കോഴിക്കോട് ജില്ലയുടെ കലാകിരീടത്തിന് 75 പോയിന്റുകൾ സംഭാവന നല്‍കിയ മേമുണ്ടയുടെ കലാപ്രതിഭകൾക്ക് സ്വീകരണം നൽകി

  • Posted By:
Subscribe to Oneindia Malayalam

വടകര: കോഴിക്കോട് ജില്ലയുടെ കലാകിരീടത്തിന് 75 പോയിന്റുകൾ സംഭാവന ചെയ്ത് ജില്ലയ്ക്ക് മികച്ച വിജയം സമ്മാനിച്ച മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിലെ കലാപ്രതിഭകൾക്ക് വടകര പട്ടണത്തിലും, മേമുണ്ട അങ്ങാടിയിലും പൗരസ്വീകരണം നൽകി. ജില്ലയിലും, സംസ്ഥാനത്തും ഏറ്റവും പോയിന്റ് നേടിയ വിദ്യാലയങ്ങളിൽ ഒന്നായി മാറിയ മേമുണ്ട സംസ്ഥാന കലോത്സവത്തിൽ മികച്ച നേട്ടമാണ് കൈവരിച്ചത്.

ഭൂമിക്കേസുകള്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്, ഓഖിയില്‍ കേന്ദ്രസംഘത്തിന് മൊത്തം ചെലവായത് 10 ലക്ഷം: പികെ കൃഷ്ണദാസ്

ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി നാടകം, പൂരക്കളി, ദഫ്മുട്ട്, ദേശഭക്തിഗാനം, കഥാപ്രസംഗം, കഥകളി സംഗീതം, മലയാള പ്രസംഗം, അഷ്ടപദി, ഓട്ടൻതുള്ളൽ, ലളിതഗാനം, വീണ, ഇംഗ്ലീഷ് സ്കിറ്റ്, ശാസ്ത്രീയ സംഗീതം, ഉറുദു ക്വിസ്സ് എന്നിങ്ങനെ 15 ഇനങ്ങളിൽഎ ഗ്രേഡ് കരസ്ഥമാക്കി. മലയാള നാടക മത്സരത്തിൽ മികച്ച നടനായി ഒൻപതാം തരം വിദ്യാർത്ഥി അഷിനെയും തിരഞ്ഞെടുത്തു. സന്തോഷ് എച്ചിക്കാനത്തിന്റെ ബിരിയാണി എന്ന ചെറുകഥയെ ആസ്പദമാക്കി റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത അന്നപ്പെരുമ എന്ന നാടകത്തിൽ ബംഗാളി യുവാവിന്റെ വേഷമാണ് അഷിൻ ചെയ്തത്. നാടകം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. തുടർച്ചയായി ഇരുപതാം വർഷമാണ് ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ പൂരക്കളി മത്സരത്തിൽ മേമുണ്ട സംസ്ഥാനത്ത് എ ഗ്രേഡ് കരസ്ഥമാക്കുന്നത്.

image

പൗരസ്വീകരണം സികെ നാണു എംഎൽഎ ഉദ്ഘാടനം ചെയ്തു. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മോഹനൻ, പിടിഎ പ്രസിഡണ്ട് എം ഭാസ്ക്കരൻ, പ്രിൻസിപ്പാൾ പികെ കൃഷ്ണദാസ്, ഹെഡ്മാസ്റ്റർ ടിവി രമേശൻ മാസ്റ്റർ, മാനേജർ ടിവി ബാലകൃഷ്ണൻ നമ്പ്യാർ, രക്ഷിതാക്കൾ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, പിടിഎ അംഗങ്ങൾ, വിദ്യാർത്ഥികൾ , കലാപ്രതിഭകൾ, അധ്യാപകർ, ജീവനക്കാർ, നാട്ടുകാർ എന്നിവർ വർണ്ണശഭളമായ ഘോഷയാത്രയിൽ അണിനിരന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
kozhikode district got 75 points in youth festival

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്