കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാടക പിരിച്ചെടുക്കാത്തത് കാരണം ഗ്രാമപഞ്ചായത്തിന് ഒരു കോടിയിലേറെ രൂപയുടെ നഷ്ടം

  • By Sreejith Kk
Google Oneindia Malayalam News

കോഴിക്കോട് : കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പഴയ ബസ്സ്‌ സ്റ്റാന്‍ഡിന് സമീപം നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ വാടക പിരിച്ചെടുക്കത്തത് കാരണം ഗ്രാമപഞ്ചായത്തിന് ഒരു കോടിയിലേറെ രൂപയുടെ നഷ്ടം. ഇപ്പോഴത്തെ ഭരണ സമിതി അധികാരമേറ്റെദുത്തതിന് ശേഷം ഇതുവരെ ഒരു രൂപ പോലും വാടക ഇനത്തില്‍ ഈടാക്കിയിട്ടില്ല. ഗ്രാമപഞ്ചായത്ത് ഈ കെട്ടിടത്തില്‍ 36 മുറികളാണ് നിര്‍മ്മിച്ചിട്ടുള്ളത്‌. ഇതില്‍ 33 മുറികള്‍ വാടകക്ക് നല്‍കിയിട്ടുണ്ട്.

ബാക്കി വരുന്ന മൂന്ന് മുറികളില്‍ ഒരു മുറി മുന്‍ പഞ്ചായത്ത് അംഗങ്ങള്‍ക്കും ഒരു മുറി എഞ്ചിന്‍ മുറിയുമാണ്, ഒരു മുറി ഒഴിഞ്ഞുകിടക്കുകയാണ്. 33 മുറികളില്‍ നിന്നായി ഗ്രാമപഞ്ചായത്തിന് 366000 രൂപയാണ് ഓരോ മാസവും ലഭിക്കേണ്ടത്. എന്നാല്‍ മുറിയെടുത്തവര്‍ ആകെ ഒരു മാസത്തെ വാടക മാത്രമാണ് ഇതുവരെ പഞ്ചായത്തില്‍ അടച്ചിട്ടുള്ളത്. പിന്നീട് ഇവര്‍ വാടക കുറച്ച് ലഭിക്കുന്നതിന് വേണ്ടി തിരുവനന്തപുരത്തെ ട്രൈബ്യൂണലില്‍ കേസ് കൊടുത്തിരിക്കുകയാണ്. കേസ് ഇനിയും കുറേക്കാലം നീണ്ടുപോകനാണ് സാധ്യത.അതുകൊണ്ട് മുറികള്‍ വാടകക്കെടുത്തവരുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാന്‍ ഭരണ സമിതിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും ഭരണ സമിതി ഇതിന് തയ്യാറായില്ലെന്ന് ആരോപണം ഉണ്ട്. ഇങ്ങനെ പ്രശ്നം പരിഹരിച്ച് വാടക നല്‍കാന്‍ മുറിയെടുത്തവരും തയ്യാറാണെന്നാണ് പറയുന്നത്. ഇങ്ങനെ ഒരു നടപടി സ്വീകരിച്ചാല്‍ അഴിമതി ആരോപണം കേള്‍ക്കേണ്ടി വരുമെന്ന ഭീതിയിലാണ് ഭരണ സമിതി ഇതിന് തയ്യാറാവാത്തത് എന്നാണ് അറിയുന്നത്.

rent

ഈ വിഷയത്തില്‍ പ്രതിപക്ഷം ഇതുവരെ ഭരണ സമിതി യോഗത്തില്‍ അല്ലാതെ പൊതുജന മദ്ധ്യത്തില്‍ വിശതീകരണം നല്‍കാന്‍ തയ്യാറായിയിട്ടില്ല. കേസുമായി മുന്നോട്ട് പോയാല്‍ വിധി വരാന്‍ ഇനിയും ഒരുപാട് കാലം കാത്തിരിക്കേണ്ടി വരും അതുകൊണ്ട് സര്‍വ്വ കക്ഷി യോഗം വിളിച്ച് ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ സാധിച്ചാല്‍ അത് കുന്ദമംഗലത്തെ ജനങ്ങളോട് ചെയ്യുന്ന ഒരു നല്ല കാര്യമായിരിക്കും. വാടക നല്‍കാത്തത് കൊണ്ട് കുന്ദമംഗലത്തിന്‍റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം വേണ്ടത്ര കച്ചവടം ആരംഭിക്കാതെ നശിച്ചുകൊണ്ടിരിക്കുകയാണ്.

English summary
Kozhikode Local News: More than 1 crores of rupees loss
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X