കോഴിക്കോട് ഇരട്ട സ്ഫോടന കേസ്; കുറ്റവിമുക്തരായെങ്കിലും പ്രതികൾക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാനാകില്ല
കൊച്ചി; കോഴിക്കോട് ഇരട്ട സ്ഫോടന കേസിൽ ഒന്നാം പ്രതി തടിയന്റവിട നസീറിനേയും നാലാം പ്രതി ഷിഫാസിനെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയെങ്കിലും ഇരുവർക്കും ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിക്കില്ല. കാശ്മീർ റിക്രൂട്ട്മെന്റ് കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനാലാണ് ഇത്. 2013 ൽ വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞ കേസാണിത്. കേസിലെലെ മൂന്നും അഞ്ചും പ്രതികളാണ് നസീറും ഷിഫാസും.

അന്ന് വിധി പറയവേ കോഴിക്കോട് സ്ഫോടനക്കേസിലെ ശിക്ഷ കാലാവധി പൂർത്തിയാക്കിയ ശേഷമേ ഇരുവർക്കും കാശ്മീർ റിക്രൂട്ട്മെന്റ് കേസിൽ ശിക്ഷ നൽകാവൂ എന്നായിരുന്നു കോടതി വ്യക്തമാക്കിയത്. പ്രത്യേക എൻ ഐ എ കോടതി ജഡ്ജിയായ എസ് വിജയകുമാറായിരുന്നു വിധി പറഞ്ഞത്. ഈ സാഹചര്യത്തിൽ ഈ കേസിൽ ഇരുവരുടേയും ശിക്ഷാ തുടങ്ങാനിരിക്കുന്നതേയുള്ളൂ. തടിയന്റെവിട നസീര്‍, ഷാഫാസ്, സഫ്രാസ് എന്നിവരുള്‍പ്പെടെ പതിനെട്ട് പേരാണ് കേസില്‍ വിചാരണ നേരിട്ടത്.
2003-2008 കാലത്ത് കേരളത്തില്‍ നിന്നും ഹൈദരാബാദില്‍ നിന്നും യുവാക്കളെ തീവ്രവാദ പരിശീലനത്തിനായി റിക്രൂട്ട് ചെയ്‌തെന്നാണ് കേസ്. 2008 ഒക്ടോബറില്‍ കാശ്മീരില്‍ വെച്ച് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നാല് മലയാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.കേസിൽ ജീവപര്യന്തം ശിക്ഷയാണ് പ്രതികൾക്ക് എൻ ഐ എ കോടതി വിധിച്ചത്.
വ്യാഴാഴ്ചയാണ് കോഴിക്കോട് ഇരട്ട സ്ഫോടന കേസിൽ നസീറിനേയും ഷിഫാസിനേയും വെറുതെ വിട്ട് കൊണ്ട് ഹൈക്കോടതി വിധി പറഞ്ഞത്. പ്രതികളുടെ കുറ്റസമ്മത മൊഴികൾ അല്ലാതെ കേസ് തെളിയിക്കാൻ പര്യാപ്തമായ മറ്റ് വസ്തുതകളോ തെളിവുകളെ എൻ ഐ എയ്ക്ക് കണ്ടെത്താൻ സാധിച്ചില്ലെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. കേസിൽ നിരപരാധികളാണെന്നും യുഎപിഎ അടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമായിരുന്നു പ്രതികൾ കോടതിയിൽ വാദിച്ചത്. കേസിൽ വിചാരണ കോടതി ഇരട്ട ജീവപര്യന്തമായിരുന്നു പ്രതികൾക്ക് വിഝിച്ചത്.
അതേസമയം കേസിലെ മൂന്നാം പ്രതി അബ്ദുൾ ഹാലിം, ഒൻപതാം പ്രതി അബൂബക്കർ യൂസഫ് എന്നിവരെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവും കോടതി തള്ളി. 2006 ലാണ് കോഴിക്കോട് മൊഫ്യൂസിൾ ബസ്റ്റാന്‍റിലും കെ.എസ്ആർടിസി സ്റ്റാന്റിലും സ്ഫോടനം നടക്കുന്നത്.ആദ്യം ലോക്കൽ പോലീസ് അന്വേഷിച്ച കേസ് 2009 ലാണ് എൻ ഐ എ കോടതി ഏറ്റെടുത്തത്.












Click it and Unblock the Notifications