കോഴിക്കോട് ഭൂചലനം? ഇന്നലെയും ഇന്നുമായി പ്രകമ്പനം അനുഭവപ്പെട്ടതായി നാട്ടുകാര്‍, പരിശോധന
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കായക്കൊടിയില്‍ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍. കായക്കൊടി പഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകളില്‍ ആണ് പ്രകമ്പനം അനുഭവപ്പെട്ടത്. പരിഭ്രാന്തരായ ജനങ്ങള്‍ വീടുവിട്ട് പുറത്തേക്കോടി. ഇന്നലെ രാവിലേയും ഇവിടെ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇന്ന് രാത്രി കുറച്ച് കൂടി ശക്തിയിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്.
സെക്കന്റുകള്‍ മാത്രമാണ് ഭൂചലനം നീണ്ടു നിന്നത്. ഈ സമയം അന്തരീക്ഷത്തില്‍ പ്രത്യേക ശബ്ദം അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറയുന്നു. അതേസമയം വില്ലേജ് ഓഫീസറും പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പഞ്ചായത്ത് അധികൃതര്‍ എം എല്‍ എ ഇ കെ വിജയനുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് എം എല്‍ എ കലക്ടറുമായി സംസാരിക്കുകയും ഞായറാഴ്ച രാവിലെ പ്രത്യേക സംഘത്തെ പ്രദേശത്തേക്ക് അയയ്ക്കുമെന്ന് അറിയിക്കുകയും ചെയ്തു.

എളളിക്കാംപാറ, കാവിന്റെടുത്ത്, പുന്നത്തോട്ടം, കരിമ്പാലക്കണ്ടി, പാലോളി തുടങ്ങി ഒന്നര കിലോമീറ്റര്‍ ചുറ്റളവിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വെള്ളിയാഴ്ചയും സമാനമായ ചലനം അനുഭവപ്പെട്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നുവെന്നും ഇ കെ വിജയന്‍ എം എല്‍ എ പറഞ്ഞു.












Click it and Unblock the Notifications