കോഴിക്കോട് ഫറൂഖ് കോളജിലെ പെൺകുട്ടികളെ ക്രൂരമായി അവഹേളിച്ച് അതേ കോളജിലെ അധ്യാപകന്‍.. ഓഡിയോ വൈറൽ!!
കോഴിക്കോട്: ഡോ. രജത് കുമാര്‍ തിരുവനന്തപുരം വിമന്‍സ് കോളേജില്‍ കടുത്ത സ്ത്രീ വിരുദ്ധത പ്രസംഗിച്ചപ്പോൾ എഴുന്നേറ്റ് നിന്ന് കൂവാൻ ആര്യ എന്നൊരു പെൺകുട്ടിയെങ്കിലും ഉണ്ടായിരുന്നു. എന്നാൽ കോഴിക്കോട്ടെ പ്രശസ്തമായ ഫറൂഖ് കോളേജിലെ ഒരു അധ്യാപകൻ അതിലും വലിയ സ്ത്രീവിരുദ്ധത പ്രസംഗിച്ചപ്പോൾ അങ്ങനെ ഒരു കൂവൽ സദസ്സില്‍ നിന്നും ഉയർന്നില്ല. എന്നാൽ ആ പ്രസംഗത്തിന്റെ ഓഡിയോ പുറത്തായി.
ആദ്യം വിദ്യാർഥികൾക്കിടയിലും പിന്നീട് സോഷ്യൽ മീഡിയയിലും ഓഡിയോ പറന്നുനടക്കുകയാണ്. താൻ പഠിപ്പിക്കുന്ന കോളജില്‍ പഠിക്കുന്ന പെൺകുട്ടികളെക്കുറിച്ച് ഈ അധ്യാപകൻ പറഞ്ഞത് എന്തൊക്കെയാണ് എന്ന് കേള്‍ക്കണ്ടേ... ഇസ്ലാമിലെ വസ്ത്രരീതി മുതൽ സ്വർഗവും നരകവും വരെ ഫറൂഖ് കോളജിലെ പെൺകുട്ടികളുടെ വസ്ത്രധാരണ രീതി മുന്‍നിർത്തി വിധിക്കുകയാണ് ഇദ്ദേഹം.. കടക്കാം, വിവാദ പ്രസംഗത്തിലേക്ക്...

സംഭവം ഫറൂഖ് കോളജിൽ
കോഴിക്കോട്ടെ ഏറ്റവും പ്രശസ്തമായ കോളജുകളിൽ ഒന്നാണ് ഫറൂഖ് കോളജ്. ഈ കോളജിനെ ചുറ്റിപ്പറ്റി വിവാദങ്ങളും കുറവല്ല. ഇപ്പോഴിതാ കോളജിലെ തന്നെ ഒരു അധ്യാപകന്റെത് എന്ന തരത്തിലുള്ള പ്രസംഗമാണ് വിവാദമായിരിക്കുന്നത്. ഫറൂഖ് കോളജിലെ അധ്യാപകനും ഫാമിലി കൗൺസിലറുമാണ് വിവാദ പ്രസംഗം നടത്തിയ ജഹവർ.
സ്വന്തം കോളജിൽ പഠിക്കുന്ന വിദ്യാർഥിനികളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസംഗമാണ് ഇദ്ദേഹം നടത്തിയിരിക്കുന്നത്. ഭൂരിപക്ഷവും മുസ്ലിം വിദ്യാർഥികൾ പഠിക്കുന്ന കോളജാണ് ഫറൂഖ്. ഇവിടത്തെ കുട്ടികളുടെ വസ്ത്രധാരണ രീതിയെക്കുറിത്ത് അധ്യാപകൻ നടത്തിയ പ്രസംഗത്തിന്റെ ഓഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

