അവധിക്കാലത്ത് അനാഥരായ കുട്ടികളെ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുമോയെന്ന് കളക്ടര്‍ ബ്രോ
കോഴിക്കോട്: എല്ലാവരുടെയും മനസ്സില്‍ ഇടം പിടിച്ച കളക്ടറാണ് കോഴിക്കോട് കളക്ടര്‍ എന്‍ പ്രശാന്ത്. വ്യത്യസ്തങ്ങളായ നടപടികളിലൂടെയും നിലപാടുകളിലൂടെയും ജനശ്രദ്ധയാകര്‍ഷിച്ച കോഴിക്കോട് കളക്ടര്‍ ബ്രോ അനാഥ ബാല്യങ്ങള്‍ക്കുവേണ്ടി സംസാരിക്കുകയാണ്. സ്‌കൂള്‍ അവധിക്കാലം അടുത്തതോടെ കുട്ടികള്‍ സന്തോഷത്തിലാണ്. ഇനി രണ്ട് മാസം കളിച്ച് രസിച്ച് നടക്കാമല്ലോ.
എന്നാല്‍, ഇപ്പോഴും ചില കുരുന്നുകള്‍ക്ക് അവധിക്കാലം വേദനനിറഞ്ഞതാണ്. തങ്ങളെ കൊണ്ടു പോകാനോ താലോലിക്കാനോ അച്ഛനോ, അമ്മയോ, സഹോദരങ്ങളോ ഇല്ലെന്ന അവസ്ഥ. ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുടെ കാര്യമാണ് പറയുന്നത്. അവധിക്കാലത്ത് ഇവര്‍ക്ക് പോകാന്‍ ഒരു കുടുംബമില്ല. ഈ ഒറ്റപ്പെടലിന്റെ വേദന എല്ലാവരും അറിയണമെന്നാണ് കോഴിക്കോടിന്റെ കളക്ടര്‍ ബ്രോ പറയുന്നത്.

ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളെ അവധിക്കാലത്ത് അതിഥിയായി നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുമോയെന്നാണ് എന്‍ പ്രശാന്ത് ചോദിക്കുന്നത്. കുട്ടികള്‍ക്കുവേണ്ടി ഫേസ്ബുക്കിലൂടെയാണ് കളക്ടര്‍ ഈ അഭ്യര്‍ത്ഥന നടത്തിയത്. എല്ലാവര്‍ക്കും അവധിക്കാലം മധുരമുള്ള ഓര്‍മ്മയാണ്. എന്നാല്‍, ഇവിടങ്ങളിലെ കുട്ടികള്‍ അവധിക്കാലം വരരുതേ എന്ന പ്രാര്‍ത്ഥനയിലാണ്.
ഈ കുട്ടികളില്‍ ചിലരെയെങ്കിലും അവധിക്കാലത്ത് കുറച്ച് ദിവസത്തേക്ക് തങ്ങളുടെ കുടുംബത്തിലേക്ക് അതിഥിയായി സ്വീകരിച്ചാല്‍ അതൊരു പുണ്യമായിരിക്കും. സ്വീകരിക്കാന്‍ തയ്യാറുള്ള കോഴിക്കോട്ടുകാരെയാണ് ആവശ്യം. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ 04952378920 എന്ന നമ്പറിലേക്ക് വിളിക്കാനും കളക്ടര്‍ ബ്രോ ആവശ്യപ്പെടുന്നു. [email protected] എന്ന മെയില്‍ ഐഡിയിലേക്കും വിവരങ്ങള്‍ അയച്ചു തരാം.












Click it and Unblock the Notifications