'മുഖം അടച്ച് ഒരെണ്ണം കൊടുക്കുക': കോഴിക്കോട് മാളിലെ അതിക്രമം ഒറ്റപ്പെട്ടതല്ല, എല്ലായിടത്തും ഇവരുണ്ട്
കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വെച്ചും യുവനടിമാർക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായെന്ന വാർത്ത ഇന്നലെ രാത്രിയോടെയാണ് പുറത്ത് വന്നത്. സിനിമ പ്രമോഷനുമായി എത്തിയപ്പോഴായിരുന്നു ആള്‍ക്കൂട്ടത്തിന്റെ പ്രവർത്തി. നടിമാർ തന്നെയായിരുന്നു സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. അക്രമം നേരിടേണ്ടി വന്ന നടിമാരില്‍ ഒരാള്‍ അപ്പോള്‍ തന്നെ പ്രതികരിക്കുന്നതുമായി വീഡിയോയും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ എന്നെ കയറി പിടിച്ചു. എവിടെ എന്ന് പറയാന്‍ എനിക്ക് അറപ്പ് തോന്നു. ഇത്രയും ഫ്രസ്‌ട്രേറ്റഡ് ആയിട്ടുള്ളവര്‍ ആണോ നമുക്ക് ചുറ്റും ഉള്ളവരെന്നായിരുന്നു നടി ഫേസ്ബുക്കില്‍ കുറിച്ചത്.

ഞങ്ങള്‍ പ്രമോഷന്റെ ഭാഗമായി പലയിടങ്ങളില്‍ പോയിരുന്നു. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവമായിരുന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സഹപ്രവര്‍ത്തകയ്ക്കും ഇതേ അനുഭവമുണ്ടായി. അവര്‍ അതിന് പ്രതികരിച്ചു. എനിക്ക് പക്ഷേ അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യമായിപ്പോയി. ഒരു നിമിഷത്തേക്ക് ഞാന്‍ മരവിച്ച് പോയി. ആ മരവിപ്പില്‍ നിന്ന് കൊണ്ട് ചോദിക്കുവാണ്..... തീര്‍ന്നോ നിന്റെയൊക്കെ അസുഖമെന്നും-നടി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, വിവരം പുറത്ത് വന്നതിന് പിന്നാലെ നടിമാർക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. സാഹചര്യം മുതലെടുത്തു ഏതെങ്കിലും ഒരു രീതിയിൽ നമ്മുടെ ശരീരത്തിൽ മറ്റൊരാൾ പിടിക്കുകയോ സ്പർശിക്കുകയോ ചെയ്താൽ തിരിഞ്ഞു മുഖം അടച്ച് ഒരെണ്ണം കൊടുത്തേക്കണം എന്നാണ് ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് സിന്‍സി അനില്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. നടിയുടെ കുറിപ്പ് പങ്കുവെച്ചുകൊണ്ട് അവർ പങ്കുവെച്ച് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ബസിലും മറ്റും തിക്കി തിരക്കി സ്കൂളിൽ പോകുന്ന സമയത്തൊക്കെ ഒരുപാട് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് എന്ത് ചെയ്യണം എന്ന് അറിയാതെ പ്രതികരിക്കാൻ ശേഷി ഇല്ലാതെ തല കുനിച്ചു നടന്ന് പോയിട്ടുണ്ട്. ആരാണ് എന്നെ ഉപദ്രവിച്ചത് എന്ന് അറിയാൻ എങ്കിലും തിരിഞ്ഞു നോക്കാൻ പോലും ഭയമായിരുന്നു അക്കാലത്തൊക്കെ.ലൈംഗിക അതിക്രമത്തിന് ഇരയാവുകയാണ് എന്ന് ഒരു ചിന്ത പോലുമില്ലാതെ സ്വയം സമാധാനിപ്പിച്ചു ഉറങ്ങിയ ദിവസങ്ങൾ ഉണ്ട്.

