കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീന്‍പുത്ത്‌ന് ഡു അഥവാ നക്ഷത്രങ്ങള്‍ പകര്‍ത്തിയ ഗോത്രക്കാഴ്ചകള്‍

Google Oneindia Malayalam News

കോഴിക്കോട്: വയനാടന്‍ ആദിവാസി ഗോത്രസമൂഹത്തിലെ ആചാരനുഷ്ഠാനങ്ങളുടെയും ജീവിതചര്യയുടെയും നേര്‍കാഴ്ചയായി മീന്‍പുത്ത്‌ന് ഡു ഫോട്ടോ പ്രദര്‍ശനം. നക്ഷത്രങ്ങള്‍ പകര്‍ത്തിയ ഗോത്രക്കാഴ്ചകള്‍ എന്നാണ് മീന്‍ പുത്ത്‌ന്ഡു എന്ന ഗോത്രഭാഷ കൊണ്ട് അര്‍ത്ഥമാക്കുത്. ആരോരും കാണാത്ത വയനാടന്‍ കാട്ടിലെ ഗോത്രവര്‍ഗ്ഗജീവിതം തന്റെ ക്യാമറയിലൂടെ സമൂഹത്തിനു മുന്നിലെത്തിക്കുകയാണ് വയനാട് മാനന്തവാടി സ്വദേശിയും ഫോട്ടോഗ്രാഫറുമായ അജി കൊളോണിയ എന്ന ചെറുപ്പക്കാരന്‍.

കാടിന്റെയും കാട്ടുപെണ്ണിന്റെയും അഴകും ഗോത്രതാളവും, കാവിലെ ചാന്തു സന്ധ്യയും കുറിച്യകെട്ടും തുടങ്ങി ഗോത്രജീവിതങ്ങളിലൂടെ കടന്നു പോകുന്ന 21 ചിത്രങ്ങളാണ് അജി കൊളോണിയ കിര്‍ടാസ് എത്‌നോലോജിക്കല്‍ മ്യൂസിയത്തിന്റെ അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തോടബന്ധിച്ച് കോഴിക്കോട് സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനത്തില്‍ ഒരുക്കിയത്. ഗോത്രവര്‍ഗ്ഗക്കാരുടെ ആചാരങ്ങളും ജീവിതമുഹൂര്‍ത്തങ്ങളും ഉള്‍പ്പെടെ 2000ത്തിലധികം ഫോട്ടാകള്‍ അജി തന്റെ ക്യാമറിയില്‍ പകര്‍ത്തിയിട്ടുണ്ട്. എതിനോഗ്രാഫിക് ഫോട്ടോഗ്രഫിയില്‍ മികവു പുലര്‍ത്തിയിട്ട് വര്‍ഷങ്ങളായങ്കിലും ഇതാദ്യമായാണ് ഒരു ഫോട്ടോ പ്രദര്‍ശനമൊരുക്കുത്.

tribr

വയനാട് സ്വദേശിയായതിനാല്‍ തന്നെ ആദിവാസി സമൂഹത്തെ കുറിച്ചുള്ള അറിവുകള്‍ ഫോട്ടോയെടുപ്പിന് അജിക്കു സഹായകമായിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ സമൂഹമല്ലാതെ പുറത്തു നിന്നുള്ളവരെ കൂട്ടത്തിലേക്ക് അടുപ്പിക്കാത്തവരാണ് ഗോത്രവര്‍ഗ്ഗക്കാര്‍. അതുകൊണ്ടുതന്നെ ഗോത്രവര്‍ഗ്ഗക്കാരുമായി നല്ല സുഹൃദ്ബന്ധം സൃഷ്ടിച്ചാണ് അജി അവരുടെ ജീവിതത്തിലെ അപൂര്‍വ്വ നിമിഷങ്ങള്‍ ക്യാമറയില്‍ ഒപ്പിയെടുത്തത്.

photo

കുറിച്ച്യര്‍ നൃത്തം, പെണ്‍നിറങ്ങള്‍, മരിച്ചവരുമായുള്ള സംഭാഷണം, ഞെണ്ടുകെണി എന്നിങ്ങനെ ആദിവാസി ഗോത്രവര്‍ഗ്ഗക്കാരുടെ ആചാരനുഷ്ഠാനങ്ങള്‍ പകര്‍ത്താനും ഈ ബന്ധങ്ങള്‍ വഴി കഴിഞ്ഞിട്ടുണ്ട്. 2003ല്‍ സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ജോതാവു കൂടിയാണ് അജി. മാനന്തവാടിയില്‍ സ്വന്തമായി സ്റ്റുഡിയോ നടത്തുകയാണ്. ഭാര്യയും മൂന്നു കുട്ടികളും അടങ്ങുന്നതാണ് കുടുംബം.

English summary
Kozhikode Local News: Wayanad tribal's life Photo exhibition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X