കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ണും വെള്ളവും ജൈവ സമ്പത്തും സംരക്ഷിക്കുന്നതിന് അഴിയൂരില്‍ നീര്‍ത്തട നടത്തം സംഘടിപ്പിച്ചു

  • By Sreejith Kk
Google Oneindia Malayalam News

വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ നാല് നീര്‍ത്തടങ്ങളുടെ ഇന്നത്തെ അവസ്ഥ മനസ്സിലാക്കുന്നതിനും ഹരിത കേരള മിഷന്റെ ഭാഗമായി മണ്ണും വെള്ളവും ജൈവ സമ്പത്തും സംരക്ഷിക്കുന്നതിന് വേണ്ടിയും പുതിയ പദ്ധതി നിര്‍ദ്ദശേങ്ങള്‍ക്കായി നീര്‍ത്തട നടത്തം സംഘടിപ്പിച്ചു. ജലത്തിന്റെ ഒഴുക്ക് ദിശാവ്യാപനം, പരിസ്ഥിക്കുള്ള ആഘാതം, ചെറു നീര്‍ത്തടങ്ങളുടം പുനസ്ഥാപനം എന്നിവയെ പറ്റി റിപ്പോര്‍ട്ട് ഉണ്ടാക്കി പദ്ധതികള്‍ ആവിഷ്കരിക്കുന്നതാണ്. കൂടാതെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കേണ്ട പ്രവൃത്തികളെ സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യറാക്കും.

സമുദ്ര നിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ മാത്രം ഉയരമുള്ള തീരദേശങ്ങളിലെ നീര്‍ത്തടങ്ങളില്‍ വെള്ളം കടലിലേക്ക് പോകുന്നത് തടയുവാനുള്ള പദ്ധതികളും ആവിഷ്കരിക്കുന്നതാണ്. നീര്‍ത്തടനടത്തം അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി.അയൂബ് ഉദ്ഘാടനം ചെയ്തു.

neerthada

പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, സ്ഥിരം സമിതി ഉഷ ചാത്തങ്കണ്ടി, ജാസ്മിന കല്ലരേി, മൈനർ ഇറിഗേഷൻ അസിസ്റ്റന്‍്റ് എഞ്ചിനീയര്‍ എൻ.കെ.രാജീവൻ ,കൃഷി ഓഫീസർ കെ.സിന്ധു, അലി മനോളി, എം.പി.രാജന്‍ മാസ്റ്റര്‍, അയിഷ ഉമ്മര്‍, കെ.എ ഗംഗാധരന്‍, ബിന്ദു ജൈസണ്‍, ഇ.അരുണ്‍ കുമാര്‍, ഓവര്‍സീയര്‍ രഞ്ജിത്ത് എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്തിലെ 4 നീര്‍ത്തടങ്ങളുടെ പ്രദേശവും സന്ദര്‍ശിച്ചു. വിശദമായ റിപ്പോര്‍ട്ട് സംഘം തയ്യാറാക്കും.

English summary
Kozhikode Local News: March for protecting water, soil and organic properties
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X