കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിസ്ഥിതി സൗഹൃദമാക്കണമെന്ന ഉത്തരവ് പാലിച്ചു എടച്ചേരി ഇനി ഗ്രീന്‍ പ്രോട്ടോക്കോള്‍ പോലിസ് സ്റ്റേഷന്‍

  • By Sreejith Kk
Google Oneindia Malayalam News

വടകര: ലോക പരിസ്ഥിതി ദിനത്തിനു മുന്‍പ്് സര്‍ക്കാര്‍ ഓഫീസുകള്‍ പരിസ്ഥിതി സൗഹൃദമാക്കണമെന്ന ഉത്തരവ് പാലിച്ച് എടച്ചേരി പൊലിസ് സ്റ്റേഷന്‍ മാതൃകയായി. കേരള സര്‍ക്കാരിന്റെ ഹരിത മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് ജൂണ്‍ അഞ്ചിനു മുന്‍പുതന്നെ മാലിന്യമുക്തമാക്കി. ഇന്നലെ രാവിലെ മുതല്‍ ഉച്ചവരെ നടന്ന ശുചീകരണം എസ്എച്ച്ഒ എം സുനില്‍ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക്ക് ജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നീക്കം ചെയ്തു, എസ്‌ഐമാരായ പ്രദീപ് കുമാര്‍, സുധാകരന്‍ ,ബാലന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എടച്ചേരി സ്റ്റേഷന്‍ ശിശു സൗഹൃദമാക്കുന്ന പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. സ്റ്റേഷനും പരിസരവും ഗ്രീന്‍പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പൂന്തോട്ടം നിര്‍മാണം, കൊതുക് നശീകരണം എന്നിവയും നടന്നു.വൈറസ് പനി ബാധിച്ച് ജില്ലയില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്‍ കരുതല്‍ ഭാഗമായി ജാഗ്രതാ യോഗം സംഘടിപ്പിച്ചത്. വാര്‍ഡ് തലശുചിത്വ കമ്മറ്റികള്‍ ചേര്‍ന്ന് ഗ്രഹസന്ദര്‍ശനവും ബോധവല്‍കരണ ക്ലാസും നടത്തും.

kozhikode

പഞ്ചായത്ത് തലത്തില്‍ 28, 29 തിയതികളില്‍ ആരോഗ്യ ബോധവല്‍കരണ പ്രചരണ ജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചു. പ്രസിഡന്റ് എം ജയപ്രഭ അധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ ബാബു വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിപി ബാലന്‍, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ടി ഗീത, ഇ മോഹന്‍ദാസ്, ടികെഅഷറഫ്, ടിസി രമേശന്‍, ഒ രാധാകൃഷ്ണന്‍, പ്രമോദ് കോണിച്ചേരി, എം ജനാര്‍ദ്ദനന്‍, കൃഷി ഓഫീസര്‍ പി രേണു, സെക്രട്ടറി കെ മനോജ് സംസാരിച്ചു.

English summary
Kozhikode Local News: Green protocol police station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X