കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിസ്ഥിതി ദിനത്തില്‍ മരംനട്ടവര്‍ക്ക് ഫോട്ടോ അപ്ലോഡ് ചെയ്ത് സമ്മാനം ; കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ മൊബൈല്‍ ആപ് പുറത്തിറങ്ങി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഹരിതകേരളം- ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത്, കുടുംബശ്രീ, എന്‍.എസ്.എസ്, ജിസം ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ഹരിതപുരസ്‌കാരം വൃക്ഷത്തൈ പരിപാലന മത്സരത്തിനായുള്ള മൊബൈല്‍ആപ്പ് ജില്ലാ കളക്ടര്‍ യു.വി.ജോസ് ഉദ്ഘാടനം ചെയ്തു. പ്ലേസ്റ്റോറില്‍ ഴൃലലി രഹലമി ലമൃവേ എന്ന് ടൈപ്പ് ചെയ്താല്‍ ആപ്പ് ലഭിക്കുന്നതാണ്.

കോടിയേരി സഞ്ചരിച്ച മിനി കൂപ്പറിന് കേരളത്തില്‍ നികുതി അടയ്ക്കില്ലെന്ന് കാരാട്ട് ഫൈസല്‍
കഴിഞ്ഞ ജൂണ്‍ 5ന് നട്ട വൃക്ഷത്തൈകളുടെ അടുത്തുള്ള കളപറിച്ചു വൃത്തിയാക്കി നനച്ചു ഒരു ഫോട്ടോ എടുത്തു ംംം.ഏൃലലിഇഹലമിഋമൃവേ.ീൃഴ എന്ന വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്ന പദ്ധതിയാണിത്. പദ്ധതികളുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

collectergreencleankpoyikod

വിദ്യാലയങ്ങളെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള പ്രോത്സാഹന പദ്ധതി പ്രഖ്യാപനം ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് ബാബു പറശ്ശേരിയും, കലാകാര്‍ഷിക മത്സരങ്ങളുടെ ഉദ്്ഘാടനം ചലച്ചിത്ര സംവിധായകന്‍ വി.എം.വിനുവും നിര്‍വ്വഹിച്ചു. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.കെ.സുരേഷ്‌കുമാര്‍, ഗ്രീന്‍ ക്ലീന്‍ എര്‍ത്ത് മൂവ്‌മെന്റ് ചീഫ് പേട്രന്‍ പ്രൊഫ.ശോഭീന്ദ്രന്‍, ഹരിതകേരളം ജില്ലാകോര്‍ഡിനേറ്റര്‍ പി. പ്രകാശ്,എന്‍.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ.ബേബി ഷീബ, ജിസം ഫൗണ്ടേഷന്‍ ഡയറക്ടര്‍ അന്‍വര്‍സാദിഖ്, ആയിഷ തെങ്ങിലക്കടവ്, ജിസം ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എഞ്ചിനീയര്‍ ഇക്ബാല്‍.കെ, മലബാര്‍ ക്രിസ്ത്യന്‍ കോളേജ ്പ്രിന്‍സിപ്പല്‍ ഡോ.ഗോഡ്വിന്‍ സാംരാജ്, ജിസം ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഷഫീഖ് എന്നിവര്‍ സംസാരിച്ചു.

English summary
Kozhikode district administration's Mobile app released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X