ഫേസ്ബുക്കില്‍ വീണ്ടും കളക്ടര്‍ ബ്രോയുടെ മാപ്പ്... ഇത്തവണ കുന്നംകുളമല്ല, 'ഒറിജിനല്‍'!!! പക്ഷേ....
കോഴിക്കോട്: എംകെ രാഘവന്‍ എംപിയും കോഴിക്കോട് ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തും തമ്മിലുള്ള 'യുദ്ധത്തിന്' ഒടുവില്‍ അവസാനമാകുന്നു. കളക്ടര്‍ മാപ്പ് പറയണം എന്ന് എംപി മുമ്പ് ആവശ്യപ്പെട്ടപ്പോള്‍ കുന്നംകുളത്തിന്റെ 'മാപ്പ്' ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കളക്ടര്‍ ഇപ്പോള്‍ ശരിയ്ക്കും മാപ്പ് പറഞ്ഞിരിയ്ക്കുകയാണ്.
പദ്ധതികള്‍ക്ക് ഫണ്ട് അനുവദിയ്ക്കുന്നത് കളക്ടര്‍ വൈകിപ്പിയ്ക്കുകയാണെന്നായിരുന്നു എംപിയുടെ പരാതി. ഇത് തന്റെ കാര്യത്തില്‍ മാത്രമായിരുന്നു എന്നായിരുന്നു ആക്ഷേപം. ആ തര്‍ക്കം പിന്നീട് സോഷ്യല്‍ മീഡിയയിലേയ്ക്കും പരന്നു. കളക്ടര്‍ക്കും കളക്ടര്‍ക്കും പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ ചേരി തിരിഞ്ഞ് വാഗ്വാദങ്ങള്‍ വരെ ഉണ്ടായി.
എംപിയുടെ മനസ്സിന് വിഷം തോന്നിയ , തന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാത്തിനും നിരുപാധികം ക്ഷമ ചോദിച്ചുകൊണ്ടാണ് കളക്ടറുടെ പോസ്റ്റ്. എന്നാല്‍ ഔദ്യോഗിക കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ട് പോകും എന്ന സൂചനയും കളക്ടര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ നല്‍കുന്നുണ്ട്.

സ്വകാര്യത
തന്റെ സ്വകാര്യ ഫേസ്ബുക്ക് പേജിലൂടെയാണ് കളക്ടര്‍ മുമ്പ് കുന്നംകുളത്തിന്റെ 'മാപ്പ്' ഇട്ട് എംപിയെ പരിഹസിച്ചത്. അതേ പേജിലൂടെ തന്നെ ആയിരുന്നു ഇപ്പോഴത്തെ യഥാര്‍ത്ഥ മാപ്പപേക്ഷയും.

ചളി അടിയ്ക്കും
തന്റെ സ്വകാര്യ ഫേസ്ബുക്ക് പേജില്‍ മറ്റേതൊരു പൗരനേയും ശരാശരി മലയാളിയെ പോലേയും ചളി അ
ടിയ്ക്കുകയും സുഹൃത്തുക്കളും ബന്ധുക്കളുമായി സംവദിയ്ക്കുകയും ചെയ്യുമെന്ന് കളക്ടര്‍ ബ്രോ വ്യക്തമാക്കുന്നുണ്ട്.

നല്ല ബന്ധം
കോഴിക്കോട് എംപി എംകെ രാഘവനുമായി നല്ല വ്യക്തി ബന്ധമാണ് ഉണ്ടായിരുന്നത്. അത് ഇത്രത്തോളം വഷളായതില്‍ വിഷമമുണ്ടെന്ന് കളക്ടര്‍ പറയുന്നു. അത് വ്യക്തിപരമായി തന്നെ പറഞ്ഞുതീര്‍ക്കണം എന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മറ്റ് ചിലര്‍?
തനിയ്ക്കും എംപിയ്ക്കും ഇടയില്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാനും അത് വളര്‍ത്താനും മറ്റ് പലരും ഉണ്ടെന്ന് താന്‍ മനസ്സിലാക്കുന്നു എന്നും കളക്ടര്‍ പറയുന്നു.

