Get Updates
Get notified of breaking news, exclusive insights, and must-see stories!

തടയുമെന്ന് യുവമോർച്ച: കൂസാക്കാതെ ഡിവൈഎഫ്ഐ, കോഴിക്കോട് ബിബിസി ഡോക്യുമെന്ററി പ്രദർശനം

ഡോക്യുമെന്ററി പ്രദർശനം നരേന്ദ്ര മോദിയെ അപമാനിക്കുന്നതിനോടൊപ്പം നാട്ടിൽ വർഗീയത ഇളക്കിവിട്ട് കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നുമാണ് ബി ജെ പി ആരോപിക്കുന്നത്

 dyfi-

കോഴിക്കോട്: ബി ബി സിയുടെ വിവാദ ഡോക്യൂമെന്ററിക്ക് പ്രദർശനം ഒരുക്കി ഡി വൈ എഫ് ഐ. കോഴിക്കോട് മുതലക്കുളത്തെ സരോജ് ഭവനിൽ നടന്ന പ്രദർശനം ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. പ്രദർശനം തടയുമെന്ന് യുവമോർച്ച വ്യക്തമാക്കിയിരുന്നെങ്കിലും പ്രതിഷേധമുണ്ടായില്ല. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് വന്‍ സുരക്ഷുയും ഒരുക്കിയിരുന്നു. തിരുവനന്തപുരം ലോ കോളജിലെ ക്ലാസ്മുറിയിലും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

ഡോക്യുമെന്ററി പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് ബിജെപി ജില്ലാ പ്രസിഡന്റ് വികെ സജീവന്‍ കത്ത് നല്‍കിയിരുന്നു. രാജ്യത്ത് നിരോധിച്ച ഡോക്യുമെന്ററിയാണ് പ്രദർശിപ്പിക്കുന്നത്. ഇത് കലാപമുണ്ടാക്കാനുള്ള ശ്രമമാണ്. ഇന്ത്യയിലെ ജനങ്ങളും നീതിന്യായ സംവിധാനങ്ങളും തള്ളിക്കളഞ്ഞ 20 വര്‍ഷം മുൻപത്തെ കഴമ്പില്ലാത്ത ഡോക്യുമെന്‍ററിയുടെ ഉളളടക്കം. ലോക നേതാവായ നരേന്ദ്ര മോദിയെ അപമാനിക്കുന്നതിനോടൊപ്പം നാട്ടിൽ വർഗീയത ഇളക്കിവിട്ട് കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതെന്നും വികെ സജീവന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.

ഭാരതത്തേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയേയും അപമാനിക്കുന്ന ബിബിസി ഡോക്യുമെൻ്ററി പ്രദർശനം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽകൃഷ്ണൻ വ്യക്തമാക്കി. പരമോന്നത നീതിപീഠത്തെ വരെ ചോദ്യം ചെയ്യുന്ന അവാസ്തവമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്ന ഡോക്യുമെൻ്ററി രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കെതിരായി നടക്കുന്ന ബോധപൂർവമായ നീക്കത്തിൻ്റെ ഭാഗമാണ്. ക്യാമ്പസ്സുകളിൽ ഡോക്യുമെൻ്ററി പ്രദർശിപ്പിക്കാനുള്ള ഇടത് സംഘടനകളുടെ നീക്കം രാജ്യദ്രോഹപരമാണ്. ഇത്തരം നീക്കങ്ങളെ യുവമോർച്ച ശക്തമായി പ്രതിരോധിക്കും. ഡോക്യുമെൻ്ററി പ്രദർശനത്തിന് അനുമതി നൽകരുതെന്നും സംസ്ഥാനത്തിൻ്റെ മത സൗഹാർദവും ക്രമസമാധാനവും തകർന്നാൽ പൂർണ്ണ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബിബിസി യുടെ ഡോക്മെൻ്ററി പ്രദർശിപ്പിക്കുന്നതിനെതിരെ പത്തനംതിട്ടയില്‍ ജില്ല കേന്ദ്രത്തിൽ ബി ജെ പി പ്രതിഷേധ പ്രകടനം നടത്തി.യോഗം പാർട്ടി മേഖലാ പ്രസിഡൻ്റ് കെ.സോമൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ, ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, ജില്ലാ വൈസ് പ്രസിഡൻ്റ് കെ.ബിനു മോൻ, ട്രഷറർ ഗോപാലകൃഷ്ണൻ കർത്ത, ജില്ലാ സെക്രട്ടറിമാരായ ബിന്ദു പ്രകാശ്, സലിം കുമാർ, മോർച്ച ജില്ലാ പ്രസിഡൻ്റുമാരായ ശ്യാം തട്ടയിൽ, നിധിൻ ശിവ, ബിനോയ് മാത്യു, മണ്ഡലം പ്രസിഡൻ്റുമാരായ അഭിലാഷ് ഓമല്ലൂർ, ഗിരീഷ് കുമാർ, ജയകൃഷ്ണൻ മൈലപ്ര, ജനറൽ സെക്രട്ടറിമാരായ സൂരജ് ഇലന്തൂർ ,ബിനോയ്, സജി മഹർഷി കാവ്, അഡ്വ.നന്ദകുമാർ, അനിൽകുമാർമുനിസിപ്പൽ പ്രസിഡൻ്റ് പി.എസ്സ്.പ്രകാശ് എന്നിവർ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+