ബെക്കിലെത്തി വിദ്യാര്‍ത്ഥിനിയെ വെട്ടി, കൈ ഞരമ്പ് മുറിച്ച് സുഹൃത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോഴിക്കോട്: നാദാപുരം പേരോട് കോളജ് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. നാദാപുരം എംഇടി കോകേജിലെ വിദ്യാര്‍ത്ഥിനിക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥിനിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെണ്‍കുട്ടിയുടെ സുഹൃത്തു കൂടിയായ മൊകേരി സ്വദേശി റഫ്നാസ് എന്ന ആളാണ് പെണ്‍കുട്ടിയെ വെട്ടിയത്.

ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ ഇയാള്‍ കൊടുവാള്‍ ഉപയോഗിച്ച് പെണ്‍കുട്ടിയുടെ തലയ്ക്കാണ് വെട്ടിയത്. പ്രണയ നൈരാശ്യമാണ് ഇത്തരമൊരു അതിക്രമത്തിനു പ്രേരിപ്പിച്ചതെന്ന് റഫ്‌നാസ് പിന്നീട് പോലീസിനോട് പറഞ്ഞു.
ആക്രമണം നടത്തിയ റഫ്‌നാസിനെ കൈ ഞരമ്പ് മുറിച്ച നിലയില്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവര്‍ക്കും നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികില്‍സ നല്‍കിയ ശേഷമാണ് കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയത്.












Click it and Unblock the Notifications