Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ലുലു മാളിൽ പകുതി വില ഓഫർ 2 ദിവസം കൂടി; വേഗം വിട്ടോ..രാത്രി 11 മണി വരെ മിഡ്നൈറ്റ് ഡീലും

കോഴിക്കോട്: 50 ശതമാനം വിലക്കുറവുമായി തുടങ്ങിയ ലുലു ഫ്ളാറ്റ് 50 സെയിൽ ഉപഭോക്താക്കളുടെ സൗകര്യാർത്ഥം രണ്ട് ദിവസം കൂടി നീട്ടി. കോഴിക്കോട് ലുലുമാളിലെ ലുലു ഹൈപ്പർ മാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്ട് എന്നിവിടങ്ങളിലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ നടക്കുന്നത്. പകുതിവില ഷോപ്പിങ്ങ് ആസ്വദിക്കാനും പർച്ചേഴ്സ് ചെയ്യുവാനും ആദ്യ ദിനം ലുലു സ്റ്റോറുകളിൽ ജനങ്ങളുടെ തിരക്കേറി. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാ​ഗമായി തുടരുന്ന കിഴിവ് വിൽപ്പനയും ഇതോടൊപ്പം തുടരുകയാണ്.

അന്താരാഷ്ട്രാ ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളിലെ വിവിധ ഷോപ്പുകൾ ഓഫർ വിൽപ്പനയുടെ ഭാഗമാണ്. ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പ്രൊഡക്ടുകളും വീട്ടുപകരണങ്ങളും, ഇലക്‌ട്രോണിക്സ് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ വാങ്ങാം.

lulumain3-1

ഇതിന് പുറമേ ലുലു ഹൈപ്പർമാർക്കറ്റിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങി തിരഞ്ഞെടുക്കപ്പെട്ട പ്രൊഡക്ടുകൾക്ക് 50 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. ലുലു ഫാഷനിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഈ ദിവസങ്ങളിൽ രാത്രി 11 മണി വരെ സെയിലും മിഡ്നൈറ്റ് ഡീലും നടക്കും. ഒരു രൂപ ഡൗൺപേയ്മെന്റ് മുതൽ ഇ.എം.ഐയിൽ ലുലു കണക്ടിൽ നിന്നും ഫാഷൻ സ്റ്റോറിൽ നിന്നും സാധനങ്ങൾ വാങ്ങുവാനുള്ള അവസരം ബജാജ് ഫിനാൻസ് ഒരുക്കിയിട്ടുണ്ട്.

ഷോപ്പിംഗ് അനുഭവമൊരുക്കി ലുലു മാൾ

കോഴിക്കോട് മങ്കാവിൽ സ്ഥിതി ചെയ്യുന്ന ലുലു മാൾ 2024 ലാണ് ആരംഭിച്ചത്. , മൂന്ന് നിലകളിലായി 3.5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് മാൾ വ്യാപിച്ച് കിടക്കുന്നത്. മാളിന്റെ പ്രധാന ആകർഷണം 1.5 ലക്ഷം ചതുരശ്ര അടിയിലുള്ള ലുലു ഹൈപ്പർമാർക്കറ്റാണ്. ഇവിടെ നിത്യോപയോഗ സാധനങ്ങൾ, പുതിയ ഉൽപ്പന്നങ്ങൾ, ഇറക്കുമതി ചെയ്ത പ്രീമിയം സാധനങ്ങൾ എന്നിവയെല്ലാം ലഭ്യമാണ്. ഏറ്റവും പുതിയ ട്രെൻഡുകളുമായി ലുലു ഫാഷൻ സ്റ്റോറും, ഹൈ-എൻഡ് ഇലക്ട്രോണിക്സുമായി ലുലു കണക്റ്റുമുണ്ട്. ടിസ്സോട്ട്, സ്കെച്ചേഴ്സ്, യുഎസ് പോളോ, അലൻ സോളി ഉൾപ്പെടെ മുപ്പതിലധികം ദേശീയ-അന്താരാഷ്ട്ര ബ്രാൻഡുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

400 പേർക്ക് ഇരിക്കാവുന്ന മൾട്ടി-ക്വിസിൻ ഫുഡ് കോർട്ട് മാളിന്റെ മറ്റൊരു സവിശേഷതയാണ്. കെഎഫ്സി, പിസ്സ ഹട്ട്, സ്റ്റാർബക്സ്, ബാസ്കിൻ റോബിൻസ് പോലുള്ള പ്രമുഖ ഔട്ട്‌ലെറ്റുകളും നിരവധി പ്രാദേശിക വിഭവങ്ങളും ഇവിടെ ലഭ്യം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ലഘുഭക്ഷണം ആസ്വദിക്കാനും ഈ ഫുഡ് കോർട്ട് അനുയോജ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+