ആരോടെങ്കിലും പറഞ്ഞാൽ ആരെങ്കിലും അറിഞ്ഞാൽ നമ്മൾ അപമാനിതരാകുമെന്ന ചിന്ത കൊണ്ട് ഒരാളോട് പോലും ഇങ്ങനെ ഉള്ള അനുഭവങ്ങൾ പങ്കു വയ്ക്കാതെ പോയിട്ടുണ്ട്. ഈ പോസ്റ്റ് കണ്ടത് കൊണ്ട് പറയുകയാണ്. ഇനിയും ഇത്തരം ചിന്തകൾകൊണ്ട് പ്രതികരണ ശേഷി ഇല്ലാതെ കടന്നു പോകുന്ന പെൺകുട്ടികൾ ഉണ്ടെങ്കിൽ അവരോടാണ്.ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശമുള്ള രാജ്യത്താണ് നമ്മൾ ജീവിക്കുന്നത്.

വാക്കാലും പ്രവർത്തിയാലും നമുക്ക് നേരെ വരുന്ന ലൈംഗിക അതിക്രമങ്ങളെ തിരിച്ചറിയാൻ ആദ്യം പഠിക്കണം.തിക്കും തിരക്കുമുള്ള ഒരു സ്ഥലത്താണ് നില്കുന്നതെങ്കിൽ ഒരു കൈ എവിടെ നിന്നോ നമുക്ക് നേരെ നീളുന്നുണ്ട് എന്ന ചിന്ത കൊണ്ട് മാത്രം അവിടെ നിൽക്കുക. ബസിൽ യാത്ര ചെയ്യുമ്പോൾ പ്രകൃതി ആസ്വദിക്കുന്നതിനോടൊപ്പം പുറകിലെ സീറ്റിലേക്ക് ഒരു കണ്ണ് വച്ചേക്കുക...

ട്രെയിനിൽ ആണെങ്കിൽ അടുത്തിരിക്കുന്ന ആളിന്റെ കൈകളിൽ...അല്ലെങ്കിൽ മുകളിൽ കിടക്കുന്ന ആളിന്റെ കൈകളിൽ... ഒരു കണ്ണ് ഡെഡിക്കേറ്റ് ചെയ്തു വച്ചേക്കുക. ഇങ്ങനെ ചിന്തിച്ചു മാത്രം ഇരിക്കുമ്പോൾ നമുക്ക് യാത്ര എന്‍ജോയ് ചെയ്യാൻ പറ്റില്ല എന്നത് വസ്തുത ആണെങ്കിലും കാലം ഇങ്ങനെ ആയത് കൊണ്ട് ഇതൊന്നും പറയാതിരിക്കാൻ വയ്യ. സാഹചര്യം മുതലെടുത്തു ഏതെങ്കിലും ഒരു രീതിയിൽ നമ്മുടെ ശരീരത്തിൽ മറ്റൊരാൾ പിടിക്കുകയോ സ്പർശിക്കുകയോ ചെയ്താൽ തിരിഞ്ഞു മുഖം അടച്ച് ഒരെണ്ണം കൊടുത്തേക്കുക. അതിനായി കൈ പൊങ്ങണം എങ്കിൽ നമ്മുടെ ആത്മാഭിമാനത്തേക്കാൾ മുകളിൽ മറ്റൊന്നുമില്ല എന്ന ഉൾബോധ്യം ഉണ്ടാകണം.

ആരൊക്കെ കൂടെ നിന്നില്ലെങ്കിലും സ്വയം നമ്മൾ നമുക്ക് കൈയടിക്കും..സ്വയം നമ്മൾ അഭിമാനിക്കും...അതിൽപരം വലിയ ആത്മസന്തോഷം നൽകാൻ മറ്റെന്തിനാണ് ആവുക???? എന്ന് പത്തു കൊല്ലം മുൻപ് കയറി പിടിച്ച ഒരുത്തനെ ബസിലിട്ട് അറഞ്ചം പുറഞ്ചം തല്ലി ഇറക്കി സ്റ്റേഷൻ ൽ കയറ്റിയ ഇപ്പോഴും അതോർക്കുമ്പോൾ പോലും രോമാഞ്ചത്തോടെ ജീവിക്കുന്ന ജുവതി അല്ല തൈകിളവി ഒപ്പ്
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!












Click it and Unblock the Notifications