Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഴിക്കോട് ലുലു മാള്‍ ഉദ്ഘാടനം നാളെ; ആദ്യ ദിനം തന്നെ വമ്പന്‍ ഓഫറുകള്‍ ഉറപ്പ്! വിശേഷങ്ങള്‍ ഇങ്ങനെ

കോഴിക്കോട്: മലബാറുകാരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. ലോകോത്തര ഷോപ്പിംഗ് അനുഭവം സമ്മാനിക്കാനായി കോഴിക്കോട്ടുകാരുടെ സ്വന്തം ലുലു മാള്‍ നാളെ പൊതുജനങ്ങള്‍ക്കായി തുറക്കും. കോഴിക്കോട് മാവൂര്‍ റോഡിന് സമീപം മാങ്കാവില്‍ ആണ് ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. നാളെ രാവിലെ 11 മണിക്കാണ് ലുലു മാള്‍ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നനായ മലയാളിയായ എംഎ യൂസഫലിയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍.

ലോകമെമ്പാടും വ്യാപിച്ച് കിടക്കുന്ന ബിസിനസ് ശൃംഖലയായ ലുലുവിന്റെ കേരളത്തിലെ നാലാമത്തെ മാളാണ് നാളെ തുറക്കാന്‍ പോകുന്നത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് ലുലു മാളുകള്‍ ഉള്ളത്. മൂന്നരലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് കോഴിക്കോട്ടെ ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളിലായി ഒരുക്കിയിരിക്കുന്ന മാളില്‍ ഹൈപ്പര്‍മാര്‍ക്കറ്റ്, ഫുഡ് കോര്‍ട്ട്, ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് തുടങ്ങിയവയും ഉണ്ട്.

Lulu Mall

ഹൈപ്പര്‍മാര്‍ക്കറ്റിന് മാത്രം ഒന്നരലക്ഷം വിസ്തീര്‍ണം ഉണ്ട്. വടക്കന്‍ കേരളത്തിലെ ഏറ്റവും മികച്ച ഇന്‍ഡോര്‍ ഗെയിമിങ്ങ് കേന്ദ്രമായ ഫണ്‍ടൂറയും കോഴിക്കോട് ലുലുവില്‍ സജ്ജീകരിച്ചിട്ടുണ്ട്. പതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഫണ്‍ടൂറ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ലോകോത്തര ബ്രാന്‍ഡുകള്‍ക്കടക്കം വമ്പന്‍ ഓഫര്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

മാത്രമല്ല ഓണക്കാലമായതിനാല്‍ തന്നെ ഷോപ്പിംഗിന് എല്ലാവരും കൂട്ടത്തോടെ ലുലു മാളിലേക്ക് ഇരച്ചുകയറും എന്ന് ഉറപ്പാണ്. മുന്‍നിര ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ മുതല്‍ മലബാറിലെ കാര്‍ഷികമേഖലയില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വരെ ലുലുവിലെത്തും. ഫുഡ് കോര്‍ട്ടില്‍ 500 ലേറെ പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാം. കെ എഫ് സി, ചിക്കിംഗ്, പിസ ഹട്ട്, ബാസ്‌കിന്‍ റോബിന്‍സ്, ഫ്‌ലെയിം ആന്‍ ഗോ, സ്റ്റാര്‍ബക്‌സ് തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ ഔട്ട്‌ലെറ്റുകള്‍ മാളില്‍ ഉണ്ട്. 1800 വാഹനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്നത്.

കോഴിക്കോട് ലുലു മാളിലേക്ക് എങ്ങനെ എത്താം?

കോഴിക്കോടിന്റെ നഗരഹൃദയത്തില്‍ അല്ലെങ്കിലും നഗരത്തിനോട് ചേര്‍ന്ന് തന്നെയാണ് ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ നിന്ന് നാല് കിലോമീറ്റര്‍ പാലക്കാട് ദേശീയ പാതയിലൂടെ സഞ്ചരിച്ചാല്‍ ലുലു മാളില്‍ എത്താം. ഹൈവെയോട് ചേര്‍ന്ന് തന്നെ ആയതിനാല്‍ തന്നെ കോഴിക്കോട് നിന്ന് പാലക്കാട്, മഞ്ചേരി, തൃശൂര്‍, നിലമ്പൂര്‍, വഴിക്കടവ്, പെരിന്തല്‍മണ്ണ, തിരൂര്‍, താനൂര്‍, മലപ്പുറം, രാമനാട്ടുകര, ഫറോക്ക്, പരപ്പനങ്ങാടി, ഗുരുവായൂര്‍ തുടങ്ങിയ ബസുകളില്‍ കയറി ലുലുവില്‍ എത്താം.

റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രമാണ് ലുലുവിലേക്കുള്ളത്. കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് മാള്‍ സ്ഥിതി ചെയ്യുന്നത്. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 25 കിലോ മീറ്ററും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 18 കിലോമീറ്ററും മെഡിക്കല്‍ കോളേജില്‍ നിന്ന് ആറ് കിലോമീറ്ററും സഞ്ചരിച്ചാല്‍ ലുലു മാളിലേക്ക് എത്താം.

അനുദിനം വികസിക്കുന്ന ലുലു ഗ്രൂപ്പ്

ഇന്ത്യയിലെ ലുലു ഗ്രൂപ്പിന്റെ ഏഴാമത്തെ മാളാണിത്. ലഖ്നൗ, കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു, പാലക്കാട്, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് നിലവില്‍ ലുലു ഗ്രൂപ്പിന് മാളുകളുള്ളത്. കോട്ടയത്തെ ലുലു മാളിന്റെ നിര്‍മ്മാണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തൃശൂരിലും ലുലു ഗ്രൂപ്പ് മാള്‍ തുടങ്ങിയേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ട്.

കൂടാതെ ചെന്നൈ, അഹമ്മദാബാദ്, വിശാഖപട്ടണം തുടങ്ങിയ നഗരങ്ങളിലേക്കും തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ലുലു ഗ്രൂപ്പ്. ജിസിസി, ഈജിപ്ത്, മലേഷ്യ, ഇന്തോനേഷ്യ, അമേരിക്ക തുടങ്ങി 22 രാജ്യങ്ങളിലായി 250-ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകളും 25 ഷോപ്പിംഗ് മാളുകളുമാണ് ലുലു ഗ്രൂപ്പിനുള്ളത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+