എന്താണ് പ്രസംഗത്തില്‍ പറയുന്നത്
ഫറൂഖ് കോളേജിലെ അധ്യാപകനാണ് ഞാന്‍ എന്ന് പ്രസംഗത്തിൽ വ്യക്തമായി പറയുന്നുണ്ട്. എണ്‍പത് ശതമാനം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഫറൂഖ് കോളേജിലെ അധ്യാപകനാണ് ഞാന്‍. അതിലും ഭൂരിഭാഗം മുസ്‌ലിം പെണ്‍കുട്ടികള്‍ - ഇങ്ങനെയാണ് ഓഡിയോ തുടങ്ങുന്നത്. എന്താ അവസ്ഥ എന്ന് ആലോചിച്ച് നോക്ക്. ആ പെണ്‍കുട്ടികളുടെ അവസ്ഥ എന്താ എന്ന് ആലോചിച്ച് നോക്ക്.
പർദ്ദ ഇടും കേട്ടോ പെൺകുട്ടികൾ. അടിയിലിടുക ലെഗ്ഗിന്‍സാ. എന്നിട്ട് പർദ്ദ ഇങ്ങനെ പൊക്കിപ്പിടിച്ചിട്ടുണ്ടാകും. ആ ലെഗ്ഗിൻസ് കാണാൻ വേണ്ടി. ഇതാണ് ഇപ്പോഴത്തെ സ്‌റ്റൈല്. പർദ്ദ മേലേക്ക് പൊക്കിപ്പിടിച്ച് ലെഗ്ഗിൻസ് നാട്ടുകാരെ കാണിച്ചുകൊടുക്കുക. നിങ്ങളൊന്ന് ആലോചിച്ച് നോക്കൂ.

മഫ്തയുടെ കാര്യമോ?
മഫ്തയുടെ കാര്യം പറയുകയും വേണ്ട. മഫ്ത കുത്തലില്ല. ഷോളെടുത്ത് ചുറ്റുകയാണ്. മുപ്പത്തിരണ്ട് സ്റ്റെപ്പും ഇരുപത്തിയഞ്ച് പിന്നും ഉണ്ടാകും. ഇടിയൊക്കെ വെട്ടിയാലാണ് പ്രശ്‌നമുണ്ടാകുക. നിങ്ങളുടെ മാറിടത്തിലേക്ക് മുഖ മക്കന താഴ്ത്തിയിടണമെന്നാണ് പറയുന്നത്. എന്തിനാണെന്നറിയോ. പുരുഷനെ ഏറ്റവും ആകര്‍ഷിക്കുന്ന സ്ത്രീയുടെ ഭാഗം മാറിടമാണ്.
മാറിടം പുരുഷന്‍ കാണാതിരിക്കാനാണ് മുഖമക്കന താഴ്ത്തിയിടാന്‍ പറഞ്ഞത്. നമ്മുടെ പെണ്‍കുട്ടികള്‍ അത് തലയില്‍ ചുറ്റിവെക്കും. വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാന്‍ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്. ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറയുന്ന പോലെയാണ് ഇത്. ഇതേപോലെയാണ് ഉള്ളിലൊക്കെന്ന് കാണിച്ച് നടക്കും. എങ്ങനെ ചുറ്റിക്കെട്ടിയ മഫ്ത ഇസ്‌ലാമികമല്ല.

ലെഗ്ഗിൻസിനെക്കുറിച്ചുമുണ്ട്
വേറൊരു വസ്ത്രമുണ്ട്. ലെഗ്ഗിൻസ്. ഏറ്റവും കൂടുതല്‍ ലെഗ്ഗിന്‍സ് വിറ്റഴിക്കുന്നത് മുസ്‌ലീം കൂടുതലുള്ള പ്രദേശത്താണ്. വൃത്തികെട്ട വസ്ത്രമാണ് ലഗിൻസ്. മറ്റ് മതത്തിലുള്ളവര്‍ക്ക് ഇത് മനസിലായിട്ടുണ്ട്. ഇപ്പോ ഇങ്ങോട്ട് വരുമ്പോൾ എലൈറ്റ് വട്ടോളിയിലെ റോഡിന് നടുക്കുള്ള പള്ളി, അവിടെ സൈഡാക്കി നിസ്കരിക്കാൻ കേറിയതാണ്.
നിസ്കരിച്ച് ഇറങ്ങിയപ്പോ സമീപത്ത് റോഡാ. അവിടെയൊക്കെ ട്യൂഷൻ കഴിഞ്ഞ് കുട്ടികൾ നില്‍ക്കുകാ. മുസ്ലിം കട്ടികളുടെ ഡ്രസ് കാണണോ നിങ്ങൾക്ക്. എന്തിനാ ഇത് ഇടുന്നത് എന്നാ ചോദിക്കുന്നത്. ആരാ ഇത് പഠിപ്പിക്കുന്നത്. ഇവിടത്തെ ചൂട് സഹിച്ചാലും പരലോകത്ത് തണുപ്പ് കിട്ടണം എന്നുളളതല്ലേ. ഇത് കൊണ്ടാണ് പറയുന്നത് ആധുനിക കുടുംബങ്ങൾ തകര്‍ച്ചയുടെ വക്കിലാണ് എന്ന് - ഇങ്ങനെ പോകുന്നു പ്രസംഗം.
-
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ?












Click it and Unblock the Notifications