Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂത്ത് ലീഗ് സംസ്ഥാന സെക്രെട്ടറിയുടെ നേതൃത്വത്തിൽ തണ്ണീർത്തടം നികത്തുന്നത് യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു

നാദാപുരം: യൂത്ത് ലീഗ് സംസ്ഥാന സെക്രെട്ടറിയുടെ നേതൃത്വത്തിൽ തണ്ണീർത്തടം നികത്തുന്നത് യൂത്ത് ലീഗ് പ്രവർത്തകർ തടഞ്ഞു.കല്ലാച്ചി സി പി എം ഓഫീസ് പരിസരത്തെ നീർത്തടം നികത്താനുള്ള ശ്രമം നാദാപുരം പഞ്ചായത്ത് യൂത്ത് ലീഗ് നേതൃത്വത്തിൽ തടഞ്ഞു. വർഷ കാലത്ത് കല്ലാച്ചി ടൗണിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിന് മുഖ്യ കാരണം സമീപത്തുള്ള നീർത്തടവും ഡ്രയിനേജുകളും നികത്തിയതാണ്.

league

കല്ലാച്ചി ടൗണിലെ വെള്ളക്കെട്ടിനെതിരെ കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ നേതൃത്വത്തിൽ നാദാപുരം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചിരുന്നു.ഇതിനിടയിലാണ് സി പി എം നേതാവിന്റെ ഉടമസ്ഥതയിലുള്ളതെന്ന് യൂത്ത് ലീഗ് ആരോപിക്കുന്ന സ്ഥലം നികത്തി കൊണ്ടിരിക്കുന്നത്.

ടൗണിലെ വെള്ളകെട്ടിന് കാരണമായേക്കാവുന്ന നീർത്തടം നികത്തിയത് റവന്യു ഉദ്യോഗസ്ഥ സംഘം സന്ദർശിച്ച് പൂർവസ്ഥിതിയിൽ ആക്കാത്ത പക്ഷം വില്ലേജ് ഓഫീസ് മാർച്ചടക്കമുള്ള സമര പരിപാടികളിലേക്ക് യൂത്ത് ലീഗിന് നീങ്ങേണ്ടി വരും.യൂത്ത് ലീഗ് സംസ്ഥാന സെക്രെട്ടറി വി വി മുഹമ്മദലിയുടെ നേതൃത്വത്തിൽ കൊടി നാട്ടി. മണ്ഡലം സെക്രെട്ടറി സി കെ നാസർ റഫീഖ് കക്കംവെള്ളി സി പി അജ്‌മൽ ആസിഫ് കല്ലാച്ചി അർഷാദ് ചിറക്കൽ സംബന്ധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+