എസ്ഐ ലേഡീസ് ഹോസ്റ്റലിൽ വന്നത് നിക്കാഹ് ചെയ്ത യുവതിയെ കാണാൻ! ഇടവഴിയിൽ നിൽക്കുമ്പോൾ...

 • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: നവവധുവിനെ കാണാനെത്തിയ എസ്ഐയെ സദാചാര പോലീസുകാർ ചോദ്യം ചെയ്തതായി ആരോപണം. കോഴിക്കോട് മെഡിക്കൽ കോളേജ് എസ്ഐ ഹബീബുള്ളയാണ് സദാചാര പോലീസുകാരുടെ അതിക്രമത്തിന് ഇരയായത്.

കോഴിക്കോട്ടെ ലേഡീസ് ഹോസ്റ്റലിൽ അർദ്ധരാത്രി എസ്ഐയുടെ രഹസ്യ സന്ദർശനം! കാര്യം തിരക്കിയവരെ തല്ലിച്ചതച്ചു

കോടിയേരിക്കും സിപിഎമ്മിനും 'ദി കാർ' ആയി മിനി കൂപ്പർ! കാരാട്ട് ഫൈസൽ വെട്ടിച്ചത് എട്ടു ലക്ഷം രൂപ...

കഴിഞ്ഞദിവസം കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലേഡീസ് ഹോസ്റ്റലിന് സമീപത്താണ് സംഭവമുണ്ടായത്. രാത്രി 10.30ഓടെ നിക്കാഹ് ചെയ്ത യുവതിയെ കാണാനെത്തിയപ്പോളാണ് നാട്ടുകാർ എസ്ഐയെ തടഞ്ഞുവെച്ചത്. ലേഡീസ് ഹോസ്റ്റലിന് സമീപത്തെ ഇടവഴിയിൽ നിക്കാഹ് ചെയ്ത യുവതിയുമായി സംസാരിച്ച് നിൽക്കുന്നതിനിടെയാണ് സദാചാര പോലീസുകാർ എസ്ഐയെ ചോദ്യം ചെയ്തത്.

ഹോസ്റ്റലിലേക്ക്...

ഹോസ്റ്റലിലേക്ക്...

കഴിഞ്ഞദിവസം രാത്രി 10.30ഓടെയാണ് എസ്ഐ ഹബീബുള്ള നവവധുവിനെ കാണാനായി ലേഡീസ് ഹോസ്റ്റലിലെത്തിയത്.

സംസാരിക്കുന്നതിനിടെ...

സംസാരിക്കുന്നതിനിടെ...

ലേഡീസ് ഹോസ്റ്റലിന് സമീപത്തെ ഇടവഴിയിൽ നിക്കാഹ് ചെയ്ത യുവതിയുമായി സംസാരിച്ച് നിൽക്കുന്നതിനിടെയാണ് സദാചാര പോലീസുകാർ എസ്ഐയെ ചോദ്യം ചെയ്തത്.

നാട്ടുകാർ...

നാട്ടുകാർ...

സദാചാര പോലീസുകാരുടെ ചോദ്യം ചെയ്യൽ എതിർത്തതോടെ കൂടുതൽ നാട്ടുകാർ സംഘടിച്ചെത്തി.

രക്ഷയില്ല...

രക്ഷയില്ല...

ഇതിനിടെ വിവാഹം നിശ്ചയിച്ചവരാണെന്ന് പറഞ്ഞെങ്കിലും നാട്ടുകാർ പിരിഞ്ഞുപോയില്ല.

ഔദ്യോഗിക വാഹനത്തിൽ...

ഔദ്യോഗിക വാഹനത്തിൽ...

കൂടുതൽ നാട്ടുകാരെത്തിയതോടെ എസ്ഐ ഔദ്യോഗിക വാഹനത്തിൽ തന്നെ സംഭവസ്ഥലത്ത് നിന്നും തിരിച്ചുപോയി.

വിവാഹ സൽക്കാരം...

വിവാഹ സൽക്കാരം...

നവംബർ ഒൻപതിനാണ് ഇരുവരുടെയും വിവാഹ സൽക്കാരം. ഇതുമായി ബന്ധപ്പെട്ട് വാങ്ങിയ സാധനങ്ങൾ നൽകാനെത്തിയപ്പോളാണ് സദാചാര പോലീസുകാർ എസ്ഐയെ ചോദ്യം ചെയ്തതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വാർത്ത...

വാർത്ത...

രാത്രിയിൽ ലേഡീസ് ഹോസ്റ്റലിന് സമീപത്ത് കണ്ട എസ്ഐയെ ചോദ്യം ചെയ്തതിന് 16കാരനെയും പിതാവിനെയും എസ്ഐ മർദ്ദിച്ചെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.ഈ സംഭവം മാധ്യമങ്ങൾ വാർത്തയാക്കുകയും ചെയ്തു.

cmsvideo
  രാത്രിയില്‍ SI ലേഡീസ് ഹോസ്റ്റലില്‍, ചോദിച്ച കുട്ടിയെ മർദിച്ചു | Oneindia Malayalam
  വിശദീകരണം...

  വിശദീകരണം...

  എസ്ഐയുടെ മർദ്ദനമേറ്റ 16കാരൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിനിടെയാണ് വിശദീകരണവുമായി എസ്ഐയും രംഗത്തെത്തിയത്.

  English summary
  kozhikode issue;explanation by police inspector.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്