ബല്‍റാമിന് 'മുട്ടയില്‍ നിന്ന് വിരിയുന്നതിന് മുമ്പേ സൗഭാഗ്യങ്ങള്‍ കിട്ടി'; പരിഹാസവുമായി കെസി അബു
കോഴിക്കോട്: യുവതലമുറയ്ക്ക് വഴിമാറിക്കൊടുക്കാതെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അധികാരകസേരയില്‍ പിടിച്ചിരിക്കുകയാണെന്ന വിടി ബല്‍റാം എംഎല്‍എയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബു. മുട്ടയില്‍ നിന്നും വിരിയുന്നതിനു മുന്‍പേ സൗഭാഗ്യങ്ങള്‍ ലഭിച്ചയാളാണ് ബല്‍റാമെന്നായിരുന്നു അബുവിന്റെ പ്രതികരണം.
കഴിവുള്ള യുവ നേതൃത്വം വളര്‍ന്നു വരാത്തതു കൊണ്ടാണ് പഴയ തമുറ മാറാത്തത്. മുതിര്‍ന്ന നേതാക്കളെ ആക്ഷേപിച്ച വിടി ബല്‍റാമിന്റെ പ്രസ്താവന കോണ്‍ഗ്രസുകാരന് ചേരാത്തതാണെന്നും അബു പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന കെഎസ് യു യോഗത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനും അധികാര മോഹികളായ മുതിര്‍ന്ന നേതാക്കള്‍ക്കുമെതിരെ വിടി ബല്‍റാം എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.ഇതാണ് അബുവിനെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസിനെ നശിപ്പിച്ചത് ഗ്രൂപ്പിസമാണെന്നും കോണ്‍ഗ്രസുകാര്‍ ഗ്രൂപ്പുകളിലേക്കാണ് പിറന്ന് വീഴുന്നതെന്നും ബല്‍റാം ആരോപിച്ചിരുന്നു.
യുവാക്കള്‍ക്ക് അവസരം കൊടുക്കണമെന്ന് എല്ലാ യോഗത്തിലും നേതാക്കള്‍ വിളിച്ച് പറയും. എന്നാല്‍ 62 വയസായ ആര്‍ ശങ്കറിനോട് വയസായി ഇനി സ്ഥാനമാനങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസിലെ നേതാക്കള്‍ 75 വയസായിട്ടും നേതൃസ്തആനത്ത് തുടരുകയാണെന്നും ബല്‍റാം പരിഹസിച്ചിരുന്നു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications