കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ടെയും കൊച്ചിയിലെയും താജ് ഹോട്ടലുകള്‍ ഋഷിരാജ്‌സിങ് അടപ്പിച്ചു

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: കൊച്ചിയിലേയും കോഴിക്കോട്ടെയും രണ്ട് താജ് ഹോട്ടലുകള്‍ ഋഷിരാജ് സിങ് അടപ്പിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകളായ ഇവ പ്രവര്‍ത്തിച്ചിരുന്നത് എന്നാരോപിച്ചാണ് എക്‌സൈസ് കമ്മീഷണര്‍ ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുത്തത്. ഋഷിരാജ് സിങ് അടുത്തിടെ ഇവിടെ സന്ദര്‍ശനം നടത്തിയിരുന്നു.

കൊച്ചിയിലെ താജ് വിവാന്ത, കോഴിക്കോട്ടെ താജ് ഗേറ്റ്‌വേ എന്നീ ബാറുകളാണ് പൂട്ടിയത്. ഇവ ബാര്‍ ലൈസന്‍സ് ഉള്ള ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണ്. നടപടിയെടുത്തതിനെ തുടര്‍ന്ന് ഹോട്ടലുകള്‍ക്കുള്ള സ്റ്റാര്‍ പദവി നഷ്ടമാവുകയും ചെയ്തു. ഇരുബാറുകളും ഫൈവ്സ്റ്റാര്‍ പദവിക്ക് യോഗ്യമല്ലെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി.

rishiraj-singh

ബാറുകള്‍ നവീകരിക്കാത്തതിനെ തുടര്‍ന്നാണ് ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്നത്. രണ്ട് ഹോട്ടലുകളുടെയും ഫൈവ് സ്റ്റാര്‍ പദവി കേന്ദ്ര ടൂറിസം മന്ത്രാലയവും റദ്ദാക്കിയിരുന്നു. മാനദണ്ഡം പാലിക്കാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം സംസ്ഥാന എക്‌സൈസ് കമ്മീഷണറെ അറിയിക്കുകയായിരുന്നു.

ഹോട്ടലിന്റെ സൗകര്യം വര്‍ധിപ്പിക്കാന്‍ മന്ത്രാലയം പലതവണ നിര്‍ദ്ദേശം നല്‍കിയിരുന്നു. താജ് ഹോട്ടലിലാണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പടെ വിവിഐപികള്‍ സന്ദര്‍ശിക്കുമ്പോള്‍ താമസിക്കുന്നത്. കനത്ത സുരക്ഷാ പരിശോധന നടക്കുന്ന ഹോട്ടലുകളാണിത്.

English summary
Kozhikode Kochi Taj hotel closed by Rishiraj Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X