കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരക്കു ഗതാഗതം സാധ്യമാക്കുക എന്ന ലക്ഷ്യം; പോർട്ട് ഓഫീസ് ഉൽഘാടനം ഒരുക്കങ്ങൾ പൂർത്തിയായി

  • By Sreejith Kk
Google Oneindia Malayalam News

വടകര:2020 ഓടു കൂടി മുഴുവൻ തീരദേശ തുറമുഖങ്ങളേയും ഉൾപ്പെടുത്തിക്കൊണ്ട് ചരക്കു ഗതാഗതം സാധ്യമാക്കുക എന്ന ലൿഷ്യത്തോടെ വടകരയിൽ നിർമിച്ച പോർട്ട് ഓഫീസ് ഈ മാസം 26ന് വൈകീട്ട് മൂന്ന് മണിക്ക് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം നിർവഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കേരള സർക്കാരിന്റെ തീരദേശ കപ്പൽ ഗതാഗത പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വടകര തുറമുഖം വികസിപ്പിച്ചത്.മലബാറിലെ പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്ന വടകരയിൽ 1936 മുതൽ തുറമുഖം പ്രവർത്തിച്ചു വന്നിരുന്നു.

റോഡ് മാർഗ്ഗമുള്ള ഗതാഗത സൗകര്യങ്ങൾ അഭിവൃദ്ധിപ്പെട്ടതിനെ തുടർന്നും,കപ്പൽ ചാലിന്റെ ആഴം കുറഞ്ഞതും തുറമുഖ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുകയും,സുഗമമായ കപ്പൽ ഗതാഗതത്തിനായി കടൽപ്പാലം നിർമ്മിക്കുന്നതിനായി നടപടികൾ ആരംഭിച്ചുവെങ്കിലും സാങ്കേതിക പ്രശ്നങ്ങളാൽ പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് പോർട്ട് കൺസർവേറ്റർ എ.കെ.തൃദീപ് കുമാർ പറഞ്ഞു.റോഡ് ഗതാഗതമുള്ള ചരക്കു ഗതാഗതം ചെലവേറിയതും സമയ നഷ്ട്ടമുണ്ടാകുന്നതും കൊണ്ട് ജലപാത വഴിയുള്ള ചരക്ക് നീക്കത്തിന് സാധ്യതകൾ വർധിക്കുമെന്ന് ഇവർ പറഞ്ഞു.വാർത്താ സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ,നഗരസഭാ കൗൺസിലർ വി.പി.മുഹമ്മദ് റാഫി,വി.ഗോപാലൻ,കെ.ലിബാഷ് എന്നിവരും പങ്കെടുത്തു.കടല്‍വ്യാപാര പ്രതാപത്തിന്റെ ഓര്‍മകളാണ് വടകര താഴെഅങ്ങാടിയുടെ തീരദേശത്തുള്ളത്. ആ പ്രതാപകാലത്തെ നഷ്ടമായെന്ന് കരുതിയ വടകരയില്‍ വീണ്ടും കപ്പലിന്റെ സൈറണ്‍ വിളി മുഴങ്ങുന്നത് കേള്‍ക്കാന്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ടതില്ല. പുതുതായി നിര്‍മ്മിച്ച വടകര പോര്‍ട്ട് ഓഫീസിന്റെ ഉദ്ഘാടനം 26ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും.

kozhikodemap

തുറമുഖം വരുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് നാട് വരവേറ്റത്. എന്നാല്‍, പദ്ധതി പ്രവത്തനം തടസപെടുന്നത് കാണുമ്പോള്‍ നാട്ടുകാര്‍ക്ക് നിരാശരായിരുന്നു. എന്നാല്‍ പുതിയ പോര്‍ട്ട് ഓഫീസ് കെട്ടിടം യാഥാര്‍ത്ഥ്യമായതിന്റെ ആശ്വാസമാണിപ്പോള്‍ നാട്ടുകാര്‍ക്കുള്ളത്.സംസ്ഥാനത്ത് ആരംഭിക്കുന്ന പത്ത് ചെറുകിട വാണിജ്യതുറമുഖങ്ങളില്‍ ഒന്നാണ് വടകരയില്‍ നിര്‍മ്മിച്ചിരിക്കുന്നത്.

2012 ലാണ് തുറമുഖത്തിന് തുടക്കം കുറിക്കാന്‍ കേരള സര്‍ക്കാര്‍ 1,83,29,100 രൂപയുടെ എസ്റ്റിമേറ്റ് തയ്യറാക്കിയത്. പ്രാരംഭഘട്ടത്തില്‍ മൂന്ന് നില കെട്ടിടങ്ങള്‍ പണിയുന്നതിനായാണ് പദ്ധതിയിട്ടത്. ആദ്യഘട്ടമായി 67,99,800 രൂപ അനുവദിച്ചു. ഇതുപ്രകാരം കൊച്ചിയിലെ കിറ്റ്‌കോക്കിനായിരുന്നു നിര്‍മ്മാണ ചുമതല. എന്നാല്‍ പിന്നീട് മൂന്ന് നില കെട്ടിടം എന്നത് ഒരുനിലയില്‍ ഒതുങ്ങി. ഇതിന്റെ തന്നെ നിര്‍മ്മാണം പലതവണയായി മുടങ്ങിയിരുന്നു. നേരത്തെ പ്രഖ്യാപിച്ചത് കണക്കാക്കിയാല്‍ 2013ല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. 1960കളിലും ഇവിടെ തുറമുഖ നിര്‍മ്മിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നു. എന്നാല്‍, നിര്‍മ്മാണം കടല്‍പ്പാലത്തിലൊതുങ്ങി. ഈ പദ്ധതിയുടെ സമാന അനുഭവം തന്നെയാണ് പുതിയ പദ്ധതിയെ കാത്തിരിക്കുന്നതെന്നായിരുന്നു പൊതുവായി ഉയര്‍ന്ന വിമര്‍ശനം.

പഴയകാലത്ത് വടകര മേഖലയിലെ ചരക്കുനീക്കം നടന്നത് കടല്‍ മാര്‍ഗമായിരുന്നു. അതുകൊണ്ട് തന്നെ, താഴെഅങ്ങാടി കടപ്പുറത്തിന് പതിറ്റാണ്ടുകള്‍ നീണ്ട ചരക്കുനീക്കത്തിന്റെയും കച്ചവടത്തിന്റെയും കഥ പറയാനുണ്ട്. ചരക്കുനീക്കത്തിന് ലോറിയുള്‍പ്പെടെയുള്ള മറ്റു മാര്‍ഗങ്ങള്‍ വന്നതോടെ താഴെഅങ്ങാടിയുടെ പ്രതാപകാലം ഓര്‍മ്മകളില്‍ മാത്രമായി. ഏറെക്കാലത്തെ പരിമശ്രത്തിന് ശേഷമാണ് തുറമുഖം സ്ഥാപിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമായി വടകരയെ തെരഞ്ഞെടുത്തത്. ജലഗതാഗതം പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സര്‍ക്കാര്‍ എടുത്ത പുതിയ നടപടിയുടെ ഭാഗമായാണ് പോര്‍ട്ട് നിര്‍മ്മാണം ആരംഭിച്ചത്. ഗതാഗതകുരുക്കം ചരക്കുനീക്കത്തിന്റെ ചെലവ് വലിയതോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ജലഗതാഗതമെന്ന ചിന്ത ശക്തമായത്.

English summary
ready to open port office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X