ഈഗോ
എംപിയോട് ഈഗോ കാണിയ്‌ക്കേണ്ട ആവശ്യം തനിയ്ക്കില്ലെന്നാണ് കളക്ടര്‍ പറയുന്നത്. എംപിയെ അപമാനിയ്ക്കാന്‍ താന്‍ ആളല്ല. അങ്ങനെ ഉദ്ദേശിച്ചിട്ടും ഇല്ലെന്നാണ് കളക്ടര്‍ പറയുന്നത്.

ഉത്തരവാദി താന്‍ തന്നെ
കടുത്ത വാക്കുകളുമായി എംപി തന്നെ വിമര്‍ശിച്ചെങ്കില്‍ അദ്ദേഹത്തിന് എത്രമാത്രം ദേഷ്യം തോന്നിക്കാണും എന്ന് കളക്ടര്‍ ആശങ്കപ്പെടുന്നുണ്ട്. അതിന് താന്‍ തന്നെയാണ് ഉത്തരവാദി എന്ന് പറയാന്‍ മടിയില്ലെന്നും അദ്ദേഹം പറയുന്നു.

ഇമോഷണല്‍ ആണ്
ചിലപ്പോഴൊക്കെ താനും വളരെ 'ഇമോഷണല്‍' ആണെന്ന് കളക്ടര്‍ സമ്മതിയ്ക്കുന്നു. നമ്മളെല്ലാവരും മനുഷ്യരാണല്ലോ!!!

ഇതാണ് ആ മാപ്പ്
ആരേയും അറിഞ്ഞോ അറിയാതേയെ വിഷമിപ്പിയ്ക്കുകയോ വേദനിപ്പിയ്ക്കുകയോ ചെയ്യരുത് എന്ന് തന്നെയാണ് തന്റെ ആഗ്രഹം. എംപിയുടെ മനസ്സിന് വിഷമം തോന്നിച്ച, തന്റെ ഭാഗത്ത് നിന്നുണ്ടാ എല്ലാറ്റിനും നിരുപാധികം ക്ഷമ ചോദിയ്ക്കുന്നു എന്നാണ് കളക്ടര്‍ ബ്രോ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്.

ഒരുപാടൊന്നും പ്രതീക്ഷിയ്ക്കണ്ട
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഔദ്യോഗികമായ കാര്യങ്ങള്‍ നിയമപരമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ട് എന്നാണ് കളക്ടര്‍ പറയുന്നത്. അതിനര്‍ത്ഥം, പദ്ധതികള്‍ പരിശോധിയ്ക്കാതെ ഉള്ള അനുമതികളൊന്നും ഇനിയും ഉണ്ടാകില്ലെന്ന് തന്നെയാണ്.
കളക്ടര്‍ ബ്രോയുടെ പോസ്റ്റ്
ഇതാണ് കളക്ടര്‍ ബ്രോയുടെ ഫേസ്ബുക്ക് പോസ്റ്റ്.

എംപിയ്ക്കും സന്തോഷം
തെറ്റ് തിരുത്താന്‍ കളക്ടര്‍ തയ്യാറായെങ്കില്‍ അത് നല്ല കാര്യമാണെന്നാണ് എംകെ രാഘവന്‍ എംപി പ്രതികരിച്ചത്. കളക്ടറോട് തനിയ്ക്ക് ഒരു വ്യക്തി വിരോധവും ഇല്ലെന്നും എംപി വ്യക്തമാക്കി.

കാത്തിരുന്ന് കാണാം
മാപ്പ് പറഞ്ഞതിനൊപ്പം കളക്ടർ പറഞ്ഞ കാര്യങ്ങൾ എങ്ങനെ അവസാനിയ്ക്കും എന്ന് ഇനി കാത്തിരുന്ന് തന്നെ കാണേണ്ടി വരും


Click it and Unblock the Notifications