കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനിമരണം ഭീതിയിലാഴ്ത്തിയ കടിയങ്ങാട് ആരോഗ്യവകുപ്പിന്റെ ജാഗ്രത നിര്‍ദ്ദേശം; മെഡിക്കല്‍ ക്യാമ്പ്

  • By Sreejith Kk
Google Oneindia Malayalam News

പേരാമ്പ്ര : ഒരു വീട്ടിലെ രണ്ട് യുവാക്കള്‍ പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ഭീതിയിലാണ്ട കടിയങ്ങാട് സൂപ്പികടയില്‍ ആരോഗ്യവകുപ്പിന്റെ ജാഗ്രത നിര്‍ദ്ദേശം. പകര്‍ച്ച തടയാനാവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും വൈറസ് ബാധയായതിനാല്‍ ശ്വസനത്തിലൂടെ പകരാന്‍ സാധ്യത കൂടുതലുള്ളതുകൊണ്ട് മറ്റുള്ളവരുമായുള്ള ബന്ധം പരമാവധി കുറക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ വീടുകളുമായി അടുത്ത് ബന്ധപ്പെട്ടവരുടെ പേരു വിവരങ്ങള്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ശേഖരിച്ച് ഇവര്‍ നിരീക്ഷണത്തിലാണ്.

മരിച്ച യുവാക്കളുടെ വീടിനെറ സമീപത്തുള്ള നാല് വീട്ടുകാരെ മുന്‍കരുതലായി ഇവിടെ നിന്നും ഒഴിപ്പിച്ചു. ഏതുതരം പനിയാണെന്ന് വ്യക്തമാകാത്ത സാഹചര്യത്തില്‍ ഇവരുടെ ചികിത്സിക്കാനായി മെഡിക്കല്‍ കോളേജില്‍ പ്രത്യേക വാര്‍ഡ് പ്രവര്‍ത്തനമാരംഭിക്കാന്‍ മന്ത്രിയുടെ നേതൃത്വത്തില്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നോമ്പു കാലമായതിനാല്‍ പള്ളികളില്‍ പ്രാര്‍ത്ഥനക്കെത്തുന്ന വിശ്വാസികളും മുന്‍കരുതലെടുക്കുന്നത് നല്ലതാണ്.

med

ഒരു വീട്ടിലെ രണ്ട് യുവാക്കള്‍ പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ഭീതിയിലാണ്ട കടിയങ്ങാട് പ്രദേശത്തെ ജനങ്ങളുടെ ആശങ്കയകറ്റാനും കൂടുതല്‍ രോഗബാധിതരുണ്ടോ എന്നറിയുന്നതിനും സൂപ്പിക്കടയില്‍ പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

കാലത്ത് മുതല്‍ ആരംഭിച്ച ക്യാമ്പില്‍ ആശങ്കയുമായി നൂറ്റിമുപ്പതോളം പേര്‍ പരിശോധനക്ക് എത്തി. ക്യാമ്പില്‍ എത്തിയവരെ പരിശോധിക്കുകയും രക്ത സാമ്പിളുകള്‍ ശേഖരിക്കുകയും പനിക്ക് മരുന്ന് വിതരണം നടത്തുകയും ചെയ്യുന്നു. പരിശോധനക്ക് എത്തിയവരില്‍ ചുരുക്കം ചിലര്‍ക്ക് ജലദോഷപനി കണ്ടെത്തി. മരിച്ചവരുടെ ബന്ധുക്കളും ഇവരുടെ വീടുമായി ഇടപഴകുന്നവരുമാണ് ക്യാമ്പിലെത്തലയതില്‍ കൂടുതലും.

പകര്‍ച്ച തടയാനാവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും വൈറസ് ബാധയായതിനാല്‍ ശ്വസനത്തിലൂടെ പകരാന്‍ സാധ്യത കൂടുതലുള്ളതുകൊണ്ട് മറ്റുള്ളവരുമായുള്ള ബന്ധം പരമാവധി കുറക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

English summary
Kozhikode Local News: Medical camp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X