കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാധാരണ നിലയിലേക്ക് തിരിച്ചെത്താതെ കോഴിക്കോട്; പുറത്തിറങ്ങാന്‍ മടിച്ച് ജനം

Google Oneindia Malayalam News

കോഴിക്കോട്: നിപ വിറപ്പിച്ച് ഒരാഴ്ച കഴിയുമ്പോഴും കോഴിക്കോട് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയില്ല. പുറത്തിറങ്ങാന്‍ മടിച്ച്, രോഗാണുക്കളെ ഭയന്ന് കഴിയുകയാണ് ഇപ്പോഴും നാട്ടുകാര്‍. നേരത്തെ കുറ്റ്യാടി, പേരാമ്പ്ര ഭാഗങ്ങളിലായിരുന്നു ഭീതിയെങ്കില്‍ ഇപ്പോഴത് ബാലുശേരി, മുക്കം, കോഴിക്കോട് നഗരം എന്നിവിടങ്ങളിലേക്കുകൂടി വ്യാപിച്ചു. നല്ലതോതില്‍ വ്യാപാരം നടക്കേണ്ട തുണിക്കടകളും മറ്റും ഉപഭോക്താക്കളില്ലാതെ പ്രതിസന്ധിയില്‍.

ബസ് സ്റ്റോപ്പുകളും ബീച്ചും താരതമ്യേന വിജനമായിക്കിടക്കുകയാണ്. ആളൊഴിഞ്ഞ നേരമില്ലാതിരുന്ന മെഡിക്കല്‍ കോളെജ് പ്രദേശത്ത് ഇപ്പോള്‍ ആളുകള്‍ എത്തുന്നത് നന്നെ കുറഞ്ഞു. വാണിജ്യസിരാകേന്ദ്രങ്ങളില്‍ ഒന്നായ മിഠായിത്തെരുവില്‍ പഴയ റംസാന്‍ തിരക്കിന്റെ നാലിലൊന്നു മാത്രം. ആളുകള്‍ വ്യാപകമായി മാസ്‌ക് ധരിക്കുന്നതും ഭീതി പടര്‍ത്തുന്നു. പുറത്തിറങ്ങി നടക്കുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ നിര്‍ദേശം. നിപ പരത്താന്‍ സാധ്യതയുള്ള രോഗിക്ക് ഇറങ്ങിനടക്കാന്‍ കഴിയില്ല എന്നതുതന്നെ കാരണം.

news

നഗരത്തില്‍ സ്ഥിരമായി ഉണ്ടായിരുന്ന സമൂഹ നോമ്പുതുറകള്‍ ഇല്ലാതായി. പള്ളികളിലും ആരാധനാലയങ്ങളിലും ആള്‍സാന്നിധ്യം കുറഞ്ഞു. വൈകുന്നേരം നോമ്പുതുറയ്ക്കു സജീവമായിരുന്ന പള്ളികള്‍ വിജനമായി. കോഴിക്കോട് നഗരത്തില്‍ എത്തിയാല്‍ത്തന്നെ എത്രയും പെട്ടെന്ന് തിരിച്ചുപോകണം എന്ന നിലയിലാണ് സന്ദര്‍ശകര്‍. സന്ധ്യയാവുമ്പോഴേയ്ക്ക് ഏതാണ്ട് പൂര്‍ണമായും നഗരം കാലിയാവുന്നു.

English summary
Kozhikode Local News: Public is afraid of coming out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X