കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരൾച്ച: കോഴിക്കോട്ട് തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ തുക, ജിപിഎസ് വാഹനങ്ങൾ, ഊർജിത നടപടികൾ

Google Oneindia Malayalam News

കോഴിക്കോട്: ജില്ലയെ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്കും റവന്യൂ അധികാരികള്‍ക്കും ജില്ലാ കലക്റ്ററുടെ നിര്‍ദ്ദേശം. മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കുടിവെള്ളം വിതരണം ചെയ്ത ഇനത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 5.5 ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് 11 ലക്ഷം രൂപയും കോര്‍പ്പറേഷന് 16.5 ലക്ഷം രൂപയും വിനിയോഗിക്കാവുന്നതാണെന്ന് കലക്റ്റർ അറിയിച്ചു.

കീഴാറ്റൂരിലേത് ഭീതി പടർത്താനുള്ള ശ്രമം; മാവോയിസ്റ്റുകാരൻ ഇടപെട്ടു, പി ജയരാജന്റെ തുറന്ന കത്ത്!കീഴാറ്റൂരിലേത് ഭീതി പടർത്താനുള്ള ശ്രമം; മാവോയിസ്റ്റുകാരൻ ഇടപെട്ടു, പി ജയരാജന്റെ തുറന്ന കത്ത്!

ഏപ്രില്‍ 1 മുതല്‍ മെയ് 31 വരെയുള്ള കാലയളവില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് 11 ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് 16.5 ലക്ഷം രൂപയും കോര്‍പ്പറേഷന് 22 ലക്ഷം രൂപയും തനത് ഫണ്ടില്‍ നേരിട്ടോ പ്ലാന്‍ ഫണ്ടില്‍ നിന്നോ ചെലവഴിക്കാം. കുടിവെള്ള വിതരണം ജിപിഎസ് ടാങ്കര്‍ ലോറികളില്‍ ആയിരിക്കണം. ജില്ലാതല റവന്യൂ അധികാരികള്‍ക്ക് കുടിവെള്ള വിതരണം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലാതല മേധാവി ഏര്‍പ്പെടുത്തണം.

drought

ജിപിഎസ് ലോഗും വാഹനത്തിന്റെ ലോഗ് ബുക്കും ക്രോസ് ചെക്ക് ചെയ്ത് സുതാര്യത ഉറപ്പ് വരുത്തിയ ശേഷം സെക്രട്ടറിമാര്‍ക്ക് തുക വിനിയോഗിക്കാം. രണ്ടാഴ്ച്ചയില്‍ ഒരിക്കല്‍ ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോർട്ട്ര്‍ സമര്‍പ്പിക്കണമെന്നും നിർദേശമുണ്ട്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച വാട്ടര്‍ കിയോസ്‌ക്കുകള്‍ വഴി കുടിവെള്ള വിതരണം നടത്തുന്നതിന് റവന്യു അധികാരികള്‍ക്ക് അനുവാദം നല്‍കി. ജില്ലാ കലക്ടര്‍ യുവി ജോസിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്റ്റർ പിപി കൃഷ്ണന്‍ കുട്ടിയും പങ്കെടുത്തു.

ജലീൽ പിണറായിയുടെ വാല്യക്കാരൻ.. അപ്പോൾ കാണുന്നവനെ അപ്പനാക്കുന്ന രാഷ്ട്രീയം! ആഞ്ഞടിച്ച് ഷാജിജലീൽ പിണറായിയുടെ വാല്യക്കാരൻ.. അപ്പോൾ കാണുന്നവനെ അപ്പനാക്കുന്ന രാഷ്ട്രീയം! ആഞ്ഞടിച്ച് ഷാജി

വിദ്യാർഥികളിലെ ലഹരി, ഇനി രക്ഷിതാക്കൾക്കും ക്ലാസ്; സി രവീന്ദ്രനാഥ്വിദ്യാർഥികളിലെ ലഹരി, ഇനി രക്ഷിതാക്കൾക്കും ക്ലാസ്; സി രവീന്ദ്രനാഥ്

English summary
kozhikode declared as drought affected area; district collector vigilant over drought
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X