും അടച്ചു
കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടര്‍ന്ന് ജില്ലാ കോടതി ജീവനക്കാരന്‍ ഉള്‍പ്പെടെ മരണപ്പെട്ട സാഹചര്യത്തില്‍ തിരക്ക് ഏറെയുള്ള കോടതികളുടെ പ്രവര്‍ത്തനം ജൂണ്‍ ആറ് വരെ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ നിര്‍ദേശം നല്‍കി. മജിസ്‌ട്രേറ്റ് കോടതികള്‍ക്കും കുടുംബകോടതിക്കുമാണ് നിര്‍ദേശം ബാധകമെന്നും ഹൈക്കോടതിയിലെ സബോര്‍ഡിനേറ്റ് ജുഡിഷ്യറി രജിസ്ട്രാര്‍ കെ. ഹരിപാല്‍ അറിയിച്ചു.
കോഴിക്കോട് ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് ടി.പി മധുസൂദനന്‍ നിപ വൈറസ് ബാധയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. ആളുകള്‍ കൂടുന്ന പൊതുപരിപാടികള്‍ക്ക് ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് നീട്ടി. ആളുകള്‍ കൂടുന്ന കോടതികളുടെ പ്രവര്‍ത്തനംകൂടി നിര്‍ത്തിവെക്കണമൊവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇതു കണക്കിലെടുത്താണ് നടപടി. തിരക്കുള്ള കോടതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും ഓഫിസുകള്‍ പ്രവര്‍ത്തിക്കും. ജൂണ്‍ ആറിന് സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതിനനുസരിച്ച് തുടര്‍ന്ന് തീരുമാനമെടുക്കുമെന്നും രജിസ്ട്രാര്‍ അറിയിച്ചു.












Click it and Unblock the Notifications