പനി: അധികൃതര്‍ ഉണരണമെന്ന് മുസ്‌ലിം ലീഗ്
കോഴിക്കോട്: പേരാമ്പ്രയില്‍ മൂന്ന് പേര്‍ പനിബാധിച്ച് മരണപ്പെട്ട സാഹചര്യത്തില്‍ സത്വര നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍ ആവശ്യപ്പെട്ടു.
പനി ബാധിച്ചവരെ പ്രവേശിപ്പിച്ച കോഴിക്കോട്ടെ ആസ്പത്രിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗം ബാധിച്ച് മരണം സംഭവിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും കൂടുതല്‍ മുന്‍കരുതലുകള്‍ ഉണ്ടാവണമെന്നും ബന്ധപ്പെട്ട വകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ പേരാമ്പ്രയില്‍ അപൂര്‍വ്വ പനിയെ തുടര്‍് മൂന്ന് പേര്‍ മരിക്കാനിടയാക്കിയ സാഹചര്യം നേരിടാന്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു. രോഗത്തെ തുടര്‍ന്നുണ്ടായ സാഹചര്യം കണക്കിലെടുത്ത് മുന്‍ കരുതലുകള്‍ സ്വീകരിക്കണം. അപൂര്‍വ്വമായ പനിയെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയിലാണ്. ഭീതിയകറ്റാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ആവശ്യമായ സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം. രോഗത്തെ കുറിച്ച് ശരിയായ വിവരം കൈമാറാന്‍ വകുപ്പുകള്‍ തയ്യാറാകണമെന്നും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാലയും ജനറല്‍ സെക്രറി എം.എ. റസാഖ് മാസ്റ്ററും ആവശ്യപ്പെട്ടു.












Click it and Unblock the Notifications