കോഴിക്കോട്ട് സാമൂഹിക ദ്രോഹികള്‍ കട അടിച്ചു തകര്‍ത്തു
കോഴിക്കോട്: മുഖദാറില്‍ സാമൂഹിക ദ്രോഹികള്‍ കട അടിച്ചു തകര്‍ത്തു. മുഖദാര്‍ കടപ്പുറത്തു പ്രവര്‍ത്തിക്കുന്ന റാഫിയുടെ ഉടമസ്ഥയിലുള്ള കടയാണ് വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ അക്രമികള്‍ അടിച്ചു തകര്‍ത്തത്. രാത്രി കട തുറന്നു ഉടനെ ഇരുപത്തഞ്ചോളം വരുന്ന അക്രമി സംഘമെത്തി കട അടിച്ചു തകര്‍ക്കുകയായിരുന്നു.
വ്യപാരി വ്യവസായി സമിതിയുടെ അംഗീകാരത്തോടെ വര്‍ഷങ്ങളായി മുഖദാര്‍ കടപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍സ് മുഖദാര്‍ എന്ന ഹോട്ടലാണ് രാത്രി അക്രമി സംഘമെത്തി തകര്‍ത്തത്.

കട അടക്കണമെന്നാവശ്യപ്പെട്ട സംഘം കടയിലെ ഉപകരങ്ങളും നശിപ്പിക്കുകയും ഭക്ഷണ സാധനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. കടയുടെ ഷട്ടറും തകര്‍ത്തിട്ടുണ്ട്. ഉടമ റാഫിയും മകനും മാത്രമായിരുന്നു കടയിലുണ്ടായിരുന്നത്. ഇവര്‍ കഷ്ടിച്ചാണ് അക്രമത്തില്‍ നിന്നും രക്ഷപ്പെട്ടത്.












Click it and Unblock the Notifications