കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാനാഞ്ചിറ ശുചീകരിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജലഹസ്തം

Google Oneindia Malayalam News

കോഴിക്കോട്: 'ജലം ജീവനാണ് ജീവ ധാരയാണ്' എന്ന സന്ദേശവുമായി കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജലഹസ്തം പരിപാടി സംഘടിപ്പിച്ചു. ലോക ജലദിനത്തില്‍ നടന്ന ജലഹസ്തം പരിപാടിയുടെ ഭാഗമായി ഘട്ടഘട്ടംമായുള്ള മാനാഞ്ചിറ ശുചീകരണം അടക്കം നടന്നു. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. എ അച്ചുതന്‍ ഉദ്ഘാടനം ചെയ്തു.

താല്‍ക്കാലിക നിയമന ഉത്തരവ്; പോരാടാനുറച്ച് തൊഴിലാളി സംഘടനകള്‍
ജലസ്രോതസുകളുടെ സംരക്ഷണവും ജലോപയോഗവും ജീവിതചര്യയാക്കി മാറ്റണമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇന്ന് മനുഷ്യന്‍ നേരിടുന്ന പ്രധാന വെല്ലുവിളി ശുദ്ധജലത്തിന്റെ ലഭ്യതക്കുറവാണ്. മനുഷ്യന്റെ പ്രവര്‍ത്തി തന്നെയാണ് ഈ അവസ്ഥക്ക് കാരണം. മഴ പെയ്താല്‍ അറബിക്കടലിലേക്ക് മുഴുവന്‍ വെള്ളവും ഒഴുകിപ്പോകുന്നത് അല്‍പമെങ്കിലും തടയാന്‍ സാധിക്കുകയും സ്വന്തം വീട്ടിലും നാട്ടിലും മഴവെള്ള സംഭരണം തുടങ്ങുകയും ചെയ്താല്‍ നമ്മുടെ നാട് മരുഭൂമിയാകാതെ സൂക്ഷിക്കാന്‍ സാധിക്കും. ജല സംരക്ഷണം ഒരു സംസ്‌കാരമാക്കി വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

dcc

ചടങ്ങില്‍ ഡി സി സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് അധ്യക്ഷനായിരുന്നു. ജലഹസ്തത്തിന്റെ പ്രധാന ദൗത്യം ശുദ്ധജല സ്രോതസുകളുടെ ശുചീകരണമാണെന്നും ഡി സി സിയുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാംഘട്ട ശുചീകരണമാണിതെന്നും അദ്ദേഹം പറഞ്ഞു. ഡോ. എം ജി എസ്. നാരായണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരുതലോടെയുള്ള ജലോപയോഗവും ശുദ്ധജല സ്രോതസിന്റെ സംരക്ഷണവും കാലഘട്ടന്റെ അനിവാര്യതയാണെന്നും ആ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയാണെന്നും പ്രവര്‍ത്തകര്‍ പ്രതിജ്ഞ എടുത്തു. രാവിലെ ഏഴ് മണിക്ക് മാനാഞ്ചിറയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.

മുന്‍ മന്ത്രി അഡ്വ. എം ടി പത്മ, പി മൊയ്തീന്‍, കെ പി ബാബു, ഇ വി ഉസ്മാന്‍കോയ, അന്നമ്മ മാത്യു, എസ് കെ അബൂബക്കര്‍, പി മമ്മത്‌കോയ, കെ വി സുബ്രഹ്മണ്യന്‍, പാലക്കണ്ടി മൊയ്തീന്‍ അഹമ്മദ്, പി ഉഷാദേവി, പി എം അബ്ദുറഹിമാന്‍, കെ പി നിഷാദ്, കണ്ടിയില്‍ ഗംഗാധരന്‍, സി രവീന്ദ്രന്‍, വി സമീജ്, കാവില്‍ രാധാകൃഷ്ണന്‍ വി റാസിഖ്, മനക്കല്‍ ശശി, കെ മാധവി, പി പി സലീം, എ ഷിയാലി, കെ എസ് യു ജില്ലാ പ്രസിഡന്റ് വി ടി നിഹാല്‍ സംസാരിച്ചു.

സമരക്കാരും സിപിഎമ്മും കീഴാറ്റൂരിലെ ബൈപ്പാസിനെതിരല്ല, പ്രശ്‌നക്കാര്‍ നാലു കുടുംബങ്ങളെന്ന് പിണറായിസമരക്കാരും സിപിഎമ്മും കീഴാറ്റൂരിലെ ബൈപ്പാസിനെതിരല്ല, പ്രശ്‌നക്കാര്‍ നാലു കുടുംബങ്ങളെന്ന് പിണറായി

ഗുരുവായൂരപ്പന്‍ കോളെജ് വനിതാ ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധ; മെസ് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശംഗുരുവായൂരപ്പന്‍ കോളെജ് വനിതാ ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധ; മെസ് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം

English summary
kozhikode district congress committee cleaned mananchira
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X