കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈതൃകത്തെയും പ്രകൃതിയെയും സ്വകാര്യ കുത്തകമുതലാളിയുടെ കീശ വീര്‍പ്പിക്കാന്‍ വിട്ടു നല്‍കില്ലെന്ന് കുടുംബശ്രീ പ്രര്‍ത്തകരും

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര : കരിങ്കൽ ഖനനം നടത്തുന്ന ദുര്‍ബല പ്രദേശമായ കോട്ടൂര്‍ പഞ്ചായത്തിലെ നരയംകുളം ചെങ്ങോടുമല സംരക്ഷിക്കാന്‍ കുടുംബശ്രീ പ്രര്‍ത്തകരും രംഗത്ത്. കഴിഞ്ഞ കുറേ നാളുകളായി ചെങ്ങോടുമലയിലെ ഖനനത്തിനെതിടെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ സമരങ്ങള്‍ നടന്നു വരുന്നു. തങ്ങളുടെ പൈതൃകത്തെയും പ്രകൃതിയെയും സ്വകാര്യ കുത്തകമുതലാളിയുടെ കീശ വീര്‍പ്പിക്കാന്‍ വിട്ടു നല്‍കില്ലെന്ന മുന്നറിയിപ്പുമായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം വനിതകള്‍ ജില്ലാഭരണാധികാരിയെ സമീപിച്ചത്.

ഇവിടെ കരിങ്കല്‍ ഖനനം നടത്താന്‍ നല്‍കിയ എല്ലാ അനുമതികളും പുന: പരിശോധിക്കണമെന്നാവശ്യപ്പെട്ട് കോട്ടൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ 16 കുടുംബശ്രീകളും ഒപ്പ് ശേഖരിച്ച് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. എഡിഎസ് ചെയര്‍പേഴ്‌സണ്‍ ഇ. ശ്രീലത കലക്ടറുടെ വസതിയിലെത്തിയാണ് നിവേദനം സമര്‍പ്പിച്ചത്.

kudum

കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ബാലന്‍, ഗ്രാമ പഞ്ചായത്തംഗം ടി.കെ. രഗിന്‍ ലാല്‍, ടി. ഷാജു, എം.കെ. സതീഷ്, എന്നിവരും നിവേദന സംഘത്തില്‍ ഉണ്ടായിരുന്നു. ചെങ്ങോടുമല നാടിന്റെ കുടിവെള്ളത്തിന്റെ ഉറവിടമാണ്. അതു നശിപ്പിച്ചാല്‍ മൂന്ന് ഗ്രാമങ്ങള്‍ മരുവല്‍ക്കരിക്കപ്പെടും ചെങ്ങോടുമല നശിച്ചാല്‍ അവിടെയുള്ള കാട്ടു ജീവികള്‍ ജനവാസ കേന്ദ്രത്തിലേക്കിറങ്ങുമെന്ന ആശങ്കയും വീട്ടമ്മമാര്‍ നിവേദനത്തില്‍ സൂചിപ്പിച്ചു.

English summary
Kudumbasree members to protect kottur panchayath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X