കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടത്താത്ത പഞ്ചായത്തുകള്‍ക്കെതിരെ നടപടിയെന്ന് കോഴിക്കോട് കലക്ടർ

Google Oneindia Malayalam News

കോഴിക്കോട്: പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്ത ഗ്രാമപഞ്ചായത്തുകള്‍ക്കെതിരെ നടപടി എടുക്കാന്‍ തീരുമാനം. പൊതുജനാരോഗ്യ നിയമപ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവുമായിരിക്കും നടപടി. ജില്ലാ കലക്ടര്‍ യുവി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യജാഗ്രതാ അവലോകന യോഗത്തിലാണ് തീരുമാനം.

ബിജെപിയെ തോല്‍പ്പിക്കണം, അതിന് കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനും തയ്യാറെന്ന് പ്രകാശ് കാരാട്ട്
ജില്ലയിലെ വാര്‍ഡ് തല ആരോഗ്യ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. സ്‌കൂളുകളിലെ മാലിന്യസംസ്‌ക്കരണം ഉറപ്പ് വരുത്താനായി അതാത് സ്‌കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും. പൊതുഓഫിസുകളില്‍ വൃത്തിയും കൊതുക് നിര്‍മാര്‍ജനവും ഉറപ്പ് വരുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ക്രോസ് ഇന്‍സ്‌പെക്ഷന്‍ നടത്തും. വാര്‍ഡ്തലത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തും. പഞ്ചായത്ത് തലത്തില്‍ കുട്ടികള്‍ക്കായി യോഗം വിളിച്ചുചേര്‍ത്ത് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.

 uv-jose

ജലദൗര്‍ലഭ്യതയുള്ള മേഖലകളില്‍ വെള്ളം ശേഖരിച്ച് വെക്കുമ്പോള്‍ മൂടിവെക്കാന്‍ ശ്രദ്ധിക്കണം. ബീച്ച് മേഖലകളിലുള്ള ഉപയോഗിക്കാത്ത ബോട്ടുകള്‍ കമഴ്ത്തിവെക്കണം. കൂരാച്ചുണ്ട്, ചക്കിട്ടപ്പാറ, മുക്കം, പെരുവണ്ണാമുഴി തുടങ്ങിയ റബ്ബര്‍ എസ്റ്റേറ്റ് മേഖലകളില്‍ യോഗം വിളിച്ച് ചേര്‍ത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. വെള്ളത്തിലൂടെ പകരുന്ന രോഗങ്ങള്‍ വര്‍ധിക്കു സാഹചര്യത്തില്‍ അംഗീകാരമില്ലാത്ത കേന്ദ്രങ്ങളില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഡി.എം.ഒ ഡോ.വി. ജയശ്രീ, ഡെപ്യൂട്ടി കലക്ടര്‍ പി.പി. കൃഷ്ണന്‍ കുട്ടി, ഡോ. ഗോപകുമാര്‍, ഡോ. ഇ.ബിജോയ്, ഡോ. ആശാദേവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി നിര്‍മ്മിച്ചിട്ടുള്ള മഴവെള്ള സംഭരണികളും ബയോഗ്യാസ് പ്ലാന്റുകളും ഉത്തരവാദപ്പെട്ടവര്‍ ഉടന്‍ ഉപയോഗയോഗ്യമാക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു. മഴവെള്ള സംഭരണികള്‍ ഏപ്രില്‍ മാസത്തിനകവും ബയോഗ്യാസ് പ്ലാന്റുകള്‍ മെയ് 15നകവും പ്രവര്‍ത്തന സജ്ജമാക്കിയിരിക്കണം. ഇതിനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിച്ചില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുന്നെമും അദ്ദേഹം അറിയിച്ചു.

രാജ്യസഭ തിരഞ്ഞെടുപ്പിൽ യുപിയിലെ പത്തിൽ ഒമ്പത് സീറ്റും ബിജെപിക്ക്; ജയാ ബച്ചനും ജയം!രാജ്യസഭ തിരഞ്ഞെടുപ്പിൽ യുപിയിലെ പത്തിൽ ഒമ്പത് സീറ്റും ബിജെപിക്ക്; ജയാ ബച്ചനും ജയം!

English summary
kozhikode district collector will take actions against panchyaths which is not give attention to epidemics control
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X