വിവാഹ നിശ്ചയത്തിന് ശേഷം ജിൻസിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു! പ്രതിശ്രുത വരൻ പിടിയിലായി...
ആത്മഹത്യാ പ്രേരണാക്കുറ്റവും ലൈംഗിക പീഡനവുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
കോഴിക്കോട്: പേരാമ്പ്ര വെള്ളിയൂരിലെ ജിൻസിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണണത്തിൽ പുതിയ വഴിത്തിരിവ്. ജിൻസിയുമായി വിവാഹം നിശ്ചയിച്ചിരുന്ന വേളം പെരുവയൽ സ്വദേശി മീത്തൽ സന്ദീപിനെ(30) കേസുമായി ബന്ധപ്പെട്ട് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു.
ആത്മഹത്യാ പ്രേരണാക്കുറ്റവും ലൈംഗിക പീഡനവുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. സന്ദീപുമായുള്ള ജിൻസിയുടെ വിവാഹം നവംബർ 12ന് നടത്താൻ നിശ്ചയിച്ചിരുന്നു. വിവാഹ നിശ്ചയത്തിന് ശേഷം ജിൻസിയെ പലയിടത്തും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇയാൾ വിവാഹത്തിൽ നിന്ന് പിന്മാറി. വിവാഹം മുടങ്ങിയതിന്റെ മനോവിഷമത്തിലാണ് ജിൻസി വീട്ടിനുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തത്.

അദ്ധ്യാപിക...
വെള്ളിയൂരിലെ പുതിയോട്ടും കണ്ടി ബാലകൃഷ്ണന്റെ മകളും പാരലൽ കോളേജ് അദ്ധ്യാപികയുമായ ജിൻസി വീട്ടിനുള്ളിൽ തീ കൊളുുത്തിയാണ് ആത്മഹത്യ ചെയ്തത്.

വിവാഹ നിശ്ചയം...
വേളം പെരുവയൽ സ്വദേശിയും തോടന്നൂർ ബിആർസിയിലെ താത്ക്കാലിക ജീവനക്കാരനുമായ മീത്തൽ സന്ദീപും ജിൻസിയും തമ്മിലുള്ള വിവാഹം കഴിഞ്ഞ മാസമാണ് നിശ്ചയിച്ചത്.

നിശ്ചയത്തിന് ശേഷം...
വിവാഹ നിശ്ചയത്തിന് ശേഷം സന്ദീപ് തന്നെ പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് ജിൻസിയുടെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നത്.

അടുത്ത ബന്ധുവിന്...
ജീവനൊടുക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് സന്ദീപ് പീഡിപ്പിച്ച വിവരം അടുത്ത ബന്ധുവിനോടും യുവതി പറഞ്ഞിരുന്നു.

നിരന്തരം...
വിവാഹ നിശ്ചയത്തിന് ശേഷം പലയിടത്തും പല തവണ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ജിൻസി അടുത്ത ബന്ധുവിനോടും പറഞ്ഞിരുന്നത്.

വിവാഹത്തിൽ നിന്നും പിന്മാറി...
ജിൻസിയെ പല തവണ പീഡിപ്പിച്ച ശേഷമാണ് സന്ദീപ് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ നിന്ന് പിന്മാറിയത്. കാരണമെന്തെന്ന് വ്യക്തമാക്കാതെയായിരുന്നു സന്ദീപ് വിവാഹത്തിൽ നിന്ന് പിന്മാറിയതെന്നാണ് ജിൻസിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

ചർച്ച നടത്തിയിട്ടും...
ജിൻസിയുടെ വീട്ടുകാരും ബന്ധുക്കളും സന്ദീപുമായി ചർച്ച നടത്തിയെങ്കിലും ഇയാളുടെ നിലപാടിൽ മാറ്റമുണ്ടായില്ല.

വിവാഹം ക്ഷണിക്കലും...
ഇതിനിടെ ജിൻസിയുടെ വീട്ടുകാർ നവംബർ 12ന് നടത്താൻ ഉറപ്പിച്ചിരുന്ന വിവാഹത്തിന് നിരവധി പേരെ ക്ഷണിച്ചു കഴിഞ്ഞിരുന്നു.

വിഷമം സഹിക്കാനാകാതെ...
നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയ വിഷമം സഹിക്കാനാകാതെയാണ് ജിൻസി വീട്ടിനുള്ളിൽ തീ കൊളുത്തി ജീവനൊടുക്കിയത്. ജിൻസിയുടെ ആത്മഹത്യാ കുറിപ്പിൽ നിന്നാണ് സന്ദീപ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന കാര്യം വ്യക്തമായത്.

അറസ്റ്റിൽ...
ജിൻസിയുടെ ആത്മഹത്യാ കുറിപ്പിന്റെയും, ബന്ധുക്കൾ നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലുമാണ് സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാക്കുറ്റവും, ലൈംഗിക പീഡനവും ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications