കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'4 വിവാഹം കഴിച്ച് കുട്ടികളെ ജനിപ്പിച്ച് ജനസംഖ്യ ജിഹാദ്'; സീ ന്യൂസ് മേധാവിക്കെതിരെ കോഴിക്കോട് കേസ്

Google Oneindia Malayalam News

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം മത വിഭാഗത്തിനെതിരെ അധിക്ഷേപപരമായ പരാമര്‍ശങ്ങള്‍ നടത്തിയ സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിക്കെതിരെ കേരളാ പൊലീസ് കേസെടുത്തു. ഐഐവൈഎഫ് നേതാവ് അഡ്വ. പി ഗാവസിന്‍റെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസാണ് സുധീര്‍ ചൗധരിക്കെതിരെ കേസെടുത്തത്.

മാര്‍ച്ച് 11 സംപ്രേക്ഷണം ചെയ്ത ഡിഎന്‍എ എന്ന പരിപാടിയിലെ പരാമര്‍ശങ്ങളാണ് പരാതിക്ക് അടിസ്ഥാനം. മുസ്ലിം മത വിഭാഗത്തെ പരസ്യമായി അവഹേളിക്കുന്നതും, അതുവഴി മതസ്പര്‍ദ്ദ വളര്‍ത്തുന്നതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായ പരാമര്‍ശങ്ങളാണ് സൂധീര്‍ ചൗധരി നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

നാല് വിവാഹം

നാല് വിവാഹം

നാല് വിവാഹം കഴിക്കുകയും കുട്ടികളെ ജനിപ്പിച്ച് ജനസംഖ്യ വര്‍ധിപ്പിക്കുകയും ചെയ്യുന്ന ജനസംഖ്യ ജിഹാദും നടത്തുന്നുണ്ട്. ഭൂമി കൈവശപ്പെടുത്തി പള്ളികള്‍ നിര്‍മ്മിച്ചും മദ്രസകള്‍ കൂടുതലായി പ്രവര്‍ത്തിപ്പിച്ച് അറബി പഠിപ്പിച്ചും ഇടപെടല്‍ നടത്തുക, ഇരകളാണ് എന്ന് പ്രചരിപ്പിക്കുന്നതിലൂടെ സംവരണ അവകാശങ്ങള്‍ തട്ടിയെടുക്കുക എന്നതിലൂടെ ഭൂമി ജിഹാദ് നടത്തുന്നെന്നും ചൗധരിയുടെ പരിപാടിയില്‍ പറയുന്നു.

വ്യത്യസ്ത തരം ജിഹാദുകളിലൂടെ

വ്യത്യസ്ത തരം ജിഹാദുകളിലൂടെ

ഇന്ത്യയിലാകെയുള്ള മുസ്ളിം മത വിഭാഗത്തെ ലക്ഷ്യം വച്ച് അവർ വ്യത്യസ്ത തരം ജിഹാദുകളിലൂടെ മതപരമായ സ്വാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് സുധീർ ചൗധരി പ്രസ്തുത പരിപാടിയില്‍ പറയുന്നത്. ജീഹാദ് ഭാരതത്തെ വിഘടിപ്പിക്കുന്നവരുടെ കൈയിലെ ആയുധമാണ് എന്ന മുഖവുരയോടെ സ്ക്രീനിൽ ഒരു ഡയഗ്രം വരച്ചാണ് അദ്ദേഹം ചാനലില്‍ അവതരിപ്പിക്കുന്നത്.

പറയുന്നത്

പറയുന്നത്

കഠിനവും ലളിതവുമായി വേർതിരിച്ച ജിഹാദിൽ സാമ്പത്തീക ധ്രുവീകരണം , പെയ്ഡ് വാർത്തകളിലൂടെ മാധ്യമ ഇടപെടൽ, പ്രണയം നടിച്ച് മതം മാറ്റിച്ച്, സിനിമയും കലയും ഉപയോഗിച്ച്, ഇടത് കമ്മ്യൂണിസ്റ്റ് നേതാക്കളെ സ്വാധിനിച്ച് ,വിവാഹത്തിൻ്റെയും, സന്താനോൽപാദ നത്തിൻ്റെയും രുപത്തിൽ, ഭൂമി കൈവശപ്പെടുത്തി പള്ളികൾ നിർമ്മിക്കുന്നതിലൂടെ, മദ്രസകൾ വർദ്ധിപ്പിച്ചും അറബി പഠിപ്പിച്ചും, ഇരകളാണ് എന്ന് പ്രചരിപ്പിക്കുന്നതിലൂടെ സംവരണം തട്ടിയെടുത്ത് തുടങ്ങി വ്യത്യസ്ത മാർഗ്ഗങ്ങൾ മുസ്ലിം മതം ഇന്ത്യയിൽ ഉപയോഗപ്പെടുത്തുന്നു എന്നാണ് സുധീർ ചൗധരി പറയുന്നത്.

പരാതി നൽകാൻ തീരുമാനിച്ചത്

പരാതി നൽകാൻ തീരുമാനിച്ചത്

ഭീകര അക്രമണങ്ങളും കായിക അഭ്യാസങ്ങളും മതം അതിൻ്റെ പ്രചരണത്തിനും വ്യാപനത്തിനുമായി ഉപയോഗിക്കുന്നു എന്ന ഗൗരവ ആക്ഷേപവും ചാനൽ മറയില്ലാതെ പറയുന്നു.അങ്ങേയറ്റം ആക്ഷേപകരവും അടിസ്ഥാന രഹിതവും ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ ഈ സംഘപരിവാര ആക്രോശ ത്തെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല എന്നതിനാലാണ് എ.ഐ വൈ .എഫ് സംസ്ഥാന കമ്മറ്റി ചാനലിനെതിരെ പരാതി നൽകാൻ തീരുമാനിച്ചതെന്ന് ഗവാസ് വ്യക്തമാക്കി.

കുത്സിക മാർഗം

കുത്സിക മാർഗം

മത ജാതി പ്രാദേശിക വ്യത്യാസങ്ങളില്ലാതെ ഇന്ത്യയിലാകെയുള്ള ലക്ഷക്കണക്കിന് ജനങ്ങൾ ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ, കാർഷികത്തകർച്ച തുടങ്ങിയവയാൽ വലയുന്ന സാഹചര്യത്തിൽ പൊതു വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കുവാൻ ജനങ്ങളെ മതപരമായി വേർതിരിച്ച് ആക്ഷേപിക്കുകയും ജനമനസിൽ ഭീതി വളർത്തുകയും ചെയ്യുന്നതുൾപെടെ എന്ത് കുത്സിക മാർഗവും ഉപയോഗിക്കുകയാണ്.

എഫ്ഐആര്‍ ഇട്ടതോടെ

എഫ്ഐആര്‍ ഇട്ടതോടെ

പരാതിയിൽ എഫ്ഐആര്‍ ഇട്ടതോടെ പരിഭ്രാന്തനായ ശ്രീ സുധിർ ചൗധരി കേരളത്തിലെ പോലീസിനും പരാതിക്കാരനുമെതിരെ അധിക്ഷേപങ്ങൾ തുടരുകയാണ്. ഭീഷണിയുടെ സ്വരത്തിലാണ് അദ്ദേഹത്തിൻ്റെ പല അനുചര വൃന്ദത്തിൻ്റെയും ഫോൺ വിളികൾ,,
പരാതിയിൽ ഉറച്ചു നിൽക്കാനും ,കോറോണ വ്യാപന പശ്ചാത്തലത്തിൽ നിർത്തിവെക്കപ്പെട്ട തുടർ നടപടികൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനുമാണ് തീരുമാനം.

നിരന്തരം അക്രമം

നിരന്തരം അക്രമം

ജെഎന്‍യു ഉൾപ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങൾ മുന്നോട്ട് വെക്കുന്ന സമരങ്ങളെയും സ. കനയ്യകുമാർ ഉൾപ്പെടെയുള്ള നേതാക്കളെയും നിരന്തരം അക്രമിക്കുന്ന ,അവരിൽ ദേശവിരുദ്ധ പട്ടം ചാർത്താൻ മത്സരിക്കുന്ന സുധീർ ചൗധരിമാരുടെ രാജ്യ വിരുദ്ധ പ്രവർത്തനങ്ങളെ തുറന്നു കാണിക്കേണ്ടത് കാലികമായ അനിവാര്യത കൂടിയാണെന്നും ഗവാസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

 ആ വാഗ്ദാനത്തില്‍ സുചിത്ര വീണൂ, കൂടെ പോയി; കൊലയ്ക്കായി ദിവസങ്ങള്‍ക്ക് മുന്നെ തയ്യാറെടുത്ത് പ്രതി ആ വാഗ്ദാനത്തില്‍ സുചിത്ര വീണൂ, കൂടെ പോയി; കൊലയ്ക്കായി ദിവസങ്ങള്‍ക്ക് മുന്നെ തയ്യാറെടുത്ത് പ്രതി

English summary
kozhikode kasaba police filed fir against sudhir chaudhary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X