കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാര്‍ത്ഥികളുടെ ആലിംഗനം സമരം; കൂവി തോല്‍പ്പിക്കാന്‍ സുലൈമാന്‍ സേന

  • By Gokul
Google Oneindia Malayalam News

കോഴിക്കോട്: സദാചാര ഗുണ്ടായിസത്തിനെതിരെ കേരളത്തില്‍ നടക്കുന്ന സമരങ്ങളെല്ലാം യുവമോര്‍ച്ചയും ഹനുമാന്‍ സേനയും പോലീസുമെല്ലാം അടിച്ചൊതുക്കുന്ന കാഴ്ചയാണ് കഴിഞ്ഞദിവസം വരെ കണ്ടിരുന്നതെങ്കില്‍ തികച്ചും സമാധാനപരമായി കോഴിക്കോട് ലോ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഹഗ് ഓഫ് ലവ് എന്ന പേരില്‍ സമരം സംഘടിപ്പിച്ചു.

കോളേജ് കാമ്പസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം ആലിംഗനം ചെയ്തായിരുന്നു സദാചാര ഗുണ്ടായിസത്തിനെതിരെ പ്രതികരിച്ചത്. കിസ്സ് ഓഫ് ലവ് എന്ന പേരില്‍ സംഘടിപ്പിക്കപ്പെടുന്ന പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക കൂടിയായിരുന്നു വിദ്യാര്‍ത്ഥികളുടെ ഉദ്ദേശം. പ്രതിഷേധ പരിപാടി തികച്ചും സമാധാനപരമായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പിന്നീട് പ്രതികരിച്ചു.

hug-of-love

കോളേജിലെ ഒരുവിഭാഗം വിദ്യാര്‍ത്ഥികള്‍ സുലൈമാന്‍ സേന എന്ന പേരില്‍ പരിപാടിയില്‍ പങ്കെടുത്തവരെ കൂവിയെങ്കിലും കൈയ്യേറ്റമോ വാക്കേറ്റമോ ഉണ്ടായില്ല. സദാചാര ഗുണ്ടകള്‍ നിയമത്തെ അറിയണമെന്നും അറിയില്ലെങ്കില്‍ പഠിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് ചിലരെ ഗുണ്ടായിസത്തിലേക്ക് നയിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.

നേരത്തെ, ഹഗ് ഓഫ് ലവ് എന്ന പേരില്‍ ഏറണാകുളം മഹാരാജാസ് കോളേജില്‍ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചിരുന്നെങ്കിലും പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തത് ഏറെ വിവാദമായിരുന്നു. വിവാദത്തെ തുടര്‍ന്ന് പിന്നീട് സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്തു.

English summary
Kozhikode law college hug of love against moral policing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X