കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ തീപിടുത്തം
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ തീപിടുത്തം. ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ കടകളിലാണ് തീപീടുത്തം ഉണ്ടായിരിക്കുന്നത്. ഫയര്‍ ഫോഴ്‌സും നാട്ടുകാരും തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. കോഴിക്കോട് ബീച്ചില്‍ നിന്നും മീഞ്ചന്തയില്‍ നിന്നും വെള്ളിമാട് കുന്നില്‍ നിന്നുമുള്ള ഫയര്‍ ഫോഴ്‌സ് സംഘങ്ങള്‍ സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. നഗരത്തില്‍ തിരക്കേറിയ സ്ഥലത്താണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.
ഇവിടെ പൊലീസ് ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്. മറ്റ് കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ടെക്‌സ്റ്റൈല്‍ ഷോപ്പിലെ വസ്ത്രങ്ങള്‍ കത്തിയതിനാല്‍ പ്രദേശത്ത് വലിയ പുക ഉയരുന്നുണ്ട്. പി ആര്‍ സി മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. പിന്നീട് കാലിക്കറ്റ് ടെക്‌സ്റ്റൈല്‍ ഷോപ്പിലേക്ക് തീ പടരുകയായിരുന്നു.

ബസ് സ്റ്റാന്‍ഡിലേക്ക് കയറുന്ന ഭാഗത്തുള്ള പ്രധാന കെട്ടിടത്തിലാണ് തീ പടര്‍ന്നിരിക്കുന്നത്. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു തീപിടുത്തം. തീ പടര്‍ന്ന ഉടനെ കെട്ടിടത്തില്‍ ഉണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. തീ പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അതേസമയം തീ പടരുന്ന സാഹചര്യമുള്ളതിനാല്‍ മറ്റ് കടകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം എന്ന് മേയര്‍ ബീന ഫിലിപ്പ് ആവശ്യപ്പെട്ടു.
ബസ് സ്റ്റാന്റിലെ മുഴുവന്‍ ബസുകളും മാറ്റിയിരിക്കുകയാണ്. പ്രദേശത്തേകെ കനത്ത പുക ഉയരുകയാണ്. രണ്ടര മണിക്കൂറിലേറെയായി തീ ആളിക്കത്തി കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച വൈകുന്നേരമായതിനാല്‍ നഗരത്തില്‍ വലിയ ജനത്തിരക്കുണ്ട്. സമീപ ജില്ലകളില്‍ നിന്നുള്ള ഫയര്‍ യൂണിറ്റുകളടക്കം സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്. മന്ത്രി എകെ ശശീന്ദ്രനും കളക്ടറും ഐജിയും അടക്കമുള്ളവര്‍ തീപിടുത്തമുണ്ടായിടത്ത് എത്തിയിട്ടുണ്ട്












Click it and Unblock the Notifications