കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അ​മ​ന്‍ സ​യാ​ന്‍ അ​പ​ക​ട നി​ല ത​ര​ണം ചെയ്തു; മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്തിയ ഉമ്മ ജയിലില്‍

  • By Sreejith Kk
Google Oneindia Malayalam News

നാ​ദാ​പു​രം: ഉമ്മയുടെ വധ ശ്രെമത്തില്‍ നിന്നു രക്ഷപ്പെട്ട മകന്‍ അ​മ​ന്‍ സ​യാ​ന്‍ അ​പ​ക​ട നി​ല ത​ര​ണം ചെയ്തു. മൂന്ന് വയസ്സുകാരിയെ കൊലപ്പെടുത്തിയ ഉമ്മ ജയിലില്‍ .പു​റ​മേ​രി ഹോ​മി​യോ മു​ക്കി​ല്‍ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ല്‍ മു​ക്കി മൂ​ന്ന് വ​യ​സുകാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേസിൽ കൂ​ടു​ത​ല്‍ തെ​ളി​വെ​ടു​പ്പി​നാ​യി ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി.​ ക​ണ്ണൂ​ര്‍ ഡി​സി​ആ​ര്‍​ബി സൈ​ന്‍റി​ഫി​ക് ഓ​ഫീ​സ​ര്‍ കെ.​എ​സ്.​ശ്രു​തി​ലേ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കു​റ്റ്യാ​ടി സി​ഐ എ​ന്‍.​സു​നി​ല്‍ കു​മാ​റി​നാ​ണ് കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ചു​മ​ത​ല.

ബു​ധ​നാ​ഴ്ച ഉ​ച്ച​ കഴിഞ്ഞാണ് പു​റ​മേ​രി ക​ക്കം​വെ​ള്ളി​യി​ലെ കു​ള​ങ്ങ​ര​ത്ത് മു​ഹ​മ്മ​ദ് ഖൈ​സി​ന്‍റെ ഭാ​ര്യ ന​രി​പ്പ​റ്റ സ്വ​ദേ​ശി​നി​ സ​ഫൂ​റ​ ര​ണ്ട് മ​ക്ക​ളെ​യും വെ​ള്ള​ത്തി​ല്‍ മു​ക്കി​യ​ത്. ഇ​തി​ല്‍ മൂ​ത്ത കു​ട്ടി ഇ​ന്‍​ഷാ​ലാ​മി​യ(03)​യാ​ണ് മ​രി​ച്ച​ത്. ഇ​ള​യ​കു​ട്ടി അ​മാ​ന്‍ സ​യാ​ന്‍(​ഒ​ന്ന​ര) കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് അ​മ​ന്‍ സ​യാ​ന്‍ അ​പ​ക​ട നി​ല ത​ര​ണം ചെ​യ്ത​താ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​ഞ്ഞു. കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ കി​ട​പ്പു മു​റി​യി​ലെ ചു​മ​രി​ല്‍ നി​ന്ന് ര​ക്ത​ത്തി​ന്‍റെ അം​ശം ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ത് സ​ഫൂ​റ​യു​ടെ ര​ക്ത​മാ​ണെ​ന്നാ​ണ് അ​നു​മാ​നം. മ​ക്ക​ളെ അ​പ​ക​ട​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച ശേ​ഷം കൈ​യു​ടെ ഞ​ര​മ്പ് മു​റി​ച്ചും കെ​ട്ടി തൂ​ങ്ങി​യും ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. കു​ട്ടി​ക​ളെ ബ​ന്ധി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​രു​തു​ന്ന കോ​ട്ട​ണ്‍ റോ​പ്പും,വെ​ള്ളം നി​റ​ച്ച ബ​ക്ക​റ്റും, മു​റി​യി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി. കി​ട​പ്പു മു​റി​യി​ലെ ബാ​ഗി​ല്‍ സൂ​ക്ഷി​ച്ച സ​ഫൂ​റ​യു​ടെ മൊ​ബൈ​ല്‍ ഫോ​ണും ആ​ത്മ​ഹ​ത്യാ ശ്ര​മ​ത്തി​നു ഉ​പ​യോ​ഗി​ച്ച ബ്ലേ​ഡും ഷാ​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

എംഎല്‍എമാരെ വാങ്ങാൻ ബിജെപി ശ്രമം നടത്തുന്നതായി കോൺഗ്രസ് നേതാവ് വീരപ്പമൊയ്ലി

ബ​ക്ക​റ്റി​ലെ വെ​ള​ള​വും ര​ക്ത​ക്ക​റ​യു​ടെ സാ​മ്പി​ളും ഫോ​റ​ന്‍​സി​ക് സം​ഘം പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം സം​ഘം കൊ​ല ന​ട​ന്ന വീ​ട്ടി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വെ​ടു​ത്തു.​കു​റ്റ്യാ​ടി സി​ഐ എ​ന്‍.​സു​നി​ല്‍​കു​മാ​റും,എ​സ്ഐ എ​ന്‍ പ്ര​ജീ​ഷും സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച്ച രാ​ത്രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ര​ണ്ടാ​ഴ്ച്ച​ത്തേ​ക്ക് റി​മാൻഡ് ചെ​യ്ത് കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ലി​ലേ​ക്ക് മാ​റ്റി.

English summary
Kozhikode Local News; Mother who killed her baby is in